ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഒ​ഐ​സി​സി യു​എ​സ്എ അ​നു​ശോ​ചി​ച്ചു
Tuesday, September 27, 2022 6:44 AM IST
ഡാ​ള​സ്: മു​ൻ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ വേ​ർ​പാ​ടി​ൽ ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് യു​എ​സ്എ അ​നു​ശോ​ചി​ച്ചു.

എ​ടു​ത്ത നി​ല​പാ​ടു​ക​ളി​ൽ നി​ല​യു​റ​പ്പി​ച്ചു നി​ന്ന നേ​താ​വ്, വ​ർ​ഗീ​യ​ത​യ്ക്കെ​തി​രെ ഭ​യ​ലേ​ശ​മി​ല്ലാ​തെ പ​ട​പൊ​രു​തി​യ ക​ള​ങ്ക​മ​റ്റ മ​തേ​ത​ര​വാ​ദി, ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി പൊ​തു​സ​മൂ​ഹം അം​ഗീ​ക​രി​ച്ച മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി തു​ട​ങ്ങി​യ വി​ശേ​ഷ​ണ​ങ്ങ​ൾ മ​തി​യാ​വി​ല്ല ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദെ​ന്ന നേ​താ​വി​ന്. മി​ക​ച്ച പാ​ർ​ല​മെ​ന്േ‍​റ​റി​യ​നാ​യി​രു​ന്ന ആ​ര്യാ​ട​ൻ കോ​ണ്‍​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തി​ന് എ​ന്നും ക​രു​ത്തു ന​ൽ​കി​യ നേ​താ​വാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം പ്ര​സ്ഥാ​ന​ത്തി​ന് വ​ലി​യ ന​ഷ്ട​മാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും, പ്രി​യ നേ​താ​വി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ക​ണ്ണീ​ർ പ്ര​ണാ​മം അ​ര്പ്പി​ച്ചു കൊ​ണ്ട് അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു​വെ​ന്ന് ഒ​ഐ​സി​സി യു​എ​സ്എ​യ്ക്കു​വേ​ണ്ടി ചെ​യ​ർ​മാ​ൻ ജെ​യിം​സ് കൂ​ട​ൽ, പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​മോ​ൻ റാ​ന്നി, ട്ര​ഷ​റ​ർ സ​ന്തോ​ഷ് എ​ബ്ര​ഹാം എ​ന്നി​വ​ർ അ​റി​യി​ച്ചു.