ഫാ. ​പോ​ൾ പൂ​വ​ത്തി​ങ്ക​ലി​ന്‍റെ "സം​ഗീ​ത നി​ശ'ഡാ​ള​സി​ൽ
Sunday, September 25, 2022 2:09 AM IST
മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
ഡാ​ള​സ് : "പാ​ടും പാ​തി​രി’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഫാ. ​പോ​ൾ പൂ​വ​ത്തി​ങ്ക​ൽ ന​യി​ക്കു​ന്ന സം​ഗീ​ത നി​ശ സെ​പ്റ്റം​ബ​ർ 25 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5ന് ​കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (200 S Heartz Rd, Coppell, TX 75019) ന​ട​ക്കും. വി​ൻ​സ​ന്‍റ് വ​ലി​യ​വീ​ട്ടി​ൽ, യൂ​ജി​ൻ ജോ​ർ​ജ്, അ​രു​ണ്‍ ദാ​സ് ക​ള​ത്തി​ൽ, മ​ത്താ​യി തോ​മ​സ് (അ​നി​യ​ൻ) തു​ട​ങ്ങി​യ ഇ​ൻ​സ്ട്ര​മെ​ന്‍റ് ആ​ർ​ട്ടി​സ്റ്റു​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കു​ചേ​രും.

സം​ഗീ​ത​ജ്ഞ​നും സം​ഗീ​ത സം​വി​ധാ​യ​ക​നും തൃ​ശൂ​രി​ലെ ചേ​ത​ന സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​പോ​ൾ പൂ​വ​ത്തി​ങ്ക​ൽ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ വോ​ക്കോ​ള​ജി​സ്റ്റ് കൂ​ടി​യാ​ണ്. മ​രു​ന്നി​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ ശ​ബ്ദ​സം​ബ​ന്ധ​മാ​യ ത​ക​രാ​റു​ക​ൾ രോ​ഗി​ക​ൾ​ക്ക് പ​രി​ശീ​ല​ന​ത്തി​ലൂ​ടെ പ​രി​ഹ​രി​ച്ചു ന​ൽ​കു​ന്ന​തി​ൽ ഫാ. ​പോ​ൾ പ്രാ​വീ​ണ്യം നേ​ടി​യി​ട്ടു​ണ്ട്.

തൃ​ശൂ​രി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ഗാ​നാ​ശ്ര​മം പ്രൊ​ജ​ക്റ്റി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗാ​ന​പ​രി​പാ​ടി. സം​ഗീ​ത നി​ശ​യു​ടെ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​ക്കു​മെ​ന്നും ഏ​വ​രേ​യും പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ഷെ​ല്ലി വ​ട​ക്കേ​ക്ക​ര: 214 677 7261
ലാ​ലു തോ​മ​സ്: 303 596 3472