വാ​ക്സി​നേ​റ്റ് ചെ​യ്യാ​തെ ജോ​ലി ന​ഷ്ട​പ്പെ​ട്ട പോ​ലി​സു​കാ​ർ​ക്ക് 5,000 ബോ​ണ​സ് ന​ൽ​കി ഫ്ളോ​റി​ഡ​യി​ൽ നി​യ​മ​നം
Tuesday, October 26, 2021 10:58 PM IST
ഫ്ളോ​റി​ഡ: ഫ്ളോ​റി​ഡ സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ക്സി​നേ​റ്റ് ചെ​യ്യാ​ൻ വി​സ​മ്മ​തി​ച്ച​തി​ന്‍റെ പേ​രി​ൽ ജോ​ലി ന​ഷ്ട​പ്പെ​ടു​ക​യോ രാ​ജി​വ​യ്ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​രെ ഫ്ളോ​റി​ഡ​യി​ൽ നി​യ​മി​ക്കു​മെ​ന്ന് ഫ്ളോ​റി​ഡാ ഗ​വ​ർ​ണ​ർ ഞാ​യ​റാ​ഴ്ച മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു. 5,000 ഡോ​ള​ർ ബോ​ണ​സാ​യി ന​ൽ​കു​മെ​ന്നും ഗ​വ​ർ​ണ​ർ റോ​ണ്‍ ഡി​സാ​ന്‍റി​സ് പ​റ​ഞ്ഞു

സം​സ്ഥാ​ന​ത്തെ പ​ട്രോ​ളി​ങ്ങി​നാ​ണ് പു​റം സം​സ​സ്ഥാ​ന​ത്തു നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കു​ന്ന​തെ​ന്നും ഗ​വ​ർ​ണ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ന്യു​യോ​ർ​ക്ക് സി​റ്റി, മി​നി​യാ​പോ​ലി​സ്, സി​യാ​റ്റി​ൽ, ഷി​ക്കാ​ഗോ തു​ട​ങ്ങി​യ പോ​ലി​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ വാ​ക്സി​നേ​ഷ​ൻ നി​ഷേ​ധി​ച്ച​തി​ന്‍റെ പേ​രി​ൽ നൂ​റു​ക​ണ​ക്കി​ന് പോ​ലി​സ് ഓ​ഫി​സേ​ഴ്സി​ന് ജോ​ലി ന​ഷ്ട​പ്പെ​ടു​ക​യോ, രാ​ജി​വ​യ്ക്കു​ക​യോ ചെ​യ്യേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. വാ​ക്സി​നേ​ഷ​ൻ മാ​ൻ​ഡേ​റ്റ് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് റി​പ്പ​ബ്ലി​ക്ക​ൻ ഗ​വ​ർ​ണ​ർ കൂ​ടി​യാ​യ റോ​ണ്‍ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. സ്വ​ന്തം താ​ൽ​പ​ര്യ​പ്ര​കാ​രം വാ​ക്സി​നേ​റ്റ് ചെ​യ്യു​ന്ന​വ​രെ ഫ്ളോ​റി​ഡാ ഗ​വ​ർ​ണ​റും ടെ​ക്സ​സ് ഗ​വ​ർ​ണ​റും അ​ഭി​ന​ന്ദി​ക്കു​ക​യും കൂ​ടു​ത​ൽ പേ​ർ വാ​ക്സി​നേ​റ്റ് ചെ​യ്യ​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ന്ന​ത്.

പി ​പി ചെ​റി​യാ​ൻ