ലോസ് ആഞ്ചലസിൽ ഇൻഫന്‍റ് മിനിസ്ട്രി പ്രവർത്തനങ്ങൾക്ക് തുടക്കമായി
Tuesday, October 26, 2021 10:25 AM IST
ലോസ് ആഞ്ചലസ്: സെന്‍റ് പയസ് ടെൻത് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ ഈ വർഷത്തെ ഇൻഫന്‍റ് മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

ഇടവക വികാരി ഫാ. സിജു മുടക്കോലിൽ തിരി തെളിച്ചു കൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്‌തു. ഇടവകയിലെ ഇൻഫന്‍റ് മിനിസ്ട്രി ഓർഗനൈസർ ഷീബ വടകരപറമ്പിൽ ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു.

സിജോയ് പറപ്പള്ളിൽ