ശാലോം കാരുണ്യ ഭവനു ഫോമാ മൂന്നു ലക്ഷം രൂപ നൽകും
Wednesday, October 20, 2021 7:42 PM IST
ഫോമാ ഫോമാ ഹെല്പിംഗ് ഹാൻഡ് പദ്ധതിയുടെ ഭാഗമായി ഒക്ടോബർ മാസം കേരളത്തിൽ നൽകുന്ന ഇരുപതോളം കാരുണ്യ പദ്ധതികളിൽ ഒന്നായ മല്ലപ്പള്ളിയിലുള്ള ശാലോം കാരുണ്യ ഭവനു മൂന്നു ലക്ഷം രൂപ കൈമാറും.

2021 ഒക്ടോബർ 20 നു ശാലോം കാരുണ്യ ഭവനിൽ നടക്കുന്ന ചടങ്ങിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും. പത്തനംതിട്ട ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേരും.

ഗാമയുടെ മുൻ പ്രസിഡന്‍റും നാഷണൽ കമ്മിറ്റി മെമ്പറുമായ മല്ലപ്പള്ളിയിൽ നിന്നുള്ള പ്രകാശ് മാത്യുവാണ് ശാലോം കാരുണ്യ ഭവനു പണം സമാഹരിക്കുന്നതിനുള്ള മുൻകൈ എടുത്തതും പ്രവർത്തിച്ചതും

ശാലോം കാരുണ്യ ഭാവന സഹായ പദ്ധതിയിലേക്ക് പണം നൽകി സഹായിച്ച എല്ലാവർക്കും ഫോമ നിർവാഹക സമിതി പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി. ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ , ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ ഹെല്പിംഗ് ഹാൻഡ് ഭാരവാഹികളായ സാബു ലൂക്കോസ്, ഗിരീഷ് പോറ്റി, ബിജു ചാക്കോ, ജെയ്ന്‍ കണ്ണച്ചാന്‍പറമ്പില്‍, ഡോ.ജഗതി നായര്‍, മാത്യു ചാക്കോ എന്നിവർ നന്ദി അറിയിച്ചു.