ജെ​ഫി​ൻ കി​ഴ​ക്കേ​ക്കു​റ്റി​ന്‍റെ വേ​ർ​പാ​ടി​ൽ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക അ​നു​ശോ​ചി​ച്ചു
Wednesday, December 1, 2021 9:50 PM IST
ഷി​ക്കാ​ഗോ: ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​സി​ഡ​ന്‍റ് ബി​ജു കി​ഴ​ക്കേ​ക്കു​റ്റി​ന്‍റെ​യും, ഡോ​ളി​യു​ടെ​യും പു​ത്ര​ൻ ജെ​ഫി​ൻ കി​ഴ​ക്കേ​ക്കു​റ്റി​ന്‍റെ (22) വേ​ർ​പാ​ടി​ൽ പ്ര​സ് ക്ല​ബ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും അ​ഡ്വൈ​സ​റി ബോ​ർ​ഡും മ​റ്റു ഭാ​ര​വാ​ഹി​ക​ളും അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

ജെ​ഫി​ന്‍റെ മാ​താ​വ് ഡോ​ളി നീ​ണ്ടൂ​ർ ആ​ക്ക​കൊ​ട്ടാ​ര​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. ജെ​റി​ൻ, ജെ​സ്റ്റി​ൻ, ജോ (​ജോ​സ​ഫ്) എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

ഷി​ക്കാ​ഗോ​യി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ട ഇ​ന്ത്യാ പ്ര​സ്ക്ല​ബ്ബി​ന്‍റെ അ​ന്താ​രാ​ഷ്ട്ര മീ​ഡി​യാ കോ​ണ്‍​ഫ​റ​ൻ​സി​ൽ പി​താ​വ് ബി​ജു കി​ഴ​ക്കേ​ക്കു​റ്റി​നൊ​പ്പം നി​റ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ജെ​ഫി​ൻ. പി​താ​വി​നെ​പ്പോ​ലെ ത​ന്നെ മാ​ധ്യ​മ ശ്ര​ദ്ധ അ​വ​ഗ​ണി​ച്ചു പി​ന്നി​ലാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം എ​പ്പോ​ഴും.

ഓ​ഡി​യോ വി​ഷ്വ​ൽ മേ​ഖ​ല​യി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ജെ​ഫി​ന് സൗ​ണ്ട് റെ​ക്കോ​ർ​ഡിം​ഗ് സ്റ്റു​ഡി​യോ തു​ട​ങ്ങാ​നു​ള്ള ആ​ഗ്ര​ഹം പ​ങ്കു​വ​ച്ച​താ​യി പ്ര​സ് ക്ല​ബ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ ട്രൈ​സ്റ്റാ​ർ അ​നു​സ്മ​രി​ക്കു​ന്നു.

ഇ​ന്ത്യാ​പ്ര​സ് ക്ല​ബി​ന്‍റെ സാ​ര​ഥി​ക്കും കു​ടും​ബ​ത്തി​നു​മു​ണ്ടാ​യ ഈ ​ദുഃ​ഖ​ത്തി​ൽ പ്ര​സ് ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്കു​ള്ള ദുഃ​ഖം പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് പ്ര​സ് ക്ല​ബ് ട്ര​ഷ​റ​ർ ജീ​മോ​ൻ ജോ​ർ​ജ് പ​റ​ഞ്ഞു. ഈ ​വേ​ദ​ന​യി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം ഞ​ങ്ങ​ളും ചേ​രു​ന്നു.

പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​ലെ​ക്ട് സു​നി​ൽ തൈ​മ​റ്റം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ജി​ലി ജോ​ർ​ജ്, ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ ഷി​ജോ പൗ​ലോ​സ്, ഓ​ഡി​റ്റേ​ഴ്സ് ആ​യ സ​ജി എ​ബ്ര​ഹാം, ബി​നു ചി​ല​ന്പ​ത്ത് എ​ന്നി​വ​രും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മ​ധു കൊ​ട്ടാ​ര​ക്ക​ര ജെ​ഫി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​ഗാ​ധ​മാ​യ ദുഃ​ഖം അ​റി​യി​ച്ചു.

സു​നി​ൽ ട്രൈ​സ്റ്റാ​ർ