കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ളു​മാ​യി "​കേ​ര​ളീ​യം​' ഒ​ക്ടോ​ബ​ർ 31 ന്
Saturday, October 23, 2021 7:48 PM IST
ടൊ​റോ​ന്‍റോ : കാ​ന​ഡ​യി​ലെ മു​ൻ​നി​ര മാ​ധ്യ​മ​മാ​യ ഓ​മ്നി ടീ​വി​യി​ലെ മ​ല​യാ​ളം പ്രോ​ഗ്രാ​മാ​യ "കേ​ര​ളീ​യം​' പ്ര​ത്യേ​ക കേ​ര​ള​പ്പി​റ​വി പ്രോ​ഗ്രാ​മു​ക​ളു​മാ​യി ഒ​ക്ടോ​ബ​ർ 31ന് ​നി​ങ്ങ​ളു​ടെ സ്വീ​ക​ര​ണ മു​റി​യി​ലെ​ത്തു​ന്നു. സു​ജാ​ത ഗ​ണേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള തി​രു​വാ​തി​ര, മാ​ലാ പി​ഷാ​ര​ടി​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന കേ​ര​ള തീം ​ഡാ​ൻ​സ്, കാ​ന​ഡ​യി​ലെ പൊ​പെ​യ്സ് ഭ​ക്ഷ​ണ​ശൃം​ഖ​ല​യി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ ഫ്രാ​ഞ്ച​സി​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ മ​ല​യാ​ളി ബി​സി​ന​സ് സം​ര​ഭ​ക​നാ​യ സ​ജീ​ഷ് ക​ല്ല​റ​ക്ക​ലു​മാ​യു​ള്ള അ​ഭി​മു​ഖം തു​ട​ങ്ങി​യ ഒ​ട്ടേ​റെ വൈ​വി​ധ്യ​മാ​യ പ​രി​പാ​ടി​ക​ളു​മാ​യാ​ണ് ഈ ​വ​ർ​ഷം കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷി​ക്കു​ന്ന​ത്.

ഓ​മ്നി ടീ​വി​യി​ലെ മ​റ്റു എ​ല്ലാ എ​ത്നി​ക് പ്രോ​ഗ്രാ​മു​ക​ളെ​യും മ​റി​ക​ട​ന്ന് പ്രേ​ക്ഷ​ക​രു​ടെ എ​ണ്ണ​ത്തി​ലും ഗു​ണ​നി​ല​വാ​ര​ത്തി​ലും അ​ൻ​പ​തു എ​പ്പി​സോ​ഡു​ക​ൾ പി​ന്നി​ട്ട കേ​ര​ളീ​യം ഇ​പ്പോ​ൾ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്.

സോ​ച്ചു മീ​ഡി​യാ​യു​ടെ ബാ​ന​റി​ൽ സ​ജി കൂ​ന​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ല്ലാ ആ​ഴ്ച​ക​ളി​ലും അ​ര മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ഈ ​പ്രോ​ഗ്രാം ന​ട​ത്തു​ന്ന​ത്. ഞാ​യ​റാ​ഴ്ച​ക​ളി​ൽ 12.30ന് ​സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന ഈ ​പ്രോ​ഗ്രാം തി​ങ്ക​ളാ​ഴ്ച 2.30 നും ​വെ​ള്ളി​യാ​ഴ്ച 3.30 നും ​പു​നഃ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്നു​ണ്ട് .ഫ്രീ ​ടു എ​യ​ർ ചാ​ന​ലാ​യ ഓ​മ്നി ടീ​വി​യി​ലെ പ്രോ​ഗ്രാം ഐ​പി​ടീ​വി ഉ​ള്ള​വ​ർ​ക്കും ഇ​ൻ​ഡോ​ർ ആ​ന്‍റി​ന ഉ​ള്ള​വ​ർ​ക്കും കാ​ന​ഡ​യി​ലു​ട​നീ​ളം സൗ​ജ​ന്യ​മാ​യി കാ​ണാ​വു​ന്ന​താ​ണ്.

മേ​ഘാ പു​ത്തൂ​രാ​നാ​ണ് പ്രോ​ഗ്രാ​മി​ന്‍റെ പ്ര​ധാ​ന അ​വ​താ​ര​ക. പ്രൊ​ഡ​ക്ഷ​ൻ സ​ഹാ​യി​ക​ളാ​യ വി​ന​യ്, കേ​ത്ത്, നീ​ൽ രാ​ജ് (എ​ഡി​റ്റിം​ഗ്), മാ​ത്യു ജോ​ർ​ജ് (സ്ക്രി​പ്റ്റ്), ഡോ. ​ആ​ഷ്ലി വ​ർ​ഗീ​സ് (പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ), അ​നി​താ നാ​യ​ർ (ആ​ശ​യം), സ​ജീ​വ് രാ​ജ് (കാ​മ​റ), സ​ഞ്ജു (പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ), ബാ​ലാ​ജി ( മാ​ർ​ക്ക​റ്റിം​ഗ്) തു​ട​ങ്ങി​യ വോ​ള​ണ്ടീ​റാ​യ ഒ​ട്ടേ​റെ​പ്പേ​രു​ടെ നി​സ്വാ​ർ​ഥ സേ​വ​ന​ങ്ങ​ളാ​ണ് ന്ധ​കേ​ര​ളീ​യ​ന്ധ ത്തെ ​മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​ത്.

കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം വ്യ​ത്യ​സ്ത​മാ​യ നി​ര​വ​ധി പു​തി​യ സെ​ഗ്മെ​ന്‍റു​ക​ൾ തു​ട​ങ്ങാ​നും പ്ര​ക്ഷേ​പ​ണ ദൈ​ർ​ഘ്യം വ​ർ​ധി​പ്പി​ക്കാ​നും പ്ലാ​നു​ണ്ടെ​ന്ന് ഏ​ഷ്യ​ൻ ടെ​ലി​വി​ഷ​ൻ നെ​റ്റ്വ​ർ​ക്ക് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര ചാ​ന​ലു​ക​ളി​ൽ പ്ര​വ​ർ​ത്ത​ന​പ​രി​ച​യ​മു​ള്ള പ്രൊ​ഡ്യൂ​സ​ർ സ​ജി കൂ​ന​യി​ൽ അ​റി​യി​ച്ചു.

പ്രോ​ഗ്രാ​മു​ക​ളി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​വ​ർ ബ​ന്ധ​പ്പെ​ടേ​ണ്ട വി​ലാ​സം: keraleeyamcanada@ gmail.com വെ​ബ്സൈ​റ്റ് :www.keraleeyam.ca

ജെ​യ്സ​ണ്‍ മാ​ത്യു