മറിയാമ്മ ജോർജ് തെക്കേടത്ത് അന്തരിച്ചു
Tuesday, January 18, 2022 3:44 PM IST
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്‍റ് മേരീസ് ഓർത്തോഡോക്സ് ഇടവക അംഗമായ ജോർജ് എബ്രഹാം തെക്കേടത്തിന്‍റെ മാതാവ് മറിയാമ്മ ജോർജ് (84) നവി-മുംബൈയിലെ നെറൂളിൽ അന്തരിച്ചു. പരേതനായ തെക്കേടത്ത് റ്റി. എ. ജോർജ്ജിന്‍റെ ഭാര്യയാണ്.

സംസ്കാര ശുശ്രൂഷകൾ നവി-മുംബൈയിലെ നെറൂൾ സെന്‍റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷം നടക്കും. സംസ്കാര ശുശ്രൂഷയുടെ ഒന്നാം ക്രമം വൈകിട്ട് ഏഴിനു ഹൂസ്റ്റൺ സെന്‍റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടക്കും.

മറ്റുമക്കൾ: മാത്യൂ ജോർജ്ജ് (ദുബായ്), മിസ്സിസ്.സുജ ജേക്കബ് (നെറൂൾ, നവി-മുംബൈ).
മരുമക്കൾ: നാൻസി ജോർജ് (ഹൂസ്റ്റൺ), ജൂസി മാത്യൂ (ദുബായ്), ജേക്കബ് ചെറിയാൻ (നെറൂൾ, നവി-മുംബൈ) .
കൊച്ചുമക്കൾ: ജോൺ എബ്രഹാം, മെൽവിൻ മാത്യു, മെറിൽ മാത്യു, ഷെറിൽ ജേക്കബ്, ഷോൺ ജേക്കബ്.