ശി​വ​ഗി​രി​മ​ഠം പ്ര​സി​ഡ​ന്‍റ് ബ്ര​ഹ്മ​ശ്രീ സ​ത്ചി​ദാ​ന​ന്ദ സ്വാ​മി​ക​ൾ ന്യൂ​യോ​ർ​ക്ക് എ​സ്എ​ൻ​എ ഗു​രു​മ​ന്ദി​രം സ​ന്ദ​ർ​ശി​ച്ചു
Wednesday, August 17, 2022 12:15 AM IST
ബി​ജു ജോ​ണ്‍
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ലെ ലോം​ഗ് ഐ​ല​ൻ​ഡി​ലു​ള്ള ശ്രീ ​നാ​രാ​യ​ണ അ​സോ​സി​യേ​ഷ​ൻ ഗു​രു മ​ന്ദി​രം ബ്ര​ഹ്മ​ശ്രീ സ​ത്ചി​ദാ​ന​ന്ദ സ്വാ​മി​ക​ൾ സ​ന്ദ​ർ​ശി​ച്ചു. ക​ഴി​ഞ്ഞ മാ​സം ജൂ​ലൈ 17ന് ​സ്വാ​മി മു​ക്താ​ന​ന്ദ യ​തി ആ​യി​രു​ന്നു ഗു​രു മ​ന്ദി​രം സ​മ​ര്പ്പ​ണം ചെ​യ്ത​ത്.

ചെ​യ​ർ​മാ​ൻ ഗോ​വി​ന്ദ​ൻ ജ​നാ​ർ​ദ്ദ​ന​ൻ പ്ര​സി​ഡ​ന്‍റ് സ​ജി ക​മ​ലാ​സ​ന​ൻ ട്ര​ഷ​റാ​ർ സ​ന്തോ​ഷ് ചെ​ന്പ​ൻ, ക​മ്മി​റ്റി മെം​ബേ​ർ​സ് ആ​യ റെ​നി​ൽ ശ​ശീ​ന്ദ്ര​ൻ, രേ​ണു​ക ചി​റ​കു​ഴി​യി​ൽ, വി​ന​യ​രാ​ജ്, ബോ​ബി ഗം​ഗാ​ധ​ര​ൻ, ജ​യ​ച​ന്ദ്ര​ൻ രാ​മ​കൃ​ഷ്ണ​ൻ, സു​ഷ​മ സ്വ​ർ​ണ​കു​മാ​ർ, അ​നി​ത ഉ​ദ​യ്, രാ​ജീ​വ് ഭാ​സ്ക​ർ തു​ട​ങ്ങി​യ​വ​രു​ടെ തേ​തൃ​ത്വ​ത്തി​ൽ ശ്രീ​നാ​രാ​ണ​ന ഭ​ക്ത​ർ ആ​ദ​ര​പൂ​ർ​വം സ്വാ​മി​യേ സ്വീ​ക​രി​ച്ചു.

സ​ത്ചി​ദാ​ന​ന്ദ സ്വാ​മി​ക​ൾ ഗു​രു പൂ​ജ​യും, സ​ത്സം​ഗ​വും, അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. പ്ര​ഭാ​ഷ​ണ​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ൽ ഗു​രു​മ​ന്ദി​രം സാ​ധ്യ​മാ​ക്കി​യ എ​ല്ലാ ഗു​രു​ഭ​ക്ത​രെ​യും മ​ഠ​ത്തി​ന്‍റെ പേ​രി​ൽ മു​ക്ത​ക​ണ്ഠം പ്ര​ശം​സി​ച്ചു, യു​വ നേ​തൃ​ത്വ​ത്തെ പ്ര​ത്യേ​കം എ​ടു​ത്തു പ​റ​ഞ്ഞു അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. ഗു​രു​വി​ന്‍റെ ഒ​രൊ​റ്റ ലോ​കം, ഒ​രൊ​റ്റ ജ​ന​ത, ഒ​രൊ​റ്റ നീ​തി എ​ന്ന മ​ഹി​ത​മാ​യ കാ​ഴ്ച​പ്പാ​ടി​നെ സാ​ക്ഷാ​ത്ക​രി​ക്കാ​ൻ സാ​ധി​ക്ക​ട്ടെ എ​ന്ന് ആ​ശം​സി​ക്കു​ക​യും ചെ​യ്തു. സ്വാ​മി മു​ക്താ​ന​ന്ദ​യ​തി​യും ഗു​രു പൂ​ജ​യി​ൽ പ​ങ്കെ​ടു​ക്കു​ക​യും തു​ട​ർ​ന്ന് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തു.