കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ ശ്ലൈ​ഹീ​ക സ​ന്ദ​ർ​ശ​നം ശനിയാഴ്ച ചെ​റി ലെ​യ്ൻ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​യി​ൽ
Sunday, September 25, 2022 12:43 AM IST
വ​ർ​ഗീ​സ് പോ​ത്താ​നി​ക്കാ​ട്
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മാ​ദ്ധ്യ​ക്ഷ​ൻ മോ​റോ​ൻ മാ​ർ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ ന്യൂ​യോ​ർ​ക്കി​ലെ ന്യൂ​ഹൈ​ഡ് പാ​ർ​ക്ക് ചെ​റി ലെ​യ്ൻ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 24 ശ​നി​യാ​ഴ്ച രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

ശ​നി​യാ​ഴ്ച രാ​വി​ലെ 7ന് ​നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്താ അ​ഭി​വ​ന്ദ്യ സ​ഖ​റി​യാ മാ​ർ നി​ക്കോ​ളോ​വോ​സ് തി​രു​മേ​നി​യോ​ടൊ​പ്പം പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​രു​ന്ന പ​രി​ശു​ദ്ധ ബാ​വാ​യെ പ​ള്ളി വി​കാ​രി റ​വ. ഫാ. ​ഗ്രി​ഗ​റി വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക​ക്കാ​രും, സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ വൈ​ദീ​ക​രും, ശെ​മ്മാ​ശ·ാ​രും, വൈ​ദീ​ക വി​ദ്യാ​ർ​ഥി​ക​ളും മ​റ്റു സ​ഭാ-​സാ​മു​ദാ​യി​ക നേ​താ​ക്ക​ളും ചേ​ർ​ന്ന് സ്വീ​ക​രി​ക്കും. സ​ഭ​യു​ടെ കാ​തോ​ലി​ക്കാ​യും, മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്താ​യു​മാ​യി അ​വ​രോ​ധി​ക്ക​പ്പെ​ട്ട​തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് പ​രി​ശു​ദ്ധ ബാ​വാ അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. രാ​വി​ലെ 7ന് ​പ്ര​ഭാ​ത ന​മ​സ്കാ​ര​വും തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും അ​ർ​പ്പി​ക്ക​പ്പെ​ടും.

കു​ർ​ബാ​നാ​ന​ന്ത​രം, ചെ​റി ലെ​യ്ൻ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക പു​തി​യ​താ​യി നി​ർ​മ്മി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന ദേ​വാ​ല​യ​ത്തി​ന്‍റെ ശി​ലാ ശു​ദ്ധീ​ക​ര​ണ ക​ർ​മ്മം പ​രി​ശു​ദ്ധ ബാ​വാ തി​രു​മേ​നി നി​ർ​വ​ഹി​ക്കും. വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും, ശി​ലാ ശു​ദ്ധീ​ക​ര​ണ ശു​ശ്രൂ​ഷ​യി​ലും ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ സ​ഖ​റി​യാ മാ​ർ നി​ക്കോ​ളോ​വോ​സ് സ​ഹ​കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.

പ​രി​ശു​ദ്ധ ബാ​വാ തി​രു​മേ​നി​യെ സ​മു​ചി​ത​മാ​യി സ്വീ​ക​രി​ക്കു​ന്ന​തി​നും, വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും ശി​ലാ ശു​ദ്ധീ​ക​ര​ണ ക​ർ​മ്മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​മാ​യി എ​ല്ലാ വി​ശ്വാ​സി​ക​ളേ​യും സാ​ദ​രം ക്ഷ​ണി​ക്കു​ന്ന​താ​യി വി​കാ​രി റ​വ. ഫാ. ​ഗ്രി​ഗ​റി വ​ർ​ഗീ​സ് അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ. ഫാ. ​ഗ്രി​ഗ​റി വ​ർ​ഗീ​സ് (വി​കാ​രി) 914 413 9200, കെ​ൻ​സ് ആ​ദാ​യി (സെ​ക്ര​ട്ട​റി) 347 992 1154, ജോ​സ് തോ​മ​സ് (ട്ര​സ്റ്റീ) 631 241 5285, മാ​ത്യു മാ​ത്ത​ൻ (ട്ര​സ്റ്റീ) 516 724 3304.