ന്യു ​മെ​ക്സി​ക്കോ​യി​ൽ മു​സ്ലീം വം​ശ​ജ​ർ​ക്കെ​തി​രേ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് ബൈ​ഡ​ൻ
Monday, August 8, 2022 9:37 PM IST
പി.​പി. ചെ​റി​യാ​ൻ
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ന്യു​മെ​ക്സി​ക്കോ​യി​ൽ വെ​ള്ളി​യാ​ഴ്ച ഒ​രു മു​സ്ലീം യു​വാ​വു കൂ​ടി കൊ​ല്ല​പ്പെ​ട്ട​തോ​ടെ സ​മീ​പ കാ​ല​ത്തു മ​രി​ക്കു​ന്ന മു​സ്ലിം​ക​ളു​ടെ എ​ണ്ണം നാ​ലാ​യി. മു​സ്ലീം വി​ഭാ​ഗ​ത്തെ ല​ക്ഷ്യം വ​ച്ചു ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ക്കു​ക​യും മു​സ്ലീം സ​മൂ​ഹ​ത്തി​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി ബൈ​ഡ​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ന്യു​മെ​ക്സി​ക്കോ​യി​ൽ മു​സ്ലീം വം​ശ​ജ​ർ മ​രി​ച്ച​സം​ഭ​വ​ത്തെ​ക്കു​റി​ച്ചു വി​ശ​ദ അ​ന്വേ​ഷ​ണ​ത്തി​ന് ബൈ​ഡ​ൻ ഉ​ത്ത​ര​വി​ട്ടു. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ച്ചു. അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് യാ​തൊ​രു സ്ഥാ​ന​വും ഇ​ല്ലെ​ന്നും ബൈ​ഡ​ൻ ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. നാ​ലു പേ​രു​ടെ മ​ര​ണം ന​ട​ന്ന​ത് ന്യു ​മെ​ക്സി​ക്കോ​യി​ലെ പ്ര​ധാ​ന സി​റ്റി​യാ​യ അ​ൽ​ബു​ക്വ​ർ​ക്കി​ലാ​ണ്.