മാ​പ്പ് പോ​ൾ വ​ർ​ക്കി മെ​മ്മോ​റി​യ​ൽ 56 കാ​ർ​ഡ് ഗെ​യിം: ന്യൂ​ജേ​ഴ്സി ടീം ​ജേ​താ​ക്ക​ളാ​യി
Monday, June 20, 2022 9:32 PM IST
രാ​ജു ശ​ങ്ക​ര​ത്തി​ൽ
ഫി​ല​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ ക​ലാ കാ​യി​ക സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യാ​യു​ടെ(​മാ​പ്പ്) ആ​ഭി​മു​ഖ്യ​ത്തി​ൽ ജൂ​ണ്‍ 11 ശ​നി​യാ​ഴ്ച രാ​വി​ലെ 8.30 മു​ത​ൽ റെ​ഡ്സ് ബാ​ർ & ഗ്രി​ല്ലി​ൽ വ​ച്ച് ന​ട​ന്ന പ​ത്താ​മ​ത് പോ​ൾ വ​ർ​ക്കി മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി 56 - ചീ​ട്ടു​ക​ളി മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​ന​മാ​യ ആ​യി​രം ഡോ​ള​ർ ക്യാ​ഷ് പ്രൈ​സും ട്രോ​ഫി​ക​ളും ബോ​ബി വ​ർ​ഗീ​സ് ക്യാ​പ്റ്റ​നാ​യു​ള്ള ന്യൂ​ജേ​ഴ്സി ടീ​മും, ര​ണ്ടാം സ​മ്മാ​ന​മാ​യ എ​ഴു​ന്നൂ​റ്റി അ​ന്പ​ത് ഡോ​ള​ർ ക്യാ​ഷ് പ്രൈ​സും ട്രോ​ഫി​ക​ളും സ​ക്ക​റി​യ കു​ര്യ​ൻ ക്യാ​പ്റ്റ​ൻ ആ​യി​ട്ടു​ള്ള ഡെ​ല​വെ​യ​ർ ടീ​മും മൂ​ന്നാം സ്ഥാ​ന​മാ​യ അ​ഞ്ഞൂ​റ് ഡോ​ള​ർ ക്യാ​ഷ് പ്രൈ​സും ട്രോ​ഫി​ക​ളും സു​നി​ൽ നൈ​നാ​ൻ (വി​ൻ​ഡ്സ​ർ കാ​ന​ഡ) ക്യാ​പ്റ്റ​നാ​യി​ട്ടു​ള്ള ഡി​ട്രോ​യി​റ്റ് ടീ​മും, നാ​ലാം സ്ഥാ​ന​മാ​യ മു​ന്നൂ​റ് ഡോ​ള​ർ ക്യാ​ഷ് പ്രൈ​സും ട്രോ​ഫി​ക​ളും സാ​ബു സ്ക​റി​യ ക്യാ​പ്റ്റ​നാ​യി​ട്ടു​ള്ള ഫി​ല​ഡ​ൽ​ഫി​യ ടീ​മും ക​ര​സ്ഥ​മാ​ക്കി.

അ​ന്താ​രാ​ഷ്ട്ര 56 ചീ​ട്ടു​ക​ളി​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചു​കൊ​ണ്ട് മ​ത്സ​ര​ത്തി​ൽ കാ​ന​ഡ, ഡി​ട്രോ​യി​റ്റ്, ക​ണ​ക്റ്റി​ക്ക​ട്ട്, ന്യൂ​യോ​ർ​ക്ക്, ന്യൂ​ജേ​ഴ്സി, പെ​ൻ​സി​ൽ​വാ​നി​യ, ഡെ​ല​വെ​യ​ർ, മേ​രി​ലാ​ന്‍റ്, വാ​ഷി​ഗ്ട​ണ്‍ ഡി​സി, വി​ർ​ജീ​നി​യ, നോ​ർ​ത്ത് ക​രോ​ലി​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 24 ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്തു. വ​ന്നു​ചേ​ർ​ന്ന എ​ല്ലാ ടീ​മു​ക​ളെ​യും മാ​പ്പ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചാ​ണ്ടി സ്വാ​ഗ​തം ചെ​യ്തു. കോ​വി​ഡ് കാ​ല​ത്ത് മ​ര​ണ​മ​ട​ഞ്ഞ മാ​പ്പി​ന്‍റെ മു​ൻ​കാ​ല ചീ​ട്ടു​ക​ളി പ്രേ​മി​ക​ളെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ടാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ആ​രം​ഭി​ച്ച​ത്.

ടൂ​ർ​ണ​മെ​ന്‍റി​ൽ വി​ജ​യി​ക​ളാ​യ ടീ​മു​ക​ളും, അ​തി​ൽ പ​ങ്കെ​ടു​ത്ത​വ​രും:

ഒ​ന്നാം സ്ഥാ​നം: ബോ​ബി വ​ർ​ഗീ​സ് (ന്യൂ​ജേ​ഴ്സി ടീം ​ക്യാ​പ്റ്റ​ൻ), ജോ​ണ്‍ ഇ​ല​ഞ്ഞി​ക്ക​ൽ, ജോ​ണ്‍​സ​ണ്‍, ഫി​ലി​പ്പ്
ര​ണ്ടാം റ​ണ്ണ​ർ അ​പ്പ്: സ​ക്ക​റി​യ കു​ര്യ​ൻ (ഡെ​ല​വെ​യ​ർ ടീം ​ക്യാ​പ്റ്റ​ൻ), ഫ്രാ​ൻ​സി​സ് (ഡി​ട്രോ​യി​റ്റ്), തോ​മ​സ്,
മൂ​ന്നാം റ​ണ്ണ​ർ അ​പ്പ്: വി​ൻ​ഡ്സ​ർ കാ​ന​ഡ​യി​ൽ നി​ന്നെ​ത്തി​യ സു​നി​ൽ നൈ​നാ​ൻ (ഡി​ട്രോ​യി​റ്റ് ടീം ​ക്യാ​പ്റ്റ​ൻ), ജോ​സ്, ജോ​സ്(​ഡി​ട്രോ​യി​റ്റ്)

നാ​ലാം റ​ണ്ണ​ർ അ​പ്പ്: സാ​ബു സ്ക​റി​യ (ഫി​ല​ഡ​ൽ​ഫി​യ ടീം ​ക്യാ​പ്റ്റ​ൻ), ജോ​ണ്‍​സ​ണ്‍ മാ​ത്യു, സാ​ബു വ​ർ​ഗീ​സ്.

വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ന്‍റെ ഓ​രോ ഘ​ട്ട​ത്തി​ലും ടീ​മു​ക​ൾ​ക്ക് ആ​വേ​ശോ​ജ്ജ​ല​മാ​യ പ്രോ​ത്സാ​ഹ​നം ന​ൽ​കു​വാ​ൻ അ​മേ​രി​ക്ക​യു​ടെ​യും കാ​ന​ഡ​യു​ടെ​യും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ചീ​ട്ടു​ക​ളി പ്രേ​മി​ക​ളാ​യ ധാ​രാ​ളം സു​ഹ്യ​ത്തു​ക്ക​ൾ ഒ​ത്തു​ചേ​ർ​ന്നി​രു​ന്നു.

മാ​പ്പ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചാ​ണ്ടി, സാ​ബു സ്ക​റി​യ(​ടൂ​ർ​ണ​മെ​ന്‍റ് ചെ​യ​ർ​മാ​ൻ), ജോ​ണ്‍​സ​ണ്‍ മാ​ത്യു (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), കൊ​ച്ചു​മോ​ൻ വ​യ​ല​ത്ത് (ട്ര​ഷ​റാ​ർ), ലി​ബി​ൻ പു​ന്ന​ശ്ശേ​രി(​സ്പോ​ർ​ട്ട്സ് ചെ​യ​ർ​മാ​ൻ) ശ്രീ​ജി​ത്ത് കോ​മ​ത്ത്, ജെ​യിം​സ് പീ​റ്റ​ർ, സ്റ്റാ​ൻ​ലി ജോ​ണ്‍, തോ​മ​സ് എം ​ജോ​ർ​ജ്, എ​ൽ​ദോ, സ​ജു വ​ർ​ഗീ​സ്, ഫി​ലി​പ്പ് ജോ​ണ്‍ , തോ​മ​സ് കു​ട്ടി വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക 56 ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി​യും, മാ​പ്പ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഈ ​വാ​ശി​യേ​റി​യ മ​ത്സ​രം വ​ൻ വി​ജ​യ​മാ​ക്കാ​ൻ ക​ഠി​നാ​ധ്വാ​നം ചെ​യ്തു പ്ര​വ​ർ​ത്തി​ച്ചു. മാ​പ്പ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചാ​ണ്ടി​യും സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് കോ​മ​ത്തും മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.

രാ​വി​ലെ 8 30 ന് ​ആ​രം​ഭി​ച്ച് രാ​ത്രി 1.30ന് ​അ​വ​സാ​നി​ച്ച ഈ ​മ​ത്സ​ര​ത്തി​ന്‍റെ ഗ്രാ​ന്‍റ് സ്പോ​ണ്‍​സ​റാ​യ ഹെ​ഡ്ജ് ന്യൂ​യോ​ർ​ക്ക് (HEDGE NEWYORK) , രാ​കേ​ഷ് മൊ​ഹീ​ന്ത്രോ (പ്രൊ​ഡ​ൻ​ഷ്യ​ൽ), ബി​നു പോ​ൾ & ഫാ​മി​ലി, ച​മാ​സ് ഡി ​മി​നാ​സ് ബേ​ക്ക​റി, ച​മാ​സ് ഡി ​മി​നാ​സ് സ്റ്റീ​ക്ക് ഹൗ​സ്, ജോ​സ​ഫ് മാ​ത്യു (ഓ​ൾ​സ്റ്റേ​റ്റ്) ബി​ജു കൊ​ട്ടാ​ര​ത്തി​ൽ (എ​ക്സ​ൽ ഓ​ട്ടോ ബോ​ഡി) ഇ​പാ​ൻ​മ ബാ​ർ & ഗ്രി​ൽ, ലെ​ബ​ലോ​ൻ ബാ​ർ & ഗ്രി​ൽ എ​ന്നി​വ​ർ​ക്കും ടൂ​ർ​ണ്ണ​മെ​ന്‍റി​നാ​വ​ശ്യ​മാ​യ അ​തി​വി​ശാ​ല​മാ​യ സ്ഥ​ല​മൊ​രു​ക്കി​യ റെ​ഡ്സ് ബാ​ർ & ഗ്രി​ൽ മാ​നേ​ജ്മെ​ന്‍റി​നും വ​ന്നു​ചേ​ർ​ന്ന ഏ​വ​ർ​ക്കും മാ​പ്പ് ട്ര​ഷ​റാ​ർ കൊ​ച്ചു​മോ​ൻ വ​യ​ല​ത്ത് ന​ന്ദി പ​റ​ഞ്ഞു.