നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ന് ഫോ​മാ തെ​ർ​മോ​മീ​റ്റ​ർ സം​ഭാ​വ​ന ചെ​യ്തു
Saturday, December 4, 2021 7:12 PM IST
ന്യൂ​യോ​ർ​ക്ക്: റാ​ന്നി താ​ലൂ​ക്കി​ലെ നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടു സ്കൂ​ളു​ക​ൾ​ക്ക് ഫോ​മാ​യു​ടെ വ​ക​യാ​യി തെ​ർ​മീ​റ്റ​റു​ക​ൾ സം​ഭാ​വ​ന ചെ​യ്തു. നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫോ​മ​യ്ക്ക് വേ​ണ്ടി മു​ൻ റാ​ന്നി എം​എ​ൽ​എ രാ​ജു എ​ബ്ര​ഹാം ഫോ​മാ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ നീ​റം​പ്ലാ​ക്ക​ലി​ന് കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ , സെ​ക്ര​ട്ട​റി സൈ​മ​ണ്‍ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

തെ​ർ​മോ​മീ​റ്റ​റു​ക​ൾ സം​ഭാ​വ​ന ചെ​യ്ത സു​മ​ന​സു​ക​ൾ​ക്ക് ഫോ​മാ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ തോ​മ​സ് ടി. ​ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ എ​ന്നി​വ​ർ ന​ന്ദി അ​റി​യി​ച്ചു.

ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ