കൗ​തു​ക​മു​ണ​ർ​ത്തി കേ​ര​ളാ ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ "ഒ​രു വ​ട്ടം കൂ​ടി പ​ള്ളി​ക്കൂ​ട​ത്തി​ലേ​ക്ക് '..
Wednesday, November 24, 2021 11:22 PM IST
ഡാ​ള​സ്: കേ​ര​ളാ ലി​റ്റ​റ​റി സൊ​സൈ​റ്റി ശ​നി​യാ​ഴ്ച സം​ഘ​ടി​പ്പി​ച്ച ന്ധ​ഒ​രു വ​ട്ടം കൂ​ടി പ​ള്ളി​ക്കൂ​ട​ത്തി​ലേ​ക്ക്ന്ധ എ​ന്ന പ​രി​പാ​ടി അ​മേ​രി​ക്ക​യി​ലെ​യും ഇ​ന്ത്യ​യി​ലെ​യും സ​ദ​സ്യ​ർ​ക്കു കൗ​തു​കം നി​റ​ഞ്ഞ​തും വ്യ​ത്യ​സ്ത​യാ​ർ​ന്ന​തു​മാ​യ പ​രി​പാ​ടി​യാ​യി.

സ്കൂ​ളി​ലെ ചി​റ്റ​വ​ട്ട​ങ്ങ​ൾ ഒ​രു​ക്കി​യാ​യി​രു​ന്നു പ​രി​പാ​ടി. ആ​ദ്യം സ്കൂ​ളി​ൽ അ​ടി​ക്കു​ന്ന മ​ണി​യു​ടെ അ​ക​ന്പ​ടി​യോ​ടെ പ്ര​സി​ഡ​ന്‍റ് സി​ജു വി ​ജോ​ർ​ജ് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ക്കു​ക​യും, സെ​ക്ര​ട്ട​റി ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ ന്ധ​അ​ഖി​ലാ​ണ്ഡ​മ​ണ്ഡ​ലം അ​ണി​യി​ച്ചൊ​രു​ക്കി അ​തി​നു​ള്ളി​ൽ ആ​ന​ന്ദ​ദീ​പം കൊ​ളു​ത്തി​ന്ധ എ​ന്ന പ്രാ​ർ​ഥ​ന​യും പാ​ടി തു​ട​ക്കം കു​റ​ച്ചു. പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍റെ റോ​ളും മു​ഖ്യാ​ഥി​തി​യും അ​ധ്യാ​പ​ക​നും നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​നു മാ​യ ജോ​ർ​ജ് ജേ​ക്ക​ബ് ആ​യി​രു​ന്നു.

ഒ​രി​ക്ക​ൽ, ഒ​ന്നാം ക്ലാ​സു മു​ത​ൽ ആ​റാം ക്ലാ​സു​വ​രെ​യു​ള്ള വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ നാം ​സ്കൂ​ൾ ക്ലാ​സു​ക​ളി​ൽ പ​ഠി​ച്ചു പോ​യ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലെ ക​വി​ത​ക​ളും ക​ഥ​ക​ളു​ടെ​യും ഒ​രു വ​ലി​യ ഓ​ർ​മ്മ​ക​ളു​ടെ ശേ​ഖ​ര​മാ​യി മാ​റി ന്ധ ​ഒ​രു വ​ട്ടം​കൂ​ടി...​പ​ള്ളി​ക്കൂ​ട​ത്തി​ലേ​ക്ക്ന്ധ എ​ന്ന പ​രി​പാ​ടി ജെ. ​മാ​ത്യൂ​സ്, സി.​വി ജോ​ർ​ജ്, ജോ​സ് ഒ​ച്ചാ​ലി​ൽ, ജോ​സെ​ൻ ജോ​ർ​ജ്, അ​ൽ​സ്റ്റാ​ർ മാ​ന്പി​ള്ളി,പ​ര​മേ​ശ്വ​ര​ൻ ഉ​ണ്ണി, പി ​പി ചെ​റി​യാ​ൻ, സു​രേ​ഷ് അ​ച്യു​ത​ൻ,ഹ​രി​ഹ​ര​ൻ ഉ​ണ്ണി​യും നാ​ട്ടി​ലെ ഒ​രു കൂ​ട്ടം അ​ദ്ധ്യാ​പ​ക​രും പ​ങ്കെ​ടു​ക്കു​ക​യും പ്രാ​യ വ്യ​ത്യാ​സം കൂ​ടാ​തെ ആ​സ്വ​ദി​ക്കാ​നും

വി​ശി​ഷ്ട അ​തി​ഥി​യാ​യി കേ​ര​ള​ത്തി​ൽ നി​ന്നും പ്ര​മു​ഖ കാ​ഥി​ക​ൻ പു​ളി​മാ​ത്ത് ശ്രീ​കു​മാ​റും പ​ങ്കെ​ടു​ക്കു​ക​യു​ണ്ടാ​യി. പ്ര​സ്തു​ത പ​രി​പാ​ടി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​മു​ൽ യോ​ഹ​ന്നാ​ൻ ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.

അ​ന​ശ്വ​രം മാ​ന്പി​ള്ളി