സൂ​സ​ൻ തോ​മ​സി​ന് ഹ്യൂ​മാ​നി​റ്റി​റി​യ​ൻ സ​ർ​വീ​സ് അ​വാ​ർ​ഡ്
Wednesday, September 21, 2022 11:16 PM IST
പി.​പി. ചെ​റി​യാ​ൻ
ഫി​ല​ഡ​ൽ​ഫി​യ: അ​മേ​രി​ക്ക​യി​ലു​ട​നീ​ളം ​അ​മേ​രി​ക്ക​ൻ സ്റ്റാ​ർ​സ് എ​ന്ന പേ​രി​ൽ 1891 മു​ത​ൽ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ചെ​യി​ൻ ന​ട​ത്തു​ന്ന അ​ക്മി മാ​ർ​ക്ക​റ്റ് ഫി​ലാ​ഡ​ൽ​ഫി​യ ബ്രാ​ഞ്ചി​ലെ മാ​നേ​ജ്മെ​ൻ​റ് സ്റ്റാ​ഫ് സൂ​സ​ൻ തോ​മസ്​ (ബീ​ന) ഹ്യൂ​മാ​നി​റ്റി​റി​യ​ൻ സ​ർ​വീ​സ് അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​യി.

ക​ഴി​ഞ്ഞ 28 വ​ർ​ഷ​മാ​യി സൂ​സ​ൻ ഈ ​സ്ഥാ​പ​ന​ത്തി​ൽ മാ​നേ​ജ​രാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യ​ണ്. ഈ ​ലൊ​ക്കേ​ഷ​നി​ൽ സ്ഥി​ര​മാ​യി വ​രു​ന്ന ക​സ്റ്റ​മ​ർ നാ​ൻ​സി ഓ​സ്ട്രോ​ഫ്, എ​ന്ന സീ​നി​യ​ർ സി​റ്റി​സ​ണ്‍ ഒ​രു കാ​ർ അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യും, പി​ന്നീ​ട് അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പിന്നീട് എ​ല്ലാ കാ​ര്യ​ങ്ങ​ളളിലും സ​ഹാ​യി​ക്കു​ക​യും ചെ​യ്ത് സൂ​സ​ൻ തോ​മ​സി​നെ, അ​വ​രു​ടെ സേ​വ​ന​ങ്ങ​ളെ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ൻ​സി ത​ന്നെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് സി​ഇ​ഒ ആ​യി ബ​ന്ധ​പ്പെ​ടു​ക​യും പി​ന്നീ​ട് സി​ഇ​ഒ നേ​രി​ട്ട് സൂ​സ​ൻ തോ​മ​സി​നെ ക​ണ്ടു അ​വാ​ർ​ഡ് ന​ൽ​കു​ക​യാ​ണു​ണ്ടാ​യ​ത്.

ഏ​ഴാം വ​യ​സി​ൽ തി​രു​വ​ല്ല​യി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ സൂ​സ​ൻ ടെ​ന്പി​ൾ യൂ​ണി​വേ​ഴ്സി​റ്റി ഗ്രാ​ജു​വേ​റ്റ് ആ​ണ്. ഫി​ല​ഡ​ൽ​ഫി​യ മാ​ർ​ത്തോ​മ പ​ള്ളി​യി​ലെ അം​ഗ​മാ​യ സൂ​സ​ൻ മു​ൻ​സി​പ്പ​ൽ കോ​ർ​ട്ട് ഓ​ഫ് ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ ഫ​സ്റ്റ് ജു​ഡീ​ഷ്യ​ൽ ഡി​സ്ട്രി​ക് ഓ​ഫീ​സ​റാ​യും വ​ർ​ക്ക് ചെ​യ്യു​ന്നു. ഭ​ർ​ത്താ​വ് സ​ന്തോ​ഷ് തോ​മ​സും മ​ക​ൻ ന​താ​നി​യേ​ൽ, ഇ​ര​ട്ട സ​ഹോ​ദ​രി ലി​സ് എ​ന്നി​വ​രു​ടെ പി​ന്തു​ണ​യാ​ണ് ത​ന്‍റെ എ​ല്ലാ വി​ജ​യ​ങ്ങ​ൾ​ക്കും പി​ന്നി​ലെ​ന്ന് സൂ​സ​ൻ തോ​മ​സ് പ​റ​ഞ്ഞു.