വെ​ർ​ജീ​നി​യ​യി​ലെ വാ​ൾ​മാ​ർ​ട്ട് സ്റ്റോ​റി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ ആ​റു മ​ര​ണം
Friday, November 25, 2022 5:24 AM IST
പി.​പി. ചെ​റി​യാ​ൻ
വെ​ർ​ജീ​നി​യ: യു​എ​സ് സം​സ്ഥാ​ന​മാ​യ വെ​ർ​ജീ​നി​യ​യി​ലെ വാ​ൾ​മാ​ർ​ട്ടി​ൽ അ​ക്ര​മി ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടു. പ്രാ​ദേ​ശി​ക സ​മ​യം ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തു മ​ണി​ക്കാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. രാ​ജ്യം താ​ങ്ക്സ്ഗി​വിം​ഗ് അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പാ​ണ് സാം​സ് സ​ർ​ക്കി​ളി​ലെ വാ​ൾ​മാ​ർ​ട്ട് സ്റ്റോ​റി​ൽ വെ​ടി​വ​യ​പ്പ് ന​ട​ന്ന​ത്. അ​ക്ര​മി പി​ന്നീ​ട് സ്വ​യം നി​റ​യൊ​ഴി​ക്കു​ക​ക​യാ​യി​രു​ന്നു എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

വാ​ൾ​മാ​ർ​ട്ടി​ൽ ന​ട​ന്ന വെ​ടി​വ​യ്പ്പി​ൽ ആ​ക്ര​മി ഉ​ൾ​പ്പെ​ടെ 7 പേ​ർ മ​രി​ച്ച​താ​യി ചെ​സാ​പീ​ക്ക് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. പ​രു​ക്കേ​റ്റ അ​ഞ്ചു പേ​ർ ചി​കി​ത്സ​യി​ലാ​ണ്. വാ​ൾ​മാ​ർ​ട്ടി​ലെ ജീ​വ​ന​ക്കാ​രാ​നാ​ണ് അ​ക്ര​മി​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.