റ​വ. ഡോ. ​ജോ​ണ്‍ ഇ​ട​പ്പി​ള്ളി​ക്ക് ഫി​ല​ഡ​ൽ​ഫി​യ സ​മൂ​ഹ​ത്തി​ന്‍റെ ബാ​ഷ്പാ​ഞ്ജ​ലി
Monday, November 22, 2021 8:00 PM IST
ഫി​ല​ഡ​ൽ​ഫി​യ: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ന​വം​ബ​ർ 19 ന് ​ചാ​ല​ക്കു​ടി കാ​ർ​മ്മ​ൽ​ഭ​വ​നി​ൽ നി​ര്യാ​ത​നാ​യ റ​വ. ഡോ. ​ജോ​ണ്‍ ഇ​ട​പ്പി​ള്ളി സി​എം​ഐ (77)ക്ക് ​ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ ക്രൈ​സ്ത​വ​സ​മൂ​ഹം ക​ണ്ണീ​രോ​ടെ അ​ന്ത്യ​പ്ര​ണാ​മം അ​ർ​പ്പി​ച്ചു. 1983 -89 കാ​ല​യ​ള​വി​ൽ ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് മി​ഷ​ന്‍റെ പ്ര​ഥ​മ ഡ​യ​റ​ക്ട​റും, ഇ​ന്ത്യ​ൻ​ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ (ഐ​സി​എ) സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​റു​മാ​യി​രു​ന്നു റ​വ. ഡോ. ​ജോ​ണ്‍ ഇ​ട​പ്പി​ള്ളി.

സം​സ്കാ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് ഇ​രി​ഞ്ഞാ​ല​ക്കു​ട രൂ​പ​താ​ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ, തൃ​ശൂ​ർ ദേ​വ​മാ​താ പ്രോ​വി​ൻ​ഷ്യ​ൾ റ​വ. ഡോ. ​ഡേ​വീ​സ് പ​ന​യ്ക്ക​ൽ എ​ന്നി​വ​രു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ചാ​ല​ക്കു​ടി കാ​ർ​മ്മ​ൽ​ഭ​വ​നി​ൽ ന​ട​ന്നു.

പ​രേ​ത​നോ​ടു​ള്ള ബ​ഹു​മാ​ന​സൂ​ച​ക​മാ​യി ഫി​ല​ഡ​ൽ​ഫി​യാ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഫൊ​റോ​നാ​പ​ള്ളി​യി​ൽ അ​നു​സ്മ​ര​ണ​ബ​ലി​യും പ​രേ​ത​നു​വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും ഞാ​യ​റാ​ഴ്ച ന​ട​ത്തി. ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​കു​ര്യാ​ക്കോ​സ് കു​ന്പ​ക്കീ​ൽ, റ​വ. ഫാ. ​ജോ​സ് വ​രി​ക്ക​പ്പ​ള്ളി എ​ന്നി​വ​ർ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്ത്യ​ൻ കാ​ത്ത​ലി​ക്ക് അ​സോ​സി​യേ​ഷ​നെ​യും, അ​ത്മാ​യ​രെ​യും പ്ര​തി​നി​ധീ​ക​രി​ച്ച് റ​വ. ഡോ.​ജോ​ണ്‍ ഇ​ട​പ്പി​ള്ളി​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച സീ​റോ​മ​ല​ബാ​ർ​പ​ള്ളി മു​ൻ ട്ര​സ്റ്റി​യും, മ​ത​ബോ​ധ​ന​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യി​രു​ന്ന ഡോ. ​ജ​യിം​സ് കു​റി​ച്ചി അë​ശോ​ച​ന​സ​ന്ദേ​ശം ന​ൽ​കി.

ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യും, സീ​റോ​മ​ല​ബാ​ർ പ​ള്ളി​ക​ളും സ്ഥാ​പി​ത​മാ​കു​ന്ന​തിë​മു​ൻ​പ്, 1960 കാ​ല​ഘ​ട്ടം മു​ത​ൽ കേ​ര​ള​ത്തി​ൽ​നി​ന്നും അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റി ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ താ​മ​സ​മാ​ക്കി​യ ഇ​ന്ത്യ​ൻ ക​ത്തോ​ലി​ക്ക​രു​ടെ ആ​ത്മീ​യ​കാ​ര്യ​ങ്ങ​ൾ നി​റ​വേ​റ്റി​യി​രു​ന്ന​ത് തൃ​ശൂ​ർ ദേ​വ​മാ​താ പ്ര​വി​ശ്യ​യി​ൽ​നിì​ള്ള സി​എം​ഐ വൈ​ദി​ക​രാ​യി​രു​ന്നു.

ജോ​സ് മാ​ളേ​യ്ക്ക​ൽ