വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സു​കാ​ര​ൻ വെ​ടി​യേ​റ്റ് മ​രി​ച്ചു
Wednesday, August 3, 2022 12:02 AM IST
ഇ​ൻ​ഡ്യാ​ന: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ഇ​ൻ​ഡ്യാ​ന​യി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ വെ​ടി​യേ​റ്റു മ​രി​ച്ച​താ​യി സ്റ്റേ​റ്റ് പോ​ലീ​സ് സ​ർ​ജ​ന്‍റ് അ​റി​യി​ച്ചു. മി​ലി​ട്ട​റി​യി​ൽ അ​ഞ്ചു വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം എ​ൽ​വു​ഡ് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ പ​തി​നൊ​ന്നു മാ​സം മു​ൻ​പാ​ണ് 24 വ​യ​സു​ള്ള നോ​ഹ ജോ​ലി​ക്ക് ചേ​ർ​ന്ന​ത്.

സം​ശ​യം തോ​ന്നി​യ വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ കാ​റി​ലെ യാ​ത്ര​ക്കാ​ര​നാ​യ 24 വ​യ​സു​ള്ള യു​വാ​വ് കാ​റി​ൽ നി​ന്നി​റ​ങ്ങി ഓ​ഫീ​സ​ർ​ക്കു നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വെ​ടി​വ​യ്പ്പി​നു​ശേ​ഷം കാ​റി​ൽ ക​യ​റി സ്ഥ​ലം വി​ട്ട പ്ര​തി​യെ പോ​ലീ​സ് പി​ന്തു​ട​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ വി​വി​ധ വ​കു​പ്പു​ക​ൾ ചേ​ർ​ത്തു കേ​സെ​ടു​ത്തു.

പി.​പി. ചെ​റി​യാ​ൻ