ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​ത മി​ഷ​ൻ ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി​ക്ക് സോ​മ​ർ​സെ​റ്റ് ഫൊ​റോ​ന ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്നു
Wednesday, September 21, 2022 11:32 PM IST
സെ​ബാ​സ്റ്റി​യ​ൻ ആ​ന്‍റ​ണി
ന്യൂ​ജേ​ഴ്സി: ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ചെ​റു​പു​ഷ്പം മി​ഷ​ൻ ലീ​ഗി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ന്യൂ​ജേ​ഴ്സി സോ​മ​ർ​സെ​റ്റ് സെ​ൻ​റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ കാ​ത്തോ​ലി​ക് ഫൊ​റോ​ന ദേ​വാ​ല​യം ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​താ​യി ചെ​റു​പു​ഷ്പം മി​ഷ​ൻ ലീ​ഗി​ന്‍റെ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ അ​റി​യി​ച്ചു.

ബി​ഷ​പ്പ് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത്, രൂ​പ​ത​യി​ൽ പു​തി​യ​താ​യി സ്ഥാ​നാ​രോ​ഹ​ണം ചെ​യ്യ​പ്പെ​ടു​ന്ന ബി​ഷ​പ്പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ആ​ൽ​മീ​യ ഉ​ണ​ർ​വേ​കും. വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മു​ള്ള വൈ​ദീ​ക​ർ, സി​സ്റ്റേ​ഴ്സ് എ​ന്നി​വ​രും സ​ന്നി​ഹീ​ത​രാ​യി​രി​ക്കും. ഒ​ക്ടോ​ബ​ർ 22് ശ​നി​യാ​ഴ്ച വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രാ​വി​ലെ പ​താ​ക ഉ​യ​ർ​ത്തി കൊ​ണ്ട് പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ സ​ഭാ പി​താ​ക്ക·ാ​ർ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞു ന​ട​ക്കു​ന്ന വ​ർ​ണാ​ഭ​മാ​യ പ്ലാ​റ്റി​നം ജൂ​ബി​ലി പ്രേ​ഷി​ത റാ​ലി​യി​ൽ നാ​ല് ഫൊ​റോ​ന​ക​ളി​ൽ( ബ്രോ​ണ്‍​സ് ന്യൂ​യോ​ർ​ക്ക്, സോ​മ​ർ​സെ​റ്റ് ന്യൂ​ജേ​ഴ്സി, ഫി​ലാ​ഡ​ൽ​ഫി​യ, ഹെം​സ്റ്റ​ഡ് ന്യൂ​യോ​ർ​ക്ക്) നി​ന്നു​ള്ള മി​ഷ​ൻ ലീ​ഗ് അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. ഇ​രു​പ​തോ​ളം ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധ്യ​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സോ​മ​ർ​സെ​റ്റ് ദൈ​വാ​ല​യ​ത്തി​ലെ ജോ​സ​ഫ് ഫാ​തെ​ർ​സ് ഗ്രൂ​പ്പി​ന്‍റെ ചെ​ണ്ട​മേ​ള​വും, മ​റ്റു ദൈ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യും പ്രേ​ഷി​ത റാ​ലി കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കും.

ഉ​ച്ച​തി​രി​ഞ്ഞു ന​ട​ക്കു​ന്ന പൊ​തു യോ​ഗ​ത്തി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളെ കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ, പ്ര​ഗ​ൽ​ഭ​രു​മാ​യു​ള്ള സം​വാ​ദ​ങ്ങ​ൾ, വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്രേ​ഷി​ത റാ​ലി​ക്കു​ശേ​ഷം ഫെ​ല്ലോ​ഷി​പ്പ് ഹാ​ളി​ൽ പ്ലാ​റ്റി​നം ജൂ​ബി​ലി ഉ​ദ്ഘാ​ട​ന ച​ട​ങ്ങും ന​ട​ത്ത​പ്പെ​ടും.

സ്നേ​ഹം, ത്യാ​ഗം, സേ​വ​നം, സ​ഹ​നം എ​ന്നീ മു​ല്യ​ങ്ങ​ളി​ൽ സ​മ​ർ​പ്പി​ത​മാ​യ കു​ഞ്ഞു മി​ഷി​ന​റി​മാ​രെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ലോ​ക​മെ​ന്പാ​ടും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്. പ്രേ​ഷി​ത സൂ​നം എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന കൊ​ച്ചു​തേ​സ്യ​യാ​ണ് മി​ഷ​ൻ ലീ​ഗി​ന്‍റെ മ​ധ്യ​സ്ഥ. 50000 ദൈ​വ​വി​ളി​ക​ൾ സ​ഭ​ക്ക് സം​ഭാ​വ​ന ന​ൽ​കാ​ൻ സം​ഘ​ട​ന​ക്ക് ഇ​തി​നോ​ട​കം സാ​ധി​ച്ചു. ഇ​തി​ൽ 52-ൽ ​പ​രം പേ​ർ വൈ​ദീ​ക മേ​ല​ധ്യ​ക്ഷന്മാ​രാ​ണ്.

1947 -ൽ ​ഇ​ന്ത്യ​യി​ലെ ഭ​ര​ണ​ങ്ങാ​ന​ത്ത് എ​ബ്ര​ഹാം പ​ല്ലാ​ട്ടു​കു​ന്നേ​ലി​ന്‍റെ​യും ഫാ. ​ജോ​സ​ഫ് മാ​ലി​പ​റ​ന്പി​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പി​ച്ച ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ഇ​ന്ന് അ​ന്ത​ർ​ദേ​ശീ​യ സം​ഘ​ട​ന​യാ​യി വ​ള​ർ​ന്നി​രി​ക്കു​ന്നു. 75 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് കോ​ട്ട​യം മെ​ത്രാ​നാ​യി​രു​ന്ന മാ​ർ തോ​മ​സ് ത​റ​യി​ലാ​യി​രു​ന്നു മി​ഷ​ൻ ലീ​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ഇ​ന്ന് അ​മേ​രി​ക്ക​യി​ലെ ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ ഭൂ​രി​ഭാ​ഗം ദൈ​വാ​ല​യ​ങ്ങ​ളി​ലും, ക്നാ​നാ​യ ക​ത്തോ​ലി​ക് റീ​ജ​ണി​ലെ എ​ല്ലാ ഇ​ട​വ​ക​ളി​ലും മി​ഷ​ൻ ലീ​ഗ് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. കു​ട്ടി​ക​ൾ​ക്ക് ഒ​ന്നി​ച്ചു കൂ​ടു​വാ​നും വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ കു​ട്ടി​ക​ളു​മാ​യി സൗ​ഹൃ​ദം പ​ങ്കി​ടു​വാ​നും, ആ​രോ​ഗ്യ​ക​ര​മാ​യ ആ​ശ​യ വി​നി​മ​യം ന​ട​ത്താ​നും ഇ​ത്ത​രം കൂ​ടി​ച്ചേ​ര​ലു​ക​ളി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും മി​ഷ​നു​ക​ളി​ലും മി​ഷ​ൻ ലീ​ഗ് യൂ​ണി​റ്റു​ക​ൾ ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നു​മു​ള്ള പ്ര​തീ​ക്ഷ​യി​ലു​മാ​ണ് സം​ഘാ​ട​ക​ർ.

സി.​എം.​ൽ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ, ഫാ. ​ഡെ​ൽ​സ് അ​ല​ക്സ് (അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ), ഫാ. ​ബി​ൻ​സ് ജോ​സ് ചെ​താ​ലി​ൽ (അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ), റ​വ. സി​സ്റ്റ​ർ. ആ​ഗ്ന​സ് മ​രി​യ എം. ​എ​സ്. എം. ​ഐ (ജോ​യ​ൻ​റ് ഡ​യ​റ​ക്ട​ർ), സി​ജോ സി​റി​യ​ക് (പ്ര​സി​ഡ​ന്‍റ്), ജി​മ്മി​ച്ച​ൻ മു​ള​വ​നാ​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), റ്റി​സ​ണ്‍ തോ​മ​സ് (സെ​ക്ര​ട്ട​റി), സോ​ഫി​യ മാ​ത്യു (ജോ.​സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന ലി​റ്റി​ൽ ഫ്ള​വ​ർ മി​ഷ​ൻ ലീ​ഗ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്നു.

സോ​മ​ർ​സെ​റ്റ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ സു​ഖ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി ഇ​ട​വ​ക വി​കാ​രി റ​വ. ഫാ.​ആ​ന്‍റ​ണി പു​ല്ലു​കാ​ട്ടി​ന്‍റെ ആ​ൽ​മീ​യ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ക്കു​ക​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തു വ​രു​ന്ന​താ​യി കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്രി​യ കു​രി​യ​ൻ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

സി​ജോ സി​റി​യ​ക് (പ്ര​സി​ഡ​ന്‍റ്) (949) 3717905
റ​വ.​ഡോ. ജോ​ർ​ജ് ദാ​ന​വേ​ലി​ൽ (സി.​എം.​ൽ ഡ​യ​റ​ക്ട​ർ) (630) 2863767
റ​വ. സി​സ്റ്റ​ർ. ആ​ഗ്ന​സ് മ​രി​യ എം​എ​സ്എം​ഐ (ജോ​യി​ൻ​റ് ഡ​യ​റ​ക്ട​ർ) (346) 4006106
ഫാ.​ബി​ൻ​സ് ജോ​സ് ചെ​താ​ലി​ൽ (അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ) (281) 8186518
സോ​ഫി​യ മാ​ത്യു (എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മെ​ന്പ​ർ മി​ഷ​ൻ ലീ​ഗ്) (848) 3918460
പ്രി​യ കു​ര്യ​ൻ (കോ ​ഓ​ർ​ഡി​നേ​റ്റ​ർ) (914) 4267668
സെ​ബാ​സ്റ്റ്യ​ൻ ആ​ന്‍റ​ണി (ട്ര​സ്റ്റി) (732) 6903934)
ടോ​ണി മാ​ങ്ങ​ൻ (ട്ര​സ്റ്റി) (347) 7218076
റോ​ബി​ൻ ജോ​ർ​ജ് (ട്ര​സ്റ്റി), (848) 3916535
ബോ​ബി വ​ർ​ഗീ​സ് (ട്ര​സ്റ്റി) (201) 9272254