ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ടെ​ക്നി​ക്ക​ൽ കോ​ണ്‍​ഫ​റ​ൻ​സും സ്റ്റാ​ർ​ട്ട്അ​പ് ക​ന്പ​നി സ​മ്മി​റ്റും
Wednesday, November 24, 2021 11:20 PM IST
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​യി​ലെ വി​വി​ധ എ​ൻ​ജി​നീ​യ​റിം​ഗ് സം​ഘ​ട​ന​ക​ളു​ടെ അ​ന്പ്ര​ല്ലാ ഓ​ർ​ഗ​നൈ​സേ​ഷ​നാ​യ അ​മേ​രി​ക്ക​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് എ​ൻ​ജി​നീ​യേ​ഴ്സ് ഓ​ഫ് ഇ​ന്ത്യ​ൻ ഒ​റി​ജി​ൻ (എ​എ​ഇ​ഐ​ഒ) ടെ​ക്നി​ക്ക​ൽ കോ​ണ്‍​ഫ​റ​ൻ​സും, പു​തു​താ​യി തു​ട​ങ്ങി​യ സ്റ്റാ​ർ​ട്ട് അ​പ് ക​ന്പ​നി​ക​ളു​ടെ സ​മ്മി​റ്റും ഷി​ക്കാ​ഗോ​യി​ൽ ന​ട​ത്തു​ന്നു.

ഇ​ന്ത്യ​ൻ കോ​ണ്‍​സു​ൽ ജ​ന​റ​ൽ അ​മി​ത് കു​മാ​റു​മാ​യി ചേ​ർ​ന്ന് സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് ഗ്ലാ​ഡ്സ​ണ്‍ വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​പാ​ടി​ക​ൾ​ക്ക് അ​ന്തി​മ​രൂ​പം ന​ൽ​കി.

ഒ​രു​ദി​വ​സം മു​ഴു​വ​ൻ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​കോ​ണ്‍​ഫ​റ​ൻ​സ് പു​തു​താ​യി തു​ട​ങ്ങു​ന്ന ക​ന്പ​നി​ക​ൾ​ക്ക് മെ​ന്‍റ​റിം​ഗ്, ബി​സി​ന​സ് പ്ലാ​ൻ ഡ​വ​ല​പ്മെ​ന്‍റ് ഫ​ണ്ടു​ക​ൾ ല​ഭി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​ക്കൊ​ടു​ക്കും. അ​തു​കൂ​ടാ​തെ ട്രേ​ഡ് ഷോ, ​മൈ​നോ​റി​റ്റി ഓ​ണ്‍​ഡ് ബി​സി​ന​സ് സെ​മി​നാ​റു​ക​ൾ, ലേ​റ്റ​സ്റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് ഡ​വ​ല്പ​മെ​ന്‍റ് സെ​മി​നാ​റു​ക​ൾ​ക്കു​ശേ​ഷം ബ്ലാ​ക് ടൈ ​ഡി​ന്ന​റോ​ടു​കൂ​ടി പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും.

മൈ​ക്രോ​സോ​ഫ്റ്റ് സി​ഇ​ഒ സ​ത്യ ന​ദെ​ല്ല, പെ​ർ​ഡ്യൂ യൂ​ണി​വേ​ഴ്സി​റ്റി പ്ര​സി​ഡ​ന്‍റ്, ഗ​വ​ർ​ണ​ർ, സെ​ന​റ്റ​ർ, കോ​ണ്‍​ഗ്ര​സ്മാ​ൻ, ഫോ​ർ​ച്യൂ​ണ്‍ 100 ക​ന്പ​നി​ക​ളു​ടെ സി​ഇ​ഒ​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഇ​ല​ക്ട് ഡോ. ​അ​ജി​ത് പ​ന്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് നി​തി​ൻ മ​ഹേ​ശ്വ​രി, ട്ര​ഷ​റ​ർ അ​ഭി​ഷേ​ക് ജ​യി​ൻ, ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​ർ ഡോ. ​ദീ​പ​ക് വ്യാ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

മെ​ന്പ​ർ​ഷി​പ്പ് ചെ​യ​ർ​മാ​ൻ നാ​ഗ് ജെ​യ്വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​മേ​രി​ക്ക​യി​ലു​ള്ള എ​ൻ​ജി​നീ​യ​ർ​മാ​രെ ഉ​ൾ​ക്കൊ​ള്ളി​ച്ച് മെ​ന്പ​ർ​ഷി​പ്പ് ഡ്രൈ​വ് ന​ട​ത്തു​ന്നു​ണ്ട്. ഈ ​പ്ര​ശം​സ​നീ​യ​മാ​യ സം​ഘ​ട​ന​യി​ൽ അം​ഗ​ങ്ങ​ളാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ www.AAEIOUSA.ORG സ​ന്ദ​ർ​ശി​ക്കു​ക.

ജോ​യി​ച്ച​ൻ പു​തു​ക്കു​ളം