ഫൊ​ക്കാ​ന കേ​ര​ള ക​ണ്‍​വ​ൻ​ഷ​ൻ ഫെ​ബ്രു​വ​രി 24,25 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രത്ത്
Wednesday, October 20, 2021 10:03 PM IST
ന്യൂ​ജേ​ഴ്സി: ഫൊ​ക്കാ​ന​യു​ടെ കേ​ര​ള ക​ണ്‍​വ​ൻ​ഷ​ൻ 2022 ഫെ​ബ്രു​വ​രി 24, 25 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ഴ​ക്കൂ​ട്ടം ആ​സ്ഥാ​ന​മാ​യു​ള്ള മാ​ജി​ക് പ്ലാ​നെ​റ്റി​ലെ ക​രി​സ്മ സെ​ന്‍റ​റി​ൽ ന​ട​ത്ത​പ്പെ​ടും.

കേ​ര​ള​ത്തി​ലെ പാ​ർ​ശ്യ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​മു​ഖ മ​ജീ​ഷ്യ​നും മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​റും കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴ​ക്കൂ​ട്ട​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രി​സ്മ സെ​ന്‍റ​റി​ൽ ന​ക്കു​ന്ന ദ്വീ​ദി​ന ക​ണ്‍​വ​ൻ​ഷ​നി​ൽ കേ​ര​ള​ത്തി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ൽ നി​ന്നു​മു​ള്ള രാ​ഷ്ട്രീ​യ- സാ​മു​ദാ​യി​ക- സാം​സ്കാ​രി​ക രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി, ട്ര​ഷ​റ​ർ സ​ണ്ണി മ​റ്റ​മ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അ​റി​യി​ച്ചു. പ്രൊ​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ കീ​ഴി​ൽ മാ​ജി​ക്ക് ഉ​ൾ​പ്പെ​ട​യു​ള്ള വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളി​ൽ വി​സ്മ​യ​ങ്ങ​ൾ സൃ​ഷ്ട്ടി​ച്ചു വ​രു​ന്ന മെ​ൻ​റ്റ​ലി ച​ല​ഞ്ച​ഡ് ആ​യ കു​ട്ടി​ക​ളു​ടെ മാ​സ്മ​രി​ക പ്ര​ക​ട​ന​മാ​ണ് ഈ ​ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ അ​മേ​രി​ക്ക​യി​ൽ നി​ന്ന് അ​തി​ഥി​ക​ളാ​യി എ​ത്തു​ന്ന​വ​ർ​ക്കാ​യി ഒ​രു​ക്കു​ന്ന​ത്.

തി​രു​വ​ന്ത​പു​ര​ത്ത് ക​ഴ​ക്കൂ​ട്ട​ത്ത് പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ജി​ക്ക് പ്ലാ​ന​റ്റ് ആ​രം​ഭി​ച്ച കാ​ലം മു​ത​ലു​ള്ള ആ​ത്മ​ബ​ന്ധ​മാ​ണ് ഫൊ​ക്കാ​ന​യു​മാ​യു​ള്ള​ത്. മാ​ജി​ക്ക് പ്ലാ​ന​റ്റി​ലെ ഡി​ഫ​റെ​ൻ​റ് ആ​ർ​ട്സ് സെ​ന്‍റ​റി​ലെ കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മി​ക്ക​വാ​റു​മു​ള്ള എ​ല്ലാ പ​ദ്ധ​തി​ക​ളി​ലും ഫൊ​ക്കാ​ന എ​ക്കാ​ല​വും ഭാ​ഗ​ഭാ​ക്കാ​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന് വേ​ദി​യാ​കു​ക എ​ന്ന​ത് സ്വ​ന്തം കു​ടും​ബ​സം​ഗ​മം ന​ട​ത്തു​ന്ന​തു​പോ​ലെ​യാ​ണെ​ന്ന് പ്രൊ​ഫ. മു​തു​കാ​ട് വ്യ​ക്ത​മാ​ക്കി.

ര​ണ്ടു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ഈ ​ക​ണ്‍​വെ​ൻ​ഷ​ൻ വ്യ​ത്യ​സ്ത​യാ​ർ​ന്ന നി​ര​വ​ധി പ്രോ​ഗ്രാ​മു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി കൊ​ണ്ടാ​യി​രി​ക്കും ആ​വി​ഷ്ക്ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​മു​ഖ​രാ​യ സാ​ഹി​ത്യ​കാ​ര·ാ​രെ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള സാ​ഹി​ത്യ സ​മ്മേ​ള​നം, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, പൊ​തു സ​മ്മേ​ള​നം, മാ​ജി​ക് ഷോ ​എ​ന്നി​വ ക​ണ്‍​വെ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും. ഫൊ​ക്കാ​ന​യു​ടെ എ​ക്കാ​ല​ത്തെ​യും ക​രു​ത്തു​റ്റ പ​ദ്ധ​തി​യാ​യ ഭാ​ഷ​ക്കൊ​രു ഡോ​ള​ർ പോ​ഗ്രാം കേ​ര​ള ക​ണ്‍​വെ​ൻ​ഷ​നി​ൽ വ​ച്ചു ന​ട​ത്തു​ന്ന​താ​ണ്.

കേ​ര​ള​ത്തി​ലെ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ നി​ന്നും ഏ​റ്റ​വും ന​ല്ല മ​ല​യാ​ള പ്ര​ബ​ന്ധ​ത്തി​നു​ള്ള അ​വാ​ർ​ഡാ​ണ് കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന ഭാ​ഷ​ക്കൊ​രു ഡോ​ള​ർ വ​ഴി ന​ൽ​കു​ന്ന അ​വാ​ർ​ഡ്. കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ, സാം​സ്കാ​രി​ക നേ​താ​ക്ക​ൾ ഈ ​മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്കു​ന്ന​താ​ണ്. ഫൊ​ക്കാ​ന​യു​ടെ അം​ഗ​ങ്ങ​ളും കു​ടും​ബാ​ഗ​ങ്ങ​ളു​മാ​ണ് ഈ ​ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ൽ നി​ന്നും 50 ഓ​ളം കു​ടും​ബാം​ഗ​ങ്ങ​ൾ കേ​ര​ള ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ ത​യ്യാ​റാ​യി​ട്ടു​ണ്ട്.

വൈ​വി​ധ്യം കൊ​ണ്ടും വ്യ​ത്യ​സ്ത​മാ​യ ക​ഴി​വു​ക​ൾ​കൊ​ണ്ടും അ​നു​ഗ്ര​ഹ​തീ​രാ​യ ഡി​ഫ​റെ​ൻ​റ് ആ​ർ​ട്സ് സെ​ന്‍റ​റി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ഞ്ഞു​ങ്ങ​ൾ കാ​ഴ്ച്ച വ​യ്ക്കു​ന്ന ക​ലാ​വി​രു​ന്ന് ഫൊ​ക്കാ​ന കേ​ര​ള ക​ണ്‍​വ​ൻ​ഷ​ന് മാ​റ്റു​കൂ​ട്ടു​മെ​ന്ന് ഫൊ​ക്കാ​ന ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, ഫൊ​ക്കാ​ന ക​ണ്‍​വെ​ൻ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

ഫൊ​ക്കാ​ന​യു​ടെ എ​ല്ലാ ന​ല്ല​വ​രാ​യ സു​ഹൃ​ത്തു​ക്ക​ളും അ​ഭ്യു​ദ​യാ​കാം​ക്ഷി​ക​ളും ഫെ​ബ്രു​വ​രി മാ​സം 24-25 തി​യ്യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന കേ​ര​ള ക​ണ്‍​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി, ട്ര​ഷ​ർ സ​ണ്ണി മ​റ്റ​മ​ന, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യ്ബു മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് തോ​മ​സ്, അ​സോ​സി​യേ​റ്റ് സെ​ക്രെ​ട്ട​റി ഡോ. ​മാ​ത്യു വ​ർ​ഗീ​സ്, അ​സ്‌​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ വി​പി​ൻ രാ​ജ്, അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്രെ​ട്ട​റി ജോ​ജി തോ​മ​സ്, അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ ബി​ജു കൊ​ട്ടാ​ര​ക്ക​ര, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ.​ക​ല ഷ​ഹി, ട്ര​സ്റ്റി ബോ​ർ​ഡ് സെ​ക്രെ​ട്ട​റി സ​ജി എം. ​പോ​ത്ത​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ബെ​ൻ പോ​ൾ, ഒ​ർ​ലാ​ണ്ടോ നാ​ഷ​ണ​ൽ ക​ണ്‍​വെ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ചാ​ക്കോ കു​ര്യ​ൻ, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ണ്‍​വെ​ൻ​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, ക​ണ്‍​വെ​ൻ​ഷ​ൻ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ലീ​ല മാ​രേ​ട്ട്, ക​ണ്‍​വ​ൻ​ഷ​ൻ ക​ണ്‍​വീ​ന​ർ ജോ​യി ചാ​ക്ക​പ്പ​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ ബി. ​നാ​യ​ർ, ടെ​ക്നി​ക്ക​ൽ കോ​ർ​ഡി​നേ​റ്റ​ർ പ്ര​വീ​ണ്‍ തോ​മ​സ്, ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ജോ​ണ്‍ പി. ​ജോ​ണ്‍, അ​ഡ്വ​സ​റി ചെ​യ​ർ​മാ​ൻ ടി.​എ​സ്.​ചാ​ക്കോ, പൊ​ളി​റ്റി​ക്ക​ൽ ഫോ​റം ചെ​യ​ർ​മാ​ൻ കു​ര്യ​ൻ പ്ര​ക്കാ​നം, ക​ണ്‍​വെ​ൻ​ഷ​ൻ പേ​ട്ര​ണ്‍ ഡോ. ​മാ​മ്മ​ൻ സി. ​ജേ​ക്ക​ബ്, നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​ന്പ​ർ​മാ​ർ, ട്ര​സ്റ്റി ബോ​ർ​ഡ് മെ​ന്പ​ർ​മാ​ർ, മു​ൻ പ്ര​സി​ഡന്‍റു​മാ​ർ തു​ട​ങ്ങി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

ത​ട​ത്തി​ൽ ഫ്രാ​ൻ​സി​സ്