ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന എ​ക്കോ​യു​ടെ വാ​ർ​ഷി​ക ഡി​ന്ന​റും അ​വാ​ർ​ഡ് ദാ​ന​വും ഡി​സം​ബ​ർ 4 ശ​നി​യാ​ഴ്ച
Saturday, December 4, 2021 7:10 PM IST
ന്യൂ​യോ​ർ​ക്ക് : 2013ൽ ​സ്ഥാ​പി​ത​മാ​യി ചു​രു​ങ്ങി​യ വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ച ന്യൂ​യോ​ർ​ക്കി​ലെ ചാ​രി​റ്റി സം​ഘ​ട​ന​യാ​യ ECHO (Enhance Community Through Harmonious Outreach) യു​ടെ 2021-ലെ ​വാ​ർ​ഷി​ക ആ​ഘോ​ഷ​വും കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യു​ന്ന വ്യ​ക്തി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ആ​ദ​രി​ക്കു​ന്ന​തി​നും ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡ് ദാ​ന​വും ഡി​സം​ബ​ർ 4 ശ​നി​യാ​ഴ്ച്ച വൈ​കി​ട്ട് 6 മു​ത​ൽ ജെ​റി​ക്കോ​യി​ലു​ള്ള കൊ​ട്ടി​ലി​യ​ൻ ഹോ​ട്ട​ലി​ൽ​വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു.

വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​ൽ എ​ക്കോ കു​ടും​ബാം​ഗ​ങ്ങ​ളും സ​മൂ​ഹ​ത്തി​ലെ പ്ര​ശ​സ്ത​രാ​യ വ്യ​ക്തി​ക​ളും പ​ങ്കെ​ടു​ക്കു​ന്നു. ന്യൂ​യോ​ർ​ക്കി​ലെ ഈ​സ്റ്റ് ഹി​ല്ലി​ലു​ള്ള ബ്ലൂ ​ഓ​ഷ​ൻ വെ​ൽ​ത് സൊ​ലൂ​ഷ​ൻ​സി​ലെ സി​ഇ​ഒ​യും മാ​നേ​ജിം​ഗ് പാ​ർ​ട്ണ​റു​മാ​യ ഫ്രാ​ങ്ക് സ്ക​ലേ​സ് അ​ന്നേ ദി​വ​സ​ത്തെ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ന്നു.

പ്ര​കൃ​തി ദു​ര​ന്ത​ത്താ​ലും ആ​രോ​ഗ്യ സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളാ​ലും ക​ഷ്ട​ത​യും ദു​രി​ത​വും അ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ത​ങ്ങ​ളാ​ലാ​കു​ന്ന സ​ഹാ​യം ചെ​യ്യൂ​ന്ന​തി​ന് ത​ൽ​പ​ര​രാ​യ ഏ​താ​നും വി​ദ്യാ​സ​ന്പ​ന്ന​രാ​യ പ്ര​ഫ​ഷ​ണ​ലു​ക​ൾ കൂ​ട്ടാ​യി ചേ​ർ​ന്ന് ന്യൂ​യോ​ർ​ക്കി​ൽ രൂ​പീ​ക​രി​ച്ച് നോ​ണ്‍ പ്രോ​ഫി​റ്റ് ചാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ട സം​ഘ​ട​ന​യാ​ണ് എ​ക്കോ.

പ്ര​വാ​സി​ക​ളാ​യി അ​മേ​രി​ക്ക​ൻ രാ​ജ്യ​ത്ത് കു​ടി​യേ​റി​യെ​ങ്കി​ലും സ്വ​ന്തം മാ​തൃ​ദേ​ശ​ത്തെ നെ​ഞ്ചോ​ടു​ചേ​ർ​ത്തു അ​വി​ടെ ദു​രി​ത​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നും സ​ഹോ​ദ​ര സ​മൂ​ഹ​ത്തോ​ടു​ള്ള ക​ട​പ്പാ​ടു​ക​ൾ നി​റ​വേ​റ്റു​ന്ന​തി​നു​മാ​യി ഈ ​സം​ഘ​ട​ന ചെ​യ്ത ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ധാ​രാ​ള​മാ​ണ്. 2018-ലെ ​പ്ര​ള​യ​ക്കെ​ടു​തി​യി​ൽ സ്വ​ന്തം കി​ട​പ്പാ​ട​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട കോ​ട്ട​യം കു​മ​ര​ക​ത്തു​ള്ള 30 ഭ​വ​ന​ര​ഹി​ത​ർ​ക്കു ര​ണ്ടു ല​ക്ഷം ഡോ​ള​ർ സ​മാ​ഹ​രി​ച്ചു് റോ​ട്ട​റി ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി.

കു​ട്ടി​ക​ളി​ലും യൗ​വ​ന​ക്കാ​ർ​ക്കി​ട​യി​ലും പോ​സി​റ്റീ​വ് വ്യ​തി​യാ​ന​ങ്ങ​ൾ വ​രു​ത്തൂ​ന്ന​തി​നാ​യി ന്യൂ​യോ​ർ​ക്കി​ലെ സ​ഫൊ​ക് കൗ​ണ്ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​പ് ഫോ​ർ യൂ​ത്ത് എ​ന്ന മ​റ്റൊ​രു ചാ​രി​റ്റി സം​ഘ​ട​ന​ക്ക് എ​ക്കോ 2020ൽ ​ന​ൽ​കി​യ ഗി​ഫ്റ്റ് കാ​ർ​ഡു​ക​ൾ നൂ​റോ​ളം കു​ട്ടി​ക​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യി. മ​റ്റു​ള്ള​വ​രാ​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടു ത​ല ചാ​യ്ക്കാ​ൻ ഇ​ട​മി​ല്ലാ​തെ ഭാ​വ​ന​ര​ഹി​ത​രാ​യ യു​വ​ജ​ന​ങ്ങ​ളെ​യും കു​ട്ടി​ക​ളെ​യും ക​ണ്ടെ​ത്തി അ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​വാ​നും അ​വ​ർ​ക്കു ജീ​വി​ത​മാ​ർ​ഗ​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് സ​ഹാ​യി​ക്കു​വാ​നും ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ൾ വേ​ണ്ട​വ​ർ​ക്ക് അ​ത് ന​ൽ​കു​വാ​നും പ്ര​വൃ​ത്തി​ക്കു​ന്ന അ​മേ​രി​ക്ക​ൻ സം​ഘ​ട​ന​യാ​ണ് ഹോ​പ് ഫോ​ർ യൂ​ത്ത്.

സ​മൂ​ഹ​ത്തി​ൽ നി​സ്വാ​ർ​ഥ​മാ​യും വ്യ​ക്തി​പ​ര​മാ​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യു​ന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ആ​ദ​രി​ക്കു​ന്ന​തി​നു​മാ​യി എ​ക്കോ ന​ൽ​കു​ന്ന അ​വാ​ർ​ഡാ​ണ് ന്ധ​എ​ക്കോ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ അ​വാ​ർ​ഡ്ന്ധ . 2021ലെ ​ഈ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യി​രി​ക്കു​ന്ന​ത് ന്യൂ ​ഹൈ​ഡ് പാ​ർ​ക്കി​ൽ താ​മ​സി​ക്കു​ന്ന ജോ​ണ്‍ മാ​ത്യു​വാ​ണ്. ലോം​ഗ് ഐ​ല​ൻ​ഡ് എ​ൻ​വൈ​യു ലോം​ഗ്കോ​ണ്‍ ഹോ​സ്പി​റ്റ​ലി​ലെ മെ​ഡി​ക്ക​ൽ ടെ​ക്ക്നോ​ള​ജി​സ്റ്റാ​യ ജോ​ണ്‍ മാ​ത്യു സ്വ​ന്തം വ​രു​മാ​ന​ത്തി​ൽ നി​ന്നും തു​ക ചെ​ല​വ​ഴി​ച്ചു് ധാ​രാ​ളം കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി കേ​ര​ള​ത്തി​ൽ ചെ​യ്തു വ​രു​ന്ന​ത്.

പ​ത്ത​നം​തി​ട്ട അ​യി​രൂ​ർ സ്വ​ദേ​ശി​യാ​യ ജോ​ണ്‍ മാ​ത്യു ഭ​വ​ന​ര​ഹി​ത​ർ​ക്കു വീ​ട് നി​ർ​മ്മി​ക്കു​ന്ന​തി​നും, നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ സ​ഹാ​യം ന​ൽ​കു​ന്ന​തി​നും നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​ങ്ങ​ളും കൊ​ടു​ക്കു​ന്ന​തി​നും സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ഒ​രു ഡ​സ​നി​ല​ധി​കം പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​വാ​ഹം ന​ട​ത്തു​ന്ന​തി​നും, ആ​വ​ശ്യ​ത്തി​ലി​രി​ക്കു​ന്ന നി​ർ​ധ​ന​ർ​ക്ക് ജീ​വി​ദോ​പാ​ധി​ക​ൾ ന​ൽ​കു​ന്ന​തി​നു​മാ​യി ഇ​തി​നോ​ട​കം സ്വ​ന്തം വ​രു​മാ​ന​ത്തി​ൽ നി​ന്നും മി​ച്ചം പി​ടി​ച്ചു ധാ​രാ​ളം തു​ക ന​ൽ​കി​ക്ക​ഴി​ഞ്ഞു. ഭാ​ര്യ ഷീ​ല​യോ​ടൊ​പ്പം ജോ​ണ്‍ ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ന്യൂ​യോ​ർ​ക്കി​ൽ താ​മ​സ​മാ​ണ്. ര​ണ്ടു ആ​ണ്‍​മ​ക്ക​ൾ വി​വാ​ഹി​ത​രാ​ണ്.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യു​ന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ഒ​രു മെ​മെ​ന്േ‍​റാ​യും ക്യാ​ഷ് അ​വാ​ർ​ഡു​മാ​ണ് എ​ക്കോ ഹ്യു​മാ​നി​റ്റേ​റി​യ​ൻ അ​വാ​ർ​ഡി​ലൂ​ടെ ന​ൽ​കു​ന്ന​ത്. എ​ക്കോ​യി​ലൂ​ടെ ന​ൽ​കു​ന്ന എ​ല്ലാ സം​ഭ​വ​ന​ക​ൾ​ക്കും 501(ര)(3) ​പ്ര​കാ​ര​മു​ള്ള ഇ​ൻ​കം ടാ​ക്സ് ഇ​ള​വ് ല​ഭ്യ​മാ​ണ്. എ​ക്കോ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കു​ചേ​ര​ണ​മെ​ന്നും സ​ഹാ​യ ഹ​സ്ത​ങ്ങ​ൾ നീ​ട്ട​ണ​മെ​ന്നും താ​ല്പ​ര്യ​മു​ള്ള​വ​ർ 516-902-4300 എ​ന്ന ന​ന്പ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

മാ​ത്യു​ക്കു​ട്ടി ഈ​ശോ