നൊസ്റ്റാൾജിക് ഗാനസന്ധ്യ 26 ശനിയാഴ്ച ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ
Saturday, November 26, 2022 1:49 PM IST
മാത്യുക്കുട്ടി ഈശോ
ന്യൂയോർക്ക്: തീയേറ്റർ ജി ന്യൂയോർക്കും കലാകേന്ദ്രയും സെന്റർ ഓഫ് ലിവിങും സംയുക്തമായി മലയാള സംഗീത പ്രേമികൾക്കായി ഒരു മനോഹര നൊസ്റ്റാൾജിക് ഗാന സന്ധ്യ 26 ശനിയാഴ്ച വൈകിട്ട് അഞ്ചിന് ഗ്ലെൻ ഓക്സ് സ്കൂൾ (PS 115, 80 - 51 262nd Street, Glen Oaks (Floral Park), NY 11004) ഓഡിറ്റോറിയത്തിൽ അവതരിപ്പിക്കുന്നു.

മലയാള സംഗീത ലോകത്തിനു എക്കാലവും ഓർമ്മിച്ചിരിക്കാവുന്ന ഈണങ്ങൾ നൽകി സമ്പുഷ്ടമാക്കിയ സംഗീത സംവിധായകർക്ക് ആദരവ്‌ അർപ്പിച്ചുകൊണ്ട് നടത്തുന്ന സംഗീത വിരുന്നിൽ, അമേരിക്കയിലെ യുവ ഗായകർ അണിനിരക്കുന്നു.

ന്യൂയോർക്കിലെ അനുഗ്രഹീത യുവ ഗായകരായ ശബരീനാഥ്‌ നായർ, രവി, സുമ, ജിനു, അലക്സ്, സ്നേഹ, വേദ, അപർണ തുടങ്ങിയവർ കാഴ്ച വയ്ക്കുന്ന സംഗീത സന്ധ്യ ഗൃഹാതുരത്വം ഉണർത്തുന്ന പഴയകാല സ്മരണകളിലൂടെ യാത്ര ചെയ്യുവാനുള്ള വേദി ഒരുക്കുന്നു.

മലയാള സംഗീത ലോകത്തെ മഹാരഥന്മാരായ സംഗീത സംവിധായകർ വി. ദക്ഷിണാ മൂർത്തി സ്വാമി, ദേവരാജൻ മാസ്റ്റർ, കെ. രാഘവൻ മാസ്റ്റർ, ബാബുരാജ്, എം. കെ. അർജുനൻ മാസ്റ്റർ, സലിൽ ചൗധരി എ. ടി. ഉമ്മർ, ശ്യാം, കെ. ജെ. ജോയി, കെ. പി. ഉദയഭാനു, ഇളയരാജ, രവീന്ദ്രൻ മാസ്റ്റർ, ജോൺസൻ മാസ്റ്റർ തുടങ്ങിയ സംഗീത സംവിധായകരുടെ മാസ്മരിക ഈണത്തിലൂടെ ജന്മം കൊണ്ട ഒരിക്കലും മരിക്കാത്ത നിത്യഹരിതഗാനങ്ങൾ കേട്ടാസ്വദിക്കാനുള്ള ഒരു സുവർണ്ണ മുഹൂർത്തം.

"Soulful Moments" (സർഗ്ഗാല്മക നിമിഷങ്ങൾ) എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ പരിപാടിയിലൂടെ പ്രേക്ഷക മനസ്സിന് എന്നും കുളിർമ്മ നൽകുന്ന മനോഹര നൊസ്റ്റാൾജിക് മലയാളം സിനിമാ ഗാനങ്ങളിലൂടെയുള്ള മാസ്മരിക യാത്രയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും സാദരം ക്ഷണിക്കുന്നു.

"Soulful Moments" ഓർക്കെസ്ട്രാ ടീമിനെക്കൂടി പരിചയപ്പെടുത്തട്ടെ. തബല - സുബാഷ്‌ കാരിയിൽ, റോണി കുരിയൻ; കീ ബോർഡ് - വിജു ജേക്കബ്; വയലിൻ- ജോർജ് ദേവസ്സി; ഗിറ്റാർ - ഗിവേർട്ട് തങ്കകുട്ടൻ, വിനോയ് ജോൺ. ഗാന സന്ധ്യ ക്രമീകരിച്ചിരിക്കുന്ന സ്കൂൾ ആഡിറ്റോറിയം അഡ്രസ് : PS 115, 80 - 51 262nd Street, Glen Oaks, New York - 11004 .

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - മധു പിള്ള - 917-440-8995 ; അജിത് എബ്രഹാം - 516-225-2814 ; ഹരിലാൽ നായർ - 516-754-4571.