ക​രോ​ൾ​ട്ട​ണ്‍ മാ​ർ​ത്തോ​മ ച​ർ​ച്ച് പാ​രി​ഷ് മി​ഷ​ന്‍റെ സു​വി​ശേ​ഷ ക​ണ്‍​വ​ൻ​ഷ​ന് തു​ട​ക്ക​മാ​യി
Saturday, November 20, 2021 9:45 PM IST
ക​രോ​ൾ​ട്ട​ണ്‍ (ഡാ​ള​സ്): കു​ടും​ബ ജീ​വി​ത​ത്തി​ന്‍റെ മ​ഹാ​ത്മ്യം വെ​ളി​പ്പെ​ടേ​ണ്ട​ത് അ​ഗ്നി​ശ്രോ​ത​സി​ലൂ​ടെ ക​ട​ന്നു പോ​കു​ന്പോ​ൾ പൊ​ള്ള​ലേ​ൽ​ക്കാ​തെ അ​തി​നെ ത​ര​ണം ചെ​യ്യു​ന്പോ​ൾ മാ​ത്ര​മാ​ണെ​ന്ന് നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി​യും വ​ച​ന​പ​ണ്ഡി​ത​നു​മാ​യ റ​വ. അ​ജു അ​ബ്ര​ഹാം പ​റ​ഞ്ഞു.

ക​രോ​ൾ​ട്ട​ണ്‍ മാ​ർ​ത്തോ​മാ ച​ർ​ച്ച് പാ​രി​ഷ് മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സു​വി​ശേ​ഷ ക​ണ്‍​വ​ൻ​ഷ​ന്‍റെ പ്രാ​രം​ഭ​ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച ശ​മു​വേ​ൽ ഒ​ന്നാം പു​സ്ത​ക​ത്തി​ന്‍റെ ഒ​ന്നാം അ​ധ്യാ​യ​ത്തി​ന്‍റെ ഒ​ന്നു മു​ത​ൽ 20 വ​രെ​യു​ള്ള വാ​ക്യ​ങ്ങ​ളെ ഉ​ദ്ധ​രി​ച്ചു വ​ച​ന​ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ൽ​ക്കാ​ന​യും ഹ​ന്നാ​യും, പെ​നീ​ന​യും ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബം അ​ഭി​മു​ഖീ​ക​രി​ച്ച പ്ര​ശ്ന​ങ്ങ​ൾ ത​ര​ണം ചെ​യ്യു​വാ​ൻ അ​വ​രെ പ്രാ​പ്ത​രാ​ക്കി​യ​ത് ദൈ​വാ​ല​യ​വു​മാ​യു​ള്ള അ​വ​രു​ടെ സു​ദൃ​ഢ ബ​ന്ധ​മാ​യി​രു​ന്നു​വെ​ന്നും അ​ച്ച​ൻ ചൂ​ണ്ടി​കാ​ട്ടി. ഇ​ന്ന് എ​വി​ടെ നോ​ക്കി​യാ​ലും കു​ടും​ബ ബ​ന്ധ​ങ്ങ​ളി​ൽ അ​സാ​ധാ​ര​ണ വി​ള്ള​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി കാ​ണു​ന്നു. ആ​ത്മീ​ക സ്പ​ർ​ശ​നം ന​ഷ്ട​പ്പെ​ടു​ത്താ​താ​ണി​തി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്നും സ​ജു അ​ച്ച​ൻ പ​റ​ഞ്ഞു. ന​മ്മു​ടെ ഓ​രോ കു​ടും​ബ​ങ്ങ​ളി​ലും ദൈ​വി​ക മ​ഹ​ത്വം വെ​ളി​പ്പെ​ടു​ന്പോ​ൾ പാ​രി​ഷ് മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി എ​ന്ന് ന​മ്മു​ക്ക് അ​വ​കാ​ശ​പ്പെ​ടാ​നാ​വൂ എ​ന്നും അ​ച്ച​ൻ ചൂ​ണ്ടി​കാ​ട്ടി.

സ​ന്ധ്യാ ന​മ​സ്കാ​ര​ത്തി​നു​ശേ​ഷം മോ​ൻ കു​ര്യ​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ആ​രം​ഭി​ച്ച​ത്. ക്വ​യ​ർ ലീ​ഡ​ർ ലൂ​ക്കോ​സ് മ​ത്താ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​യ​ക​സം​ഘം ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ഇ​ട​വ​ക മി​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി രാ​മ​പു​രം സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഇ​ട​വ​ക വി​കാ​രി റ​വ. തോ​മ​സ് മാ​ത്യു ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. റ​വ. അ​ജു അ​ച്ച​നു​മാ​യി മ​ർ​ത്തോ​മ സ​ഭ​യു​ടെ മി​ഷ​ൻ ഫീ​ൽ​ഡു​ക​ളി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ച്ച​ൻ അ​നു​സ്മ​രി​ച്ചു. ഭ​ദ്രാ​സ​ന ഇ​ട​വ​ക മി​ഷ​ൻ സെ​ക്ര​ട്ട​റി സാം ​അ​ല​ക്സ്, സെ​ന്‍റ​റ് സെ​ക്ര​ട്ട​റി സ​ജി ജോ​ർ​ജ് എ​ന്നി​വ​രെ കൂ​ടാ​തെ ഇ​ത​ര ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള​വ​രും ക​ണ്‍​വ​ൻ​ഷ​നി​ൽ സം​ബ​ന്ധി​ച്ചി​രു​ന്നു. ഇ​ട​വ​ക മി​ഷ​ൻ ശാ​ഖാ സെ​ക്ര​ട്ട​റി ഷെ​ർ​ലി അ​ബ്ര​ഹാം ന​ന്ദി പ​റ​ഞ്ഞു.

പി.​പി. ചെ​റി​യാ​ൻ