ക്രി​സ്മ​സ് റാ​ലി​യി​ലേ​ക്കു വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി​യ സം​ഭ​വം: മ​ര​ണ​സം​ഖ്യ ആ​റാ​യി
Wednesday, November 24, 2021 11:49 AM IST
വിസ്കോൺസിൻ: അ​മേ​രി​ക്ക​യി​ൽ വി​സ്കോ​ൺ​സി​നി​ലെ മി​ൽ​വോ​ക്കി​യി​ൽ ക്രി​സ്മ​സ് റാലി​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണ​സം​ഖ്യ ആ​റാ​യി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​മ്പ​തു​വ​യ​സു​കാ​ര​ൻ മ​രി​ച്ച​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്ന​ത്. അ​പ​ക​ട​ത്തി​ൽ‌ പ​രി​ക്ക് നി​ര​വ​ധി പേ​ർ ചി​കി​ത്സ​യി​ലാ​ണ്.

ബാ​രി​ക്കേ​ഡ് ത​ക​ർ​ത്ത വാ​ഹ​നം മു​തി​ർ​ന്ന​വ​രും കു​ട്ടി​ക​ളും അ​ട​ക്കം 20 പേ​രെ​യാ​ണ് ഇ​ടി​ച്ച​ത്. അ​പ​ക​ട​മു​ണ്ടാ​ക്കി​യ എ​സ്‌​യു​വി ഡ്രൈ​വ​റെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഡാ​റെ​ൽ എ​ഡ്വേ​ർ​ഡ് ബ്രൂ​ക്സ് ജൂ​ണി​യ​ർ എ​ന്ന ആ​ഫ്രി​ക്ക​ൻ-​അ​മേ​രി​ക്ക​ൻ പൗ​ര​നെ​യാ​ണു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

കൊ​ടും​കു​റ്റ​വാ​ളി​യാ​യ ഇ​യാ​ൾ ര​ണ്ടു ദി​വ​സം മു​ന്പാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. സാ​ന്താ​ക്ലോ​സ് വേ​ഷ​ധാ​രി​ക​ളാ​യ പെ​ൺ​കു​ട്ടി​ക​ളു​ടെ​യും ബാ​ൻ​ഡ് സം​ഘ​ത്തി​ന്‍റെ​യും ഇ​ട​യി​ലേ​ക്കാ​ണു വാ​ഹ​നം ഇ​ടി​ച്ചു ക​യ​റ്റി​യ​ത്. ഭീ​ക​രാ​ക്ര​മ​ണ​മാ​ണോ​യെ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

വോ​ക്കേ​ഷ ക​ത്തോ​ലി​ക്ക സ്കൂ​ളി​ലെ കു​ട്ടി​ക​ൾ, ഒ​രു ക​ത്തോ​ലി​ക്കാ വൈ​ദി​ക​ൻ, ഒ​ന്നി​ലേ​റെ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​തെ​ന്ന് മി​ൽ​വോ​ക്കി അ​തി​രൂ​പ​ത വ​ക്താ​വ് സാ​ന്ദ്ര പീ​റ്റേ​ഴ്സ​ൺ അ​റി​യി​ച്ചി​രു​ന്നു.