ഫി​ലിം ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​വൈ​സ് പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ന് പി​എം​എ​ഫി​ന്‍റെ അ​ഭി​ന​ന്ദ​നം
Thursday, December 2, 2021 10:16 PM IST
ഡാ​ള​സ്: ഫി​ലിം ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സാ​ബു ചെ​റി​യാ​നെ പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു.

സാ​ബു ചെ​റി​യാ​ൻ പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​ർ​സ് വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് കേ​ര​ള സ്റ്റേ​റ്റ് ഫി​ലിം ഡെ​വ​ല​പ്മെ​ന്‍റ് കോ​ർപ​റേ​ഷ​ന് മു​ൻ ചെ​യ​ർ​മാ​നും, നി​ർ​മ​താ​വും ഫി​ലിം പ്രൊ​ഡ്യൂ​സ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള സാ​ബു ചെ​റി​യ​ൻ ഈ ​സ്ഥാ​ന​ത്തി​നു തി​ക​ച്ചും അ​ർ​ഹ​നാ​ണെ​ന്ന് പി​എം​എ​ഫ് ഗ്ലോ​ബ​ൽ കോ​ർ​ഡി​നേ​റ്റ​ർ ജോ​സ് പ​ന​ച്ചി​ക്കെ​ൻ, ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ജോ​സ് കാ​നാ​ട്ട്, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് എം.​പി. സ​ലിം, സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ജോ​ണ്‍ , നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ റീ​ജി​യ​ൻ കോ​ർ​ഡി​നേ​റ്റ​ർ ഷാ​ജി രാ​മ​പു​രം എ​ന്നി​വ​ർ ഒ​രു സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ഫി​ലിം ചേം​ബ​റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​യി​രു​ന്നു സാ​ബു ചെ​റി​യാ​ൻ. ഗോ​വ​യി​ൽ ന​ട​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​നോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പി.​പി. ചെ​റി​യാ​ൻ