ഫോമാ ന്യൂ ഇംഗ്ലണ്ട് റീജിയൻ ഗ്ലോബൽ കൺവൻഷൻ കിക്കോഫും മയൂഖം ക്രൗണിംഗും
Saturday, July 2, 2022 9:19 AM IST
മാഞ്ചസ്റ്റർ: ഫോമാ ന്യൂ ഇംഗ്ലണ്ട് റീജിയണിന്‍റെ ഗ്ലോബൽ കൺവൻഷൻ കിക്കോഫും മയൂഖം ക്രൗണിംഗ് സെറിമണിയും ജൂലൈ രണ്ടിനു (ശനി) നടക്കും. Kumars, 238J Tolland Turnpike Manchester വൈകുന്നേരം അഞ്ചിനാണ് പരിപാടി.

ന്യൂ ഇംഗ്ലണ്ട് റീജിയണിൽ നിന്നുള്ള എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകരായ ആർവിപി സുജനൻ ടി. പുത്തൻപുരയിൽ, നാഷണൽ കമ്മിറ്റി അംഗങ്ങളായ ഗിരീഷ് പോറ്റി , കെ.ജി. ഗീവർഗീസ് , കൺവൻഷൻ കോചെയർ മനോജ് പിള്ള, കൺവൻഷൻ കോഓർഡിനേറ്റർ ഉണ്ണി തോയക്കാട്ട്, വിമൻസ് ഫോറം ചെയർ ശ്രീവിദ്യ, കോചെയർ അനിതാ നായർ എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: സുജനൻ 203 979 5238 , ഗീവർഗീസ് 203 520 5829, ഗിരീഷ് പോറ്റി 603 809 7573, മനോജ് പിള്ള 717 333 9386, ഉണ്ണി തോയക്കാട്ട് 630 430 8890.

ഫോമാ എക്സിക്യൂട്ടീവ്‌ ഭാരവാഹികളായ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവൻഷൻ ചെയർമാൻ പോൾ ജോൺ എന്നിവർ ന്യൂ ഇംഗ്ലണ്ടിൻ്റെ പ്രവർത്തനങ്ങളെ അനുമോദിക്കുകയും കൺവൻഷൻ കിക്കോഫിന് എല്ലാവിധ ആശംസകളും നേരുകയും ചെയ്തു.