കു​തി​ച്ചു​യ​രു​ന്ന ഗ്യാ​സ് വി​ല നി​യ​ന്ത്രി​ക്കു​ന്ന​തി​ന് 50 മി​ല്യ​ണ്‍ ബാ​ര​ൽ ഓ​യി​ൽ വി​ട്ടു​ന​ൽ​കും : ബൈ​ഡ​ൻ
Thursday, November 25, 2021 12:22 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സി​ൽ കു​തി​ച്ചു​യ​രു​ന്ന ഗ്യാ​സി​ന്‍റെ വി​ല നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ഫെ​ഡ​റ​ൽ റി​സ​ർ​വി​ലു​ള്ള ഓ​യി​ൽ ശേ​ഖ​ര​ത്തി​ൽ നി​ന്നും 50 മി​ല്യ​ണ്‍ ബാ​ര​ൽ വി​ട്ടു​ന​ൽ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ പ്ര​ഖ്യാ​പി​ച്ചു. ന​വം​ബ​ർ 23 ചൊ​വ്വാ​ഴ്ച​യാ​ണ് വൈ​റ്റ്ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ജ​ൻ​സാ​ക്കി പു​റ​ത്തു​വി​ട്ട​ത്. ക​ഴി​ഞ്ഞ വ​ർ​ഷം അ​മേ​രി​ക്ക​യി​ലെ പൊ​തു ഗ്യാ​സ് വി​ല​യി​ൽ നി​ന്നും ഈ ​വ​ർ​ഷം 50 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ശ​രാ​ശ​രി ഒ​രു ഗ്യാ​ല​ൻ ഗ്യാ​സി​ന്‍റെ വി​ല 3.50 ഡോ​ള​റാ​ണ്.

ഇ​പ്പോ​ൾ വി​ട്ടു ന​ൽ​കു​ന്ന 50 മി​ല്യ​ണ്‍ ബാ​ര​ൽ ക്രൂ​ഡ്ഓ​യി​ൽ ആ​ഗോ​ള വി​പ​ണി​യി​ൽ ഗ്യാ​സി​ന്‍റെ വി​ല കു​റ​ക്കു​ന്ന​തി​ന് ഇ​ട​യാ​ക്കും. കൂ​ടു​ത​ൽ ഗ്യാ​സ് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ന്ത്യാ യു​ണൈ​റ്റ​ഡ് കിം​ഗ്ഡം, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല​യും ഇ​തോ​ടെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് യു​എ​സ് അ​ധി​കൃ​ത​ർ ക​രു​തു​ന്ന​ത്.

ഫെ​ഡ​റ​ൽ ഗ​വ​ണ്‍​മെ​ന്‍റ് പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ അ​മേ​രി​ക്ക​യി​ൽ ഗ്യാ​സി​ലെ വി​ല​യി​ൽ കു​റ​വ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. 50 മി​ല്യ​ണ്‍ ബാ​ര​ൽ എ​ന്ന​തു 70 മു​ത​ൽ 80 ബി​ല്യ​ണ്‍ വ​രെ ഉ​യ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ൻ പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ ഇ​ന്ത്യ ഗ​വ​ണ്‍​മെ​ന്‍റും സ്റ്റോ​ക്കി​ൽ നി​ന്നും 5 മി​ല്യ​ണ്‍ ബാ​ര​ൽ റി​ലീ​സ് ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ചു. ബ്രി​ട്ടീ​ഷ്, ജ​പ്പാ​ൻ, സൗ​ത്ത് കൊ​റി​യ എ​ന്നീ രാ​ഷ്ട്ര​ങ്ങ​ളും ക​രു​ത​ൽ ശേ​ഖ​ര​ത്തി​ൽ നി​ന്നും ഓ​യി​ൽ വി​ട്ടു​ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഗ്യാ​സി​ന് വി​ല ഉ​യ​ർ​ന്ന​തോ​ടെ മു​ന്പെ​ങ്ങും ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത വി​ധം നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യും ഓ​രോ ദി​വ​സ​വും യു​എ​സി​ൽ വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. ബൈ​ഡ​ൻ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ് ഓ​യി​ൽ വി​ല വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നു റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ആ​രോ​പി​ച്ചു.

പി.​പി. ചെ​റി​യാ​ൻ