ഏമി പെരുമണിശേരി ആർട്ട് ആൻഡ് ലിറ്റററി ചെയർ
Saturday, May 21, 2022 8:41 AM IST
സൈമണ്‍ മുട്ടത്തിൽ
ന്യൂയോർക്ക്: കെസിസിഎൻഎ കണ്‍വൻഷനോടനുബന്ധിച്ച് ഇൻഡ്യാന പോലിസിലെ ക്നായി തോമാ നഗറിൽ ജൂലൈ 21 മുതൽ 24 വരെ നടക്കുന്ന കലാമത്സരങ്ങളുടെ പ്രോഗ്രാം ചെയറായി ന്യൂയോർക്കിൽനിന്നുള്ള ഏമി പെരുമണിശേരിലിനെ നിയമിച്ചു.

കെസിസിഎൻഎ കണ്‍വൻഷനോടനുബന്ധിച്ച് എല്ലാ പ്രായത്തിലുമുള്ളവർക്കായി നിരവധി കലാമത്സരങ്ങളാണ് ഇത്തവണ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ആർട്ട് ആൻഡ് ലിറ്റററി പ്രോഗ്രാമിന്‍റെ കെസിസിഎൻഎ ലെയ്സണായി പ്രവർത്തിക്കുന്ന ജോമോൻ കുടിയിരിപ്പിൽ അറിയിച്ചു.

മത്സരങ്ങളുടെ കോ-ചെയറായി ഷീബ ചെറുശേരിൽ, ബിസ്മി കുശക്കുഴിയിൽ, സുപ്രിയ ഇടുക്കുതറയിൽ, ജോബിൻ ചിറയിൽ എന്നിവരെ തെരഞ്ഞെടുത്തതായി കെസിസിഎൻഎ പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടിൽ അറിയിച്ചു.

മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കമ്മിറ്റി അംഗങ്ങളുമായോ അതാത് യൂണിറ്റ് ഭാരവാഹികളുമായോ ഉടൻതന്നെ ബന്ധപ്പെടണമെന്ന് ഏമി പെരുമണിശേരിയിൽ അറിയിച്ചു.

നഴ്സറി സ്കൂളിലെ കുട്ടികൾ, ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ, 5-ാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ , 9-ാം ക്ലാസ് മുതൽ 21 വയസുവരെ പ്രായമുള്ളവർ, 22 വയസിനു മുകളിലുള്ളവർ എന്നീ ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്.

മത്സരവിജയികൾക്ക് വ്യക്തിഗത മെഡലുകളും കാഷ് പ്രൈസും കലാതിലകം, കലാപ്രതിഭ, യൂണിറ്റുകൾക്കായുള്ള സമ്മാനങ്ങളും എന്നിവയും ഉണ്ടായിരിക്കുെന്ന് കെസിസിഎൻഎ എക്സിക്യൂട്ടീവ് അഭ്യർഥിച്ചു.

വിവരങ്ങൾക്ക് ഏമി പെരുമണിശേരിയിൽ 516 633 3993, ഷീബ ചെറുശ്ശേരിൽ 952 212 3536, ബിസ്മി കുശക്കുഴിയിൽ 630 506 0208, സുപ്രിയ ഇടുക്കുതറയിൽ 630 674 6208, ജോബിൻ ചിറയിൽ 469 432 0365 എന്നിവരുമായോ ബന്ധപ്പെടണമെന്ന് കെസിസിഎൻഎ എക്സിക്യൂട്ടീവിനുവേണ്ടി സെക്രട്ടറി ലിജോ മച്ചാനിക്കൽ അറിയിച്ചു.