പ​ള്ളി​യി​ലെ ആ​രാ​ധ​ന​യ്ക്കി​ടെ മൂ​വ​ർ​സം​ഘം തോ​ക്കു​ചൂ​ണ്ടി ആ​ഭ​ര​ണം ക​വ​ർ​ന്നു
Tuesday, July 26, 2022 10:22 PM IST
പി.​പി. ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക്: പ​ള്ളി​യി​ൽ ആ​രാ​ധ​ന​യ്ക്കി​ടെ തോ​ക്കു ധാ​രി​ക​ളാ​യ മൂ​വ​ർ​സം​ഘം ബി​ഷ​പ്പി​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും ഒ​രു​മി​ല്യ​ൻ ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു. സൗ​ത്ത് ഈ​സ്റ്റേ​ണ്‍ ബ്രൂ​ക്ക്ലി​നി​ലു​ള്ള ഇ​ന്‍റ​ർ​നാ​ഷ​ന​ൽ മി​നി​സ്ട്രീ​സി​ലെ ബി​ഷ​പ്പ് ലാ​മ​ർ എം. ​വൈ​റ്റ് ഹെ​ഡി​നും ഭാ​ര്യ​യ്ക്കു​മാ​ണ് ഈ ​ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​തെ​ന്ന് ബ്രൂ​ക്ക്ലി​ൻ പോ​ലീ​സ് പ​റ​ഞ്ഞു.

ക​വ​ർ​ച്ച​യ്ക്കു മു​ൻ​പ്, പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന ആ​രാ​ധ​ന​യും പ്ര​സം​ഗ​വും യു​ട്യൂ​ബി​ലൂ​ടെ മ​റ്റു​ള്ള​വ​രും ക​ണ്ടി​രു​ന്നു. ക​റു​ത്ത വ​സ്ത്ര​വും മു​ഖം മൂ​ടി​യും ധ​രി​ച്ച​വ​രാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ആ​രാ​ധ​ന​യ്ക്ക് എ​ത്തി​യ​വ​ർ​ക്കു നേ​രെ നി​റ​യൊ​ഴി​ക്കു​മോ എ​ന്നു ഞാ​ൻ ഭ​യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ അ​വ​ർ എ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ളും സ്വ​ർ​ണ കു​രി​ശും വാ​ച്ചും ബ​ല​മാ​യി ഉൗ​രി​യെ​ടു​ത്തു​വെ​ന്നും 38 വ​യ​സു​ള്ള ഭാ​ര്യ​യു​ടെ നേ​രെ തോ​ക്കു​ചൂ​ണ്ടി അ​വ​രു​ടെ ആ​ഭ​ര​ണ​ങ്ങ​ളും ത​ട്ടി​യെ​ടു​ത്തു​വെ​ന്ന് ബി​ഷ​പ്പ് വൈ​റ്റ് ഹെ​ഡ് പ​റ​ഞ്ഞു.

മോ​ഷ​ണ​ത്തി​നു​ശേ​ഷം തോ​ക്കു ധാ​രി​ക​ൾ കാ​റി​ൽ ക​ട​ന്നു ക​ള​ഞ്ഞു. കു​ട്ടി​ക​ളു​ടെ നേ​ർ​ക്കും ഇ​വ​ർ തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തെ കു​റി​ച്ചു പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.