ഫോ​മ​യു​ടെ കൈ​ത്താ​ങ്ങ്; അ​തി​ര​ന്പു​ഴ സെ​ന്‍റ് അ​ലോ​ഷ്യ​സ് സ്കൂ​ളി​ന് സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ ന​ൽ​കി
Saturday, October 23, 2021 6:09 PM IST
കോ​ട്ട​യം: അ​തി​ര​ന്പു​ഴ സെ​ൻ​റ് അ​ലോ​ഷ്യ​സ് എ​ൽ​പി സ്കൂ​ളി​ൽ ഫോ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നു സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ ന​ൽ​കി. കേ​ര​ള സ​ഹ​ക​ര​ണ-​ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി വി.​എ​ൻ വാ​സ​വ​ൻ സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ ന​ൽ​കു​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ണ്ട് ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്ന സ്മാ​ർ​ട്ട് ഫോ​ണു​ക​ളാ​ണ് ഫോ​മാ സ്കൂ​ളി​ന് ന​ൽ​കി​യ​ത്. ഫോ​മാ ഹെ​ൽ​പിം​ഗ് ഹാ​ൻ​ഡ്സി​ന്‍റെ പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് ഇ​തി​നു​ള്ള പ​ണം സ​മാ​ഹ​രി​ച്ച​ത് .

സെ​ന്‍റ് മേ​രി​സ് ഫൊ​റോ​ന പ​ള്ളി വി​കാ​രി​യും, സ്കൂ​ൾ മാ​നേ​ജ​രു​മാ​യ റ​വ. ഡോ. ​ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഫോ​മാ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ് ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി ക​ട​വി​ൽ, നാ​ഷ​ണ​ൽ ക​മ്മ​റ്റി​യം​ഗം ജോ​സ് മ​ല​യി​ൽ, ഫോ​മാ കേ​ര​ള ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​ജേ​ക്ക​ബ് തോ​മ​സ്, അ​തി​ര​ന്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജൂ വ​ലി​യ​മ​ല, വൈ. ​പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജ​യിം​സ് കു​ര്യ​ൻ, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഏ​ബ്ര​ഹം ഫി​ലി​പ്പ്, പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് അ​ന്പ​ല​കു​ളം, പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ്രീ​കാ​ന്ത് പി.​കെ, റ്റി​റ്റി അ​ന്േ‍​റാ​ണി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സെ​ന്‍റ് അ​ലോ​ഷ്യ​സ് സ്കൂ​ളി​ന് സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ വാ​ങ്ങു​ന്ന​തി​ന് സം​ഭാ​വ​ന ന​ൽ​കി​യ ഫോ​മ​യു​ടെ​യും അം​ഗ​സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​ർ​ക്കും, ഫോ​മാ സ​ഹ​ചാ​രി​ക​ൾ​ക്കും ഫോ​മാ നി​ർ​വാ​ഹ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ,ട്ര​ഷ​റ​ർ തോ​മ​സ് ടി ​ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ , ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, ജോ​യി​ൻ​റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ എ​ന്നി​വ​ർ ന​ന്ദി അ​റി​യി​ച്ചു.

ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ