ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് ദേവാലയത്തിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ഓഗസ്റ്റ് 12, 13, 14 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. 12ന് വെള്ളിയാഴ്ച വൈകിട്ട് 7ന് സന്ധ്യാ നമസ്കാരവും, വചനശുശ്രൂഷയും നടക്കും. വചനശുശ്രൂഷക്ക് റവ. ഫാ. തോമസ് മാത്യൂ (വികാരി, സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക, ഷിക്കാഗോ) നേതൃത്വം നൽകും.
ഓഗസ്റ്റ് 13 ശനിയാഴ്ച രാവിലെ 9 മുതൽ 3 വരെ നടക്കുന്ന ഹൂസ്റ്റണ്‍ റീജണ്‍ ഒസിവൈഎം യുവജന സംഗമത്തിൽ റവ. ഫാ. ജേക്കബ് അനീഷ് വർഗീസ് (മുംബൈ) മുഖ്യ പ്രഭാഷകനായിരിക്കും. ഹൂസ്റ്റണിലെ വിവിധ ദേവാലയങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും.
വൈകിട്ട് 6ന് സന്ധ്യാ നമസ്കാരവും, തുടർന്ന് വചന ശുശ്രൂഷയും, റാസയും, നേർച്ചവിളന്പും നടക്കും. വചനശുശ്രൂഷക്ക് റവ. ഫാ.ഡോ. ഐസക് ബി.പ്രകാശ് (വികാരി, സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഓർത്തോഡോക്സ് ഇടവക, ഹൂസ്റ്റണ്‍) നേതൃത്വം നൽകും.
ഓഗസ്റ്റ് 14 രാവിലെ 8.30ന് പ്രഭാത പ്രാർഥനയ്ക്കുശേഷം റവ. ജേക്കബ് ജോണ്‍സ് കോർ എപ്പിസ്കോപ്പ (ഷിക്കാഗോ) റവ. ഫാ. ജോണ്‍ മാത്യു (ഡാളസ്), ഫാ. ജോണ്സണ് പുഞ്ചക്കോണം എന്നുവരുടെ കാർമികത്വത്തിൽ വി. മൂന്നിേ·ൽ കുർബാനയും, ഭക്തിനിർഭരമായ റാസയും, നേർച്ചവിളന്പും നടക്കും. ഹൂസ്റ്റണ്‍ സെൻറ് മേരീസ് ഇടവകയിൽ നിന്നും, സമീപ ഇടവകകളിൽ നിന്നുമായി വിശ്വാസികൾ പെരുന്നാൾ ആഘോഷങ്ങളിൽ പങ്കുചേരും. പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിൽ ആഭയം പ്രാപിച്ചു അനുഗ്രഹീതരാകുവാൻ കതൃനാമത്തിൽ ഏവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോണ്സണ് പുഞ്ചക്കോണം അറിയിച്ചു. എറിക് മാത്യു (ട്രഷറർ), ശ്രീ.ഷാജി പുളിമൂട്ടിൽ (സെക്രട്ടറി), എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങൾ പെരുന്നാൾ ആഘോഷങ്ങൾക്ക് ഒരുക്കങ്ങൾ നടത്തിവരുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ഫാ.ജോണ്സണ് പുഞ്ചക്കോണം (വികാരി) 770-310-9050
എറിക് മാത്യു (ട്രഷറർ) 443-314-9107
ഷാജി പുളിമൂട്ടിൽ (സെക്രട്ടറി) 832-775-5366