ഐപിഎല്ലില്‍ റവ. സുനിൽ ചാക്കോയുടെ സന്ദേശം ഒക്ടോബർ 26 ന്
Friday, October 22, 2021 5:11 PM IST
ടൊറന്‍റോ : ഇന്‍റർനാഷ‌ണൽ പ്രയര്‍ ലൈന്‍ ഒക്ടോബർ 26നു സംഘടിപ്പിക്കുന്ന ടെലി കോണ്‍ഫറന്‍സില്‍ സുവിശേഷക പ്രാസംഗികനും ബൈബിള്‍ പണ്ഡിതനും കാനഡയിലെ സെന്‍റ് മാത്യുസ് മാർത്തോമ പള്ളി വികാരി‌യുമായ റവ. സുനിൽ ചാക്കോ വചന പ്രഘോഷണം നടത്തുന്നു.

വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനക്കായി ഒത്തുചേരുന്ന ഇന്‍റർനാഷണല്‍ പ്രയര്‍ ലയ്ന്‍ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും (ന്യൂയോര്‍ക്ക് ടൈം) രാത്രി 9 നാണ് ആരംഭിക്കുന്നത്.

വിവിധ സഭ മേലധ്യക്ഷന്മാരും പ്രഗല്‍ഭരും പ്രശസ്തരും ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐപി എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു.

സുനിൽ അച്ചന്‍റെ പ്രഭാഷണം കേള്‍കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 1-712-770-4821എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോണ്‍ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207 ,സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602.

റിപ്പോർട്ട്: പി.പി. ചെറിയാൻ