നോ​ർ​ത്ത് അ​മേ​രി​ക്ക റീ​ജ​ണ്‍ പി​എം​എ​ഫ് മൊ​ബൈ​ൽ ഫോ​ണി​ന്‍റെ പാ​ല​ക്കാ​ട് ജി​ല്ലാ​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം
Saturday, October 23, 2021 8:12 PM IST
ഡാ​ള​സ്: പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക റീ​ജ​ണ്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ദ്യാ കി​ര​ണ്‍ പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി ന​ൽ​കു​ന്ന മൊ​ബൈ​ൽ ഫോ​ണി​ന്‍റെ പാ​ല​ക്കാ​ട് ജി​ല്ലാ ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം അ​മേ​രി​ക്ക റീ​ജ​ണ്‍ പി​എം​എ​ഫ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​യ് പ​ല്ലാ​ട്ട് മ​ഠം നി​ർ​വ​ഹി​ച്ചു.

ഒ​ക്ടോ​ബ​ർ 20ന് ​പി​എം​എ​ഫ് ഗ്ലോ​ബ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ് മാ​ത്യു പ​ന​ച്ചി​ക്ക​ൽ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക റീ​ജ​ണ്‍ പ്ര​സി​ഡ​ൻ​റ് പ്ര​ഫ. ജോ​യ് പ​ല്ലാ​ട്ട് മ​ഠം, പി. ​ജ​യ​നു മൊ​ബൈ​ൽ ഫോ​ണ്‍ ന​ൽ​കി​ക്കൊ​ണ്ട് നി​ർ​വ​ഹി​ച്ചു.

കേ​ര​ള​ത്തി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നു അ​മേ​രി​ക്ക​യി​ൽ നി​ന്നും എ​ത്തി​ച്ചേ​ർ​ന്ന ജോ​യ് പ​ല്ലാ​ട്ട് മ​ഠം അ​മേ​രി​ക്ക​യി​ൽ അ​റി​യ​പെ​ടു​ന്ന ശാ​സ്ത്ര അ​ധ്യാ​പ​ക​നും, ഗ​വേ​ഷ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​ണ് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി പ്ര​വാ​സി ശ്രേ​ഷ്ഠ മ​ല​യാ​ളം സ​മ​ഗ്ര ഭാ​ഷാ പ​ഠ​നം ഒ​ന്നും ര​ണ്ടും വാ​ല്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ര​ണ്ടു പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ള​ഭാ​ഷ​യെ ശ​രി​ക്ക് അ​റി​യു​വാ​നും മ​ന​സി​ലാ​ക്കു​വാ​നും പ​ഠി​ക്കു​വാ​നും സാ​ധി​ക്കാ​തെ പോ​കു​ന്ന പ്ര​വാ​സി​ക​ളാ​യ മ​ല​യാ​ളി കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി​യി​ട്ടാ​ണ് ഈ ​പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഈ ​പു​സ്ത​ക​ങ്ങ​ളു​ടെ ഒ​രു പ്ര​തി എ​ൻ​ആ​ർ​കെ വേ​ണ്ടി ജോ​സ് മാ​ത്യു പ​ന​ച്ചി​ക്ക​ൽ ഏ​റ്റു​വാ​ങ്ങി.

നോ​ർ​ത്ത് അ​മേ​രി​ക്ക റീ​ജ​ണ്‍ കോ​ർ​ഡി​നേ​റ്റ​റും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഷാ​ജി രാ​മ​പു​രം ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ​ക്കു ആ​ശം​സ അ​റി​യി​ച്ചു​ള്ള സ​ന്ദേ​ശം അ​യ​ച്ചു. ച​ട​ങ്ങി​ൽ കേ​ര​ള സ്റ്റേ​റ്റ് കോ​ർ​ഡി​നേ​റ്റ​ർ ബി​ജു കെ ​തോ​മ​സ്, പ്ര​സി​ഡ​ൻ​റ് ബേ​ബി മാ​ത്യു, സെ​ക്ര​ട്ട​റി ജ​ശി​ൻ പാ​ല​ത്തി​ങ്ങ​ൽ, വി​പി​ൻ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും പി​എം മാ​ത്യു ന​ന്ദി പ​റ​യു​ക​യും ചെ​യ്തു. ച​ട​ങ്ങി​നു​ശേ​ഷം സ്നേ​ഹ നി​ർ​ഭ​ര​മാ​യ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്ക് ചേ​ർ​ന്ന​തി​നു​ശേ​ഷ​മാ​ണ് ച​ട​ങ്ങു​ക​ൾ പ​ര്യ​വ​സാ​നി​ച്ച​ത്.

പി.​പി. ചെ​റി​യാ​ൻ