എസ്ബി-അസംപ്ഷന്‍ അലുമ്നി ദേശീയ ഉപന്യാസ മത്സരം- രജിസ്‌ട്രേഷന്‍ ഡിസംബര്‍ 31 വരെ നീട്ടി
Thursday, December 1, 2022 12:01 PM IST
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ : ചങ്ങനാശേരി എസ്ബി-അസംപ്ഷന്‍ അലുമ്നി അസോസിയേഷന്‍റെ ഷിക്കാഗോ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ ദേശീയ ഉപന്യാസ മത്സരം നടത്തും. എസ്ബി-അസംപ്ഷന്‍ അലുമ്നി അംഗങ്ങളുടെ മക്കള്‍ക്കായി മാത്രമുള്ള ഉപന്യാസ മത്സരമാണിത്. രജിസ്‌ട്രേഷനുള്ള സമയം ഡിസംബര്‍ 31 വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു.

ഹൈസ്‌കൂള്‍, കോളേജ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഹൈസ്‌കൂളില്‍ ജൂനിയറോ സീനിയറോ ആയവര്‍ക്കും കോളേജില്‍ ഫ്രഷ്മെനോ സോഫ്‌മോര്‍ ആയവര്‍ക്കോ ആയവര്‍ക്കോ അപേക്ഷിക്കാവുന്നതാണ്. വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം. രജിസ്‌ട്രേഷനും മത്സരത്തിനുള്ള എന്‍ട്രികളും [email protected] എന്ന ഇമെയിൽ വഴിയാണ് അയക്കേണ്ടത്.

ഡിസംബര്‍ 31 വരെയാണ് സൗജന്യ റജിസ്‌ട്രേഷൻ. ഉപന്യാസ എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 31 ആണ്. ജഡ്ജിങ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കും എന്ന് പ്രസിഡന്റ് ആന്റണി ഫ്രാൻസിസും സംഘാടകരും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഡോ. തോമസ് സെബാസ്റ്റ്യൻ: 601-715-2229.