അ​വാ​ർ​ഡ്ദാ​ന നി​ശ​യും വാ​ർ​ഷി​ക ഡി​ന്ന​ർ ആ​ഘോ​ഷ​വു​മാ​യി എ​ക്കോ ഡി​സം​ബ​ർ 4ന് ​ന്യൂ​യോ​ർ​ക്കി​ൽ
Thursday, November 25, 2021 7:23 PM IST
ന്യൂ​യോ​ർ​ക്ക്: കാ​രു​ണ്യ​ത്തി​ന്‍റെ ക​ര​സ്പ​ർ​ശ​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന മു​ഖ​മു​ദ്ര​യും മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ സാ​ന്ത്വ​ന​വും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ മാ​റ്റൊ​ലി​യു​മാ​യി ന്യൂ​യോ​ർ​ക്കി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ന്ധ​എ​ക്കോ​ന്ധ യു​ടെ ECHO - Enhance Community through Harmonious Outreach) 2021 -ലെ ​വാ​ർ​ഷി​ക ഡി​ന്ന​റും അ​വാ​ർ​ഡ് ദാ​ന നി​ശ​യും ഡി​സം​ബ​ർ 4 ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ടു​ന്നു. ജെ​റി​ക്കോ​യി​ലു​ള്ള കൊ​ട്ടി​ലി​യ​ൻ ഹോ​ട്ട​ലി​ൽ വ​ച്ച് വൈ​കി​ട്ട് 6 മു​ത​ൽ ന​ട​ത്ത​പ്പെ​ടു​ന്ന വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​ൽ എ​ക്കോ കു​ടും​ബാം​ഗ​ങ്ങ​ളും സ​മൂ​ഹ​ത്തി​ലെ പ്ര​ശ​സ്ത​രാ​യ വ്യ​ക്തി​ക​ളും പ​ങ്കെ​ടു​ക്കു​ന്നു.

സ്വ​ന്തം മാ​തൃ​രാ​ജ്യ​ത്തും ലോ​ക​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലും പ്ര​കൃ​തി ദു​ര​ന്ത​ത്താ​ലും ആ​രോ​ഗ്യ സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളാ​ലും ക​ഷ്ട​ത​യും ദു​രി​ത​വും അ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ത​ങ്ങ​ളാ​ലാ​കു​ന്ന സ​ഹാ​യ​ഹ​സ്തം നീ​ട്ടു​ന്ന​തി​ന് ത​ൽ​പ​ര​രാ​യ ഏ​താ​നും വി​ദ്യാ​സ​ന്പ​ന്ന​രാ​യ പ്രൊ​ഫ​ഷ​ണ​ലു​ക​ൾ കൂ​ട്ടാ​യി ചേ​ർ​ന്ന് 2013- ൽ ​ന്യൂ​യോ​ർ​ക്കി​ൽ രൂ​പീ​ക​രി​ച്ച നോ​ണ്‍ പ്രോ​ഫി​റ്റ് സം​ഘ​ട​ന​യാ​ണ് എ​ക്കോ. 501 (സി) (3) ​നോ​ണ്‍ പ്രോ​ഫി​റ്റ് ചാ​രി​റ്റി സം​ഘ​ട​ന​യാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ട എ​ക്കോ ചു​രു​ങ്ങി​യ വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ ധാ​രാ​ളം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി ക​ഴി​ഞ്ഞു. സം​ഘ​ട​നാം​ഗ​ങ്ങ​ളി​ൽ നി​ന്നും എ​ക്കോ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ച ന​ല്ല​മ​ന​സ്ക​രാ​യ സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്നു​മു​ള്ള സ​ഹാ​യ​ത്താ​ൽ ലോ​ക​ത്തി​ലെ പ​ല​യി​ട​ങ്ങ​ളി​ൽ താ​ങ്ങും ത​ണ​ലു​മാ​യി നി​ന്ന് ഇ​തി​നോ​ട​കം എ​ക്കോ ചെ​യ്ത പ്രോ​ജെ​ക്ടു​ക​ളെ​ല്ലാം പ്ര​ശം​സ​നീ​യ​മാ​ണ്.

2015 ഏ​പ്രി​ൽ 25ന് ​നേ​പ്പാ​ളി​ലെ കാ​ഠ​മ​ണ്ഡു​വി​ന് സ​മീ​പം ന​ട​ന്ന ഭൂ​ക​ന്പ​ത്തി​ൽ ഒ​ന്പ​തി​നാ​യി​രം ജ​ന​ങ്ങ​ൾ മ​ര​ണ​പ്പെ​ടു​ക​യും 22,000 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ആ​റു ല​ക്ഷ​ത്തി​ല​ധി​കം കെ​ട്ടി​ട​ങ്ങ​ൾ​ക്കു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ, എ​ക്കോ അ​വ​രു​ടെ സ​ഹാ​യ​ത്തി​നാ​യി ഉ​ട​ൻ എ​ത്തി. നേ​പ്പാ​ളി ഡോ​ക്ട​ർ​മാ​രു​ടെ സ​ഹാ​യ​ത്താ​ൽ 30,000 ഡോ​ള​ർ മു​ട​ക്കി ഒ​രു പ്രൈ​മ​റി കെ​യ​ർ സെ​ന്‍റ​ർ പ​ണി​തു ന​ൽ​കി​യ​ത് ആ ​ജ​ന​ത​യ്ക്ക് വ​ള​രെ സ​ഹാ​യ​ക​ര​മാ​യി​രു​ന്നു. 2018ലെ ​കേ​ര​ള പ്ര​ള​യ​ക്കെ​ടു​തി​യി​ൽ വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി ര​ണ്ടു ല​ക്ഷം ഡോ​ള​ർ സ​മാ​ഹ​രി​ച്ചു റോ​ട്ട​റി ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടു​ക​ൾ കോ​ട്ട​യം കു​മ​ര​ക​ത്തു​ള്ള 30 ഭ​വ​ന​ര​ഹി​ത​ർ​ക്കു ത​ണ​ലാ​യി.

ഡേ​വി​സ് ചി​റ​മ്മേ​ല​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കി​ഡ്നി ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യി​ലൂ​ടെ ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ൾ ന​ൽ​കി​യ​തും ചി​ല​ർ​ക്ക് ആ​ർ​ട്ടി​ഫി​ഷ്യ​ൽ അ​വ​യ​വ​ങ്ങ​ൾ ന​ൽ​കി​യ​തും, ചെ​ന്നൈ​യി​ലെ സ​ങ്ക​ൽ​പ് ലേ​ണിം​ഗ് & സ്പെ​ഷ്യ​ൽ നീ​ഡ്സ് സ്കൂ​ളി​ന് ന​ൽ​കി​യ സ​ഹാ​യ​ങ്ങ​ളും ഇ​ന്ത്യ​യി​ലെ കോ​വി​ഡ് നി​യ​ന്ത്ര​ണ ഘ​ട്ട​ങ്ങ​ളി​ൽ സ​ഹാ​യ ഹ​സ്തം നീ​ട്ടി​യ​തും എ​ക്കോ ചെ​യ്ത ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ചി​ല​തു മാ​ത്ര​മാ​ണ്. ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​ലെ സ​ഹാ​യം അ​ർ​ഹി​ക്കു​ന്ന സീ​നി​യ​ർ ജ​ന​ങ്ങ​ൾ​ക്കാ​യി ഒ​രു സ​ന്പൂ​ർ​ണ അ​ഡ​ൾ​ട്ട് ഡേ ​കെ​യ​ർ സെ​ന്‍റ​ർ സ്ഥാ​പി​ക്കു​ന്ന​താ​ണ് എ​ക്കോ​യു​ടെ അ​ടു​ത്ത സ്വ​പ്ന​പ​ദ്ധ​തി.

ഇ​തു​പോ​ലു​ള്ള കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ധ​ന ശേ​ഖ​ര​ണ​ത്തി​നാ​യി എ​ക്കോ ഡി​ന്ന​ർ മീ​റ്റിം​ഗു​ക​ളും മ​റ്റു പ​രി​പാ​ടി​ക​ളും ന​ട​ത്താ​റു​ണ്ട്. ഡി​സം​ബ​ർ 4 നു ​ന​ട​ക്കു​ന്ന വാ​ർ​ഷി​ക ഡി​ന്ന​ർ മീ​റ്റിം​ഗി​ൽ ല​ഭി​ക്കു​ന്ന തു​ക​യും കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ണ് സം​ഘാ​ട​ക​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങും ഡി​സം​ബ​ർ നാ​ലി​ലെ മീ​റ്റിം​ഗി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.

ന്യൂയോർക്കിലെ ഈസ്റ്റ് ഹില്ലിലുള്ള ബ്ലൂ ഓഷൻ വെൽത് സൊലൂഷൻസിലെ സിഇഒയും മാനേജിംഗ് പാർട്ണറുമായ ഫ്രാങ്ക് സ്കലേസ് ആണ് അന്നേ ദിവസത്തെ മുഖ്യാതിഥി. എക്കോയിലൂടെ നൽകുന്ന എല്ലാ സംഭവനകൾക്കും 501 (സി) (3) പ്രകാരമുള്ള ഇൻകം ടാക്സ് ഇളവ് ലഭ്യമാണ്. എക്കോയുടെ പ്രവർത്തനങ്ങളിൽ പങ്കു ചേരാനും സഹായ ഹസ്തങ്ങൾ നൽകാനും താൽപര്യമുള്ളവർ 516-855-0700 എന്ന നന്പറുമായി ബന്ധപ്പെടുക.

മാ​ത്യു​ക്കു​ട്ടി ഈ​ശോ