ഇ​റാ​ൻ ഗ​വ​ണ്‍​മെ​ന്‍റി​നെ​തി​രെ ഡാ​ള​സി​ലും പ്ര​തി​ഷേ​ധം
Tuesday, September 27, 2022 7:02 AM IST
പ്ലാ​നോ (ഡാ​ള​സ്): ഇ​റാ​നി​ൽ ന​ട​ക്കു​ന്ന ഹി​ജാ​ബ് വി​രു​ദ്ധ പ്ര​തി​ഷേ​ധ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് നൂ​റു​ക​ണ​ക്കി​നു ഇ​റാ​നി​യ​ൻ വം​ശ​ജ​ർ പ​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധം ഡാ​ള​സി​ൽ ന​ട​ന്നു. ഹി​ജാ​ബ് ധ​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കു​ർ​ദ് യു​വ​തി മ​ഹ്സ അ​മി​നി (22) കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​റാ​നി​ൽ സ​ർ​ക്കാ​രി​നെ​തി​രെ പ്ര​ക്ഷോ​ഭം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്.

പ്ലാ​നോ​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഡാ​ള​സ് മോ​ർ​ണിം​ഗ് ന്യൂ​സ് പ​രി​സ​ര​ത്താ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ ഒ​ത്തു​ചേ​ർ​ന്ന​ത്.

ഇ​റാ​നി​ലെ ഏ​കാ​ധി​പ​ത്യ ഭ​ര​ണ​ത്തി​നെ​തി​രെ ജ​ന​ങ്ങ​ൾ പ്ര​തി​ക​രി​ച്ചു തു​ട​ങ്ങി​യെ​ന്നും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ അ​സീ​സി പ​റ​ഞ്ഞു. ഇ​റാ​ൻ ഗ​വ​ണ്‍​മെ​ന്‍റി​നെ​തി​രെ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രെ​യും സം​ഘാ​ട​ക​രി​ലൊ​രാ​ളാ​യ ഷ ​ഹാ​സി അ​ഭി​ന​ന്ദി​ച്ചു. പ്ര​തി​ഷേ​ധ പ്ര​ക​ട​നം വീ​ക്ഷി​ക്കു​ന്ന​തി​ന് റോ​ഡി​നി​രു​വ​ശ​വും ജ​ന​ങ്ങ​ൾ അ​ണി​നി​ര​ന്നി​രു​ന്നു.

പി.​പി. ചെ​റി​യാ​ൻ