ഹൂ​സ്റ്റ​ണി​ലും മ​ങ്കി പോ​ക്സ് വ്യാ​പി​ക്കു​ന്നു; ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു
Tuesday, July 26, 2022 9:30 PM IST
പി.​പി. ചെ​റി​യാ​ൻ
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ങ്കി പോ​ക്സി​ന്‍റെ വ്യാ​പ​നം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, പ്ര​ദേ​ശ​ത്ത് ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​താ​യി ഹാ​രി​സ് കൗ​ണ്ടി ജ​ഡ്ജി ലി​ന ഹി​ഡ​ൽ​ഗ, മേ​യ​ർ സി​ൽ​വ​സ്റ്റ​ർ ട​ർ​ണ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ജ​ന​ങ്ങ​ളെ ബോ​ധ​വ​ൽ​ക്ക​രി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തി​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ഇ​വ​ർ അ​റി​യി​ച്ചു. ഇ​തു​വ​രെ 47 മ​ങ്കി പോ​ക്സ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ച​താ​യി മേ​യ​ർ സി​ൽ​വ​സ്റ്റ​ർ അ​റി​യി​ച്ചു. അ​തി​നാ​ലാ​ണ് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കു​വാ​ൻ നി​ർ​ബ​ന്ധി​ത​മാ​യ​തെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി​യും വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.

ഹൂ​സ്റ്റ​ണി​ൽ മ​ങ്കി പോ​ക്സ് വാ​ക്സീ​ൻ ഇ​തു​വ​രെ 135 പേ​ർ​ക്ക് മാ​ത്ര​മാ​ണു ന​ൽ​കി​യ​ത്. കൂ​ടു​ത​ൽ വാ​ക്സീ​ൻ വേ​ണ​മെ​ന്ന് വൈ​റ്റ് ഹൗ​സി​നോ​ടും സി​ഡി​സി​യോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.