ഫോ​മാ വെ​സ്റ്റേ​ണ്‍ റീ​ജ​ണി​ന്‍റെ ക​ണ്‍​വ​ൻ​ഷ​ൻ കി​ക്ക്ഓ​ഫി​ലും മ​യൂ​ഖം ക്രൗ​ണിം​ഗി​ലും "ഫാ​മി​ലി ടീ​മി​ന്‍റെ' സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​യി
Saturday, August 6, 2022 7:10 PM IST
മാ​ത്യു​ക്കു​ട്ടി ഈ​ശോ
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: ഫോ​മാ​യു​ടെ ദ്വൈ​വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​നു മു​ന്നോ​ടി​യാ​യി സാ​ൻ​ഫ്രാ​ൻ​സി​ക്കോ​യി​ൽ ഫോ​മാ വെ​സ്റ്റേ​ണ്‍ റീ​ജ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദ്വൈ​വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫും മ​യൂ​ഖം ക്രൗ​ണിം​ഗും അ​തി​ഗം​ഭീ​ര​മാ​യി ന​ട​ത്ത​പ്പെ​ട്ടു. പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ ന്ധ​ഫോ​മാ ഫാ​മി​ലി ടീം​ന്ധ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി വി​നോ​ദ് കൊ​ണ്ടൂ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ് സ്ഥാ​നാ​ർ​ഥി സി​ജി​ൽ പാ​ല​ക്ക​ലോ​ടി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​യി. റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ് ജോ​സ് വ​ട​ക​ര, നാ​ഷ​ണ​ൽ ക​ണ്‍​വീ​ന​ർ​മാ​രാ​യ ഡോ. ​പ്രി​ൻ​സ് നെ​ല്ലി​ക്കാ​ട്ട്, ജോ​സ​ഫ് ഒൗ​സോ, വി​മ​ൻ​സ് ഫോ​റം പ്ര​തി​നി​ധി ജാ​സ്മി​ൻ പ​രോ​ൾ, ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ പോ​ൾ ജോ​ണ്‍, ക​ണ്‍​വ​ൻ​ഷ​ൻ കോ-​ചെ​യ​ർ റെ​നി പൗ​ലോ​സ്, വെ​സ്റ്റേ​ണ്‍ റീ​ജ​ണ്‍ ചെ​യ​ർ വി​ൻ​സെ​ൻ​റ് ബോ​സ്, ക​ണ്‍​വ​ൻ​ഷ​ൻ നാ​ഷ​ണ​ൽ ര​ജി​സ്ട്രേ​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ സാ​ജ​ൻ മൂ​ലേ​പ്ലാ​ക്ക​ൽ, ക​ണ്‍​വ​ൻ​ഷ​ൻ വെ​സ്റ്റേ​ണ്‍ റീ​ജി​യ​ണ്‍ കോ​ർ​ഡി​നേ​റ്റ​ർ സി​ജി​ൽ പാ​ല​ക്ക​ലോ​ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കി​ക്ക് ഓ​ഫ് പ​രി​പാ​ടി​യി​ൽ വി​വി​ധ അം​ഗ​സം​ഘ​ട​ന അം​ഗ​ങ്ങ​ളും സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ​രാ​യ പ​ല വ്യ​ക്തി​ക​ളും പ​ങ്കെ​ടു​ത്തു. പ്ര​സ്തു​ത ച​ട​ങ്ങി​ൽ ഫോ​മാ മ​യൂ​ഖം മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​രു​ടെ ക്രൗ​ണിം​ഗ് പ​രി​പാ​ടി​യും ഫോ​മാ സാ​ന്ത്വ​ന സം​ഗീ​ത പ​രി​പാ​ടി​യും വെ​ബ്സൈ​റ്റ് ലൗ​ഞ്ചിം​ഗ്് പ​രി​പാ​ടി​യും ന​ട​ത്ത​പ്പെ​ട്ടു.

2022-24 വ​ർ​ഷ​ത്തെ ചു​മ​ത​ല​ക്കാ​രാ​യി മ​ത്സ​രി​ക്കു​ന്ന ന്ധ​ഫോ​മാ ഫാ​മി​ലി ടീം​ന്ധ അം​ഗ​ങ്ങ​ളെ അ​വ​രു​ടെ അ​സാ​ന്നി​ധ്യ​ത്തി​ലാ​ണെ​ങ്കി​ലും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഏ​വ​ർ​ക്കും സി​ജി​ൽ പാ​ല​ക്ക​ലോ​ടി പ​രി​ച​യ​പ്പെ​ടു​ത്തി. പ്ര​സി​ഡ​ൻ​റ് സ്ഥാ​നാ​ർ​ഥി ജെ​യിം​സ് ഇ​ല്ലി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫാ​മി​ലി ടീം ​അം​ഗ​ങ്ങ​ളാ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി വി​നോ​ദ് കൊ​ണ്ടൂ​ർ, ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി ജോ​ഫ്റി​ൻ ജോ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി ബി​ജു ചാ​ക്കോ, ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ സ്ഥാ​നാ​ർ​ഥി ബ​ബ്ലൂ ചാ​ക്കോ എ​ന്നി​വ​രെ വൈ​സ് പ്ര​സി​ഡ​ൻ​റ് സ്ഥാ​നാ​ർ​ഥി സി​ജി​ൽ പാ​ല​ക്ക​ലോ​ടി സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി. പൂ​ർ​ണ പി​ന്തു​ണ​യോ​ടെ​യും നി​റ​ഞ്ഞ ഹ​ർ​ഷാ​ര​വ​ത്തോ​ടെ​യും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രും സ്ഥാ​നാ​ർ​ഥി​ക​ളെ സ്വീ​ക​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി വി​നോ​ദ് കൊ​ണ്ടൂ​ർ ന്ധ​ഫാ​മി​ലി ടീം​ന്ധ ഫോ​മാ​യി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളെ​പ്പ​റ്റി​യും പ്രൊ​ജെ​ക്ടു​ക​ളെ​പ്പ​റ്റി​യും അ​ടു​ത്ത ര​ണ്ടു വ​ർ​ഷം ഫോ​മാ​യേ ഉ​ന്ന​ത​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ളെ​ക്കു​റി​ച്ചും സ​ദ​സി​നു മു​ൻ​പി​ൽ അ​വ​ത​രി​പ്പി​ച്ചു. ക​ണ്‍​വ​ൻ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ പ​ല​രും സെ​പ്റ്റം​ബ​ർ 2 മു​ത​ൽ 5 വ​രെ ക​ൻ​കൂ​ണി​ൽ ന​ട​ക്കു​ന്ന ദ്വൈ​വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്ക് പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.

ഫോ​മാ ഈ ​വ​ർ​ഷം ന​ട​ത്തി​യ മ​യൂ​ഖം മ​ത്സ​ര​ത്തി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ വി​ജ​യി​യാ​യ സ്വീ​റ്റാ മാ​ത്യു​വി​നേ​യും റീ​ജ​ണ​ൽ ത​ല​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​രെ​യും കി​രീ​ടം അ​ണി​യി​ച്ചു ആ​ദ​രി​ച്ചു. വെ​സ്റ്റേ​ണ്‍ റീ​ജ​ണി​ന്‍റെ അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​രാ​യ ഡാ​നി​ഷ്, വി​നു ബാ​ല​കൃ​ഷ്ണ​ൻ, പ്ര​വീ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച സാ​ന്ത്വ​ന സം​ഗീ​ത സാ​യാ​ഹ്നം എ​ല്ലാ​വ​രും ന​ന്നാ​യി ആ​സ്വ​ദി​ച്ചു. വെ​സ്റ്റേ​ണ്‍ റീ​ജ​ണി​ന്‍റെ വെ​ബ്സൈ​റ്റും ച​ട​ങ്ങി​ൽ ലോ​ഞ്ച് ചെ​യ്തു.

ഫോ​മാ വെ​സ്റ്റേ​ണ്‍ റീ​ജ​ണി​ന്‍റെ മ​റ്റു നേ​താ​ക്ക​ളാ​യ സ്റ്റാ​ൻ​ലി ക​ള​ത്തി​ൽ, ടോ​ജോ തോ​മ​സ്, ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ്, സ​ണ്ണി ന​ടു​വി​ലേ​ക്കൂ​റ്റ്, ജാ​ക്സ​ണ്‍ പൂ​യ​പ്പാ​ടം, ശ്രീ​ജി​ത്ത് ക​രു​ത്തോ​ടി, ഓ​ജ​സ്, ഷാ​ജി പ​രോ​ൾ, ബി​ജു സ്ക​റി​യ, സാ​റ ജോ​ർ​ജ്, ജോ​ണ്‍ ജോ​ർ​ജ്, സാം ​ഉ​മ്മ​ൻ, ല​ബോ​ൻ ക​ല്ല​റ​ക്ക​ൽ, കു​രി​യ​ൻ ഇ​ടി​ക്കു​ള, ജീ​ൻ, ടോം ​ചാ​ർ​ലി, ലി​ജു ജോ​ണ്‍, ബി​നു ചാ​ക്കോ എ​ന്നി​വ​രെ​ല്ലാം ച​ട​ങ്ങി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​ത്യേ​കം പ്ര​വ​ർ​ത്തി​ച്ചു.