നി​കു​തി സ​മ​ർ​പ്പി​ക്കു​ന്പോ​ൾ ഗ​ർ​ഭ​സ്ഥ ശി​ശു​വി​നെ ഒ​രം​ഗ​മാ​യി ക​ണ​ക്കാ​ക്ക​മെ​ന്ന് ജോ​ർ​ജി​യ സം​സ്ഥാ​നം
Saturday, August 6, 2022 10:31 PM IST
പി.​പി ചെ​റി​യാ​ൻ
ജോ​ർ​ജി​യ: ജോ​ർ​ജി​യ സം​സ്ഥാ​ന​ത്ത് നി​കു​തി റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്കു​ന്പോ​ൾ ഗ​ർ​ഭ​സ്ഥ ശി​ശു​വി​നെ ആ​ശ്രി​ത​നാ​യി ഉ​ൾ​പ്പെ​ടു​ത്താ​മെ​ന്ന് ജോ​ർ​ജി​യ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് റ​വ​ന്യു പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു.

ഗ​ർ​ഭ​സ്ഥ ശി​ശു​വി​നു 3000 ഡോ​ള​റി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കും. യു​എ​സ് സു​പ്രീം​കോ​ട​തി നേ​ര​ത്തെ നി​യ​മം നീ​ക്കം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് നി​ല​വി​ൽ വ​ന്ന ലി​വിം​ഗ് ഇ​ൻ​ഫ​ന്‍റ് ആ​ൻ​ഡ് ഫാ​മ​ലി​സ് ഈ​ക്വാ​ലി​റ്റി ആ​ക്ടി​നു വി​ധേ​യ​മാ​യാ​ണ് പു​തി​യ പ്ര​ഖ്യാ​പ​നം.

ഹൃ​ദ​യ സ്പ​ന്ദ​ന​മു​ള്ള ഗ​ർ​ഭ​സ്ഥ ശി​ശു​വി​നാ​ണ് ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് അ​ർ​ഹ​ത ല​ഭി​ക്കു​ക​യെ​ന്ന് റ​വ​ന്യു ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു.

2022 ൽ ​വ്യ​ക്തി​ഗ​ത ടാ​ക്സ് റി​ട്ടേ​ണ്‍​സ് ഫ​യ​ൽ ചെ​യ്ത​വ​ർ​ക്കും(​ജൂ​ലൈ20, 2022 മു​ത​ൽ ഡി​സം​ബ​ർ 31, 2020) ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന് ആ​റാ​ഴ്ച പ്രാ​യ​മു​ണ്ടെ​ങ്കി​ൽ 3000 ഡോ​ള​റി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഹൃ​ദ​യ സ്പ​ന്ദ​നം ആ​രം​ഭി​ച്ച ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന് ആ​നു​കൂ​ല്യം എ​ങ്ങ​നെ​യെ​ല്ലാം അ​വ​കാ​ശ​പ്പെ​ടാ​മെ​ന്ന​തി​നെ​കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും റ​വ​ന്യു വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.