ഫൊ​ക്കാ​ന പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തി​ന് ട്ര​സ്റ്റീ​ബോ​ർ​ഡി​ന്‍റെ അ​ഭി​ന​ന്ദ​ങ്ങ​ൾ
Saturday, December 3, 2022 10:57 PM IST
ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ
ന്യൂ​യോ​ക്ക്: ന്യൂ​ജേ​ഴ്സി​യി​ലെ റോ​യ​ൽ ആ​ൽ​ബ​ർ​ട്ട്സ് പാ​ല​സി​ൽ ഡി​സം​ബ​ർ മു​ന്ന് ശ​നി​യാ​ഴ്ച അ​ഞ്ചു മു​ത​ൽ ന​ട​ക്കു​ന്ന ഫൊ​ക്കാ​ന പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തി​ന് ട്ര​സ്റ്റീ​ബോ​ർ​ഡി​ന്‍റെ അ​ഭി​ന​ന്ദ​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​താ​യി ചെ​യ​ർ​മാ​ൻ സ​ജി പോ​ത്ത​ൻ, വൈ​സ് ചെ​യ​ർ സ​ണ്ണി മ​റ്റ​മ​ന , ട്ര​സ്റ്റീ സെ​ക്ര​ട്ട​റി എ​ബ്ര​ഹാം ഈ​പ്പ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഫൊ​ക്കാ​ന​യു​ടെ നാ​ലു പ​തി​റ്റാ​ണ്ട് ചാ​രി​റ്റി, വി​ദ്യാ​ഭ്യാ​സ, ഭാ​ഷാ, സാ​മൂ​ഹ്യ, സാം​സ്കാ​രി​ക രം​ഗ​ത്തി​ന് ഫൊ​ക്കാ​നാ ന​ൽ​കി​യ സം​ഭാ​വ​ന വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണ് , ഇ​നി​യും ഈ ​പ്ര​വ​ർ​ത്ത​നം ഡോ. ​ബാ​ബു സ്റ്റീ​ഫ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള ക​മ്മി​റ്റി കൂ​ടു​ത​ൽ വ്യാ​പി​പ്പി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് . ട്ര​സ്റ്റീ ബോ​ർ​ഡ് അ​ഭി​പ്ര​യ​പ്പെ​ട്ടു.

പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു പ​റ​ഞ്ഞ ആ ​നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം ഇ​ന്നും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന ഒ​രു സം​ഘ​ട​ന​യാ​ണ് ഫൊ​ക്കാ​ന. ഓ​രോ പ്ര​വാ​സി മ​ല​യാ​ളി​യു​ടെ​യും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും ഞ​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. ഫൊ​ക്കാ​ന എ​ന്ന ഈ ​ഒ​ത്തൊ​രു​മ​ക്ക് നാ​ല് പ​തി​റ്റാ​ണ്ടു തി​ക​യു​ന്പോ​ൾ ഇ​ട​ക്ക് ചി​ല ഇ​ല​ക​ളും പൂ​ക്ക​ളും എ​ക്കെ കൊ​ഴി​ഞ്ഞു പോ​യെ​ങ്കി​ലും ഫൊ​ക്കാ​ന അ​തി​ന്‍റെ ഐ​ക്യ​ബോ​ധ​ത്തെ മു​റു​കെ പി​ടി​ക്കു​ക​യും ത​ങ്ങ​ളു​ടെ ക​ർ​ത്ത​വ്യ​ത്തെ സു​താ​ര്യ​മാ​യി നോ​ക്കി​ക്കാ​ണു​ക​യു​മാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്.

മു​ൻ കാ​ല​ങ്ങ​ളി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഒ​രു ആ​ഘോ​ഷ​മാ​യി ത​ന്നെ ന​ട​ത്തു​ബോ​ൾ അ​തി​നു എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും അ​ഭി​ന​ന്ദ​ങ്ങ​ളും നേ​രു​ന്ന​താ​യി ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സ​ജി പോ​ത്ത​ൻ, വൈ​സ് ചെ​യ​ർ സ​ണ്ണി മ​റ്റ​മ​ന , ട്ര​സ്റ്റീ സെ​ക്ര​ട്ട​റി എ​ബ്ര​ഹാം ഈ​പ്പ​ൻ, ട്ര​സ്റ്റീ ബോ​ർ​ഡ് മെ​ന്പേ​ഴ്സ് ആ​യ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, മാ​ധ​വ​ൻ നാ​യ​ർ, ജോ​ർ​ജി വ​ർ​ഗീ​സ്, സ​ജി​മോ​ൻ ആ​ന്‍റ​ണി, ജോ​ജി തോ​മ​സ്, ടോ​ണി ക​ള്ള​ക്ക​വു​ങ്ക​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.