ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി ക​ഷ​ണ​ങ്ങ​ളാ​ക്കി വേ​സ്റ്റ് ബോ​ക്സി​ൽ നി​ക്ഷേ​പി​ച്ചു; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
Friday, January 20, 2023 5:24 AM IST
പി.​പി. ചെ​റി​യാ​ൻ
മാ​സ​ച്യു​സി​റ്റ്സ്: ഭാ​ര്യ​യെ വ​ധി​ച്ചു ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ വേ​ർ​പ്പെ​ടു​ത്തി മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന വേ​സ്റ്റ് പാ​ത്ര​ത്തി​ലി​ട്ട ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. മൂ​ന്ന് കു​ട്ടി​ക​ളു​ടെ മാ​താ​വാ​ണ് കൊ​ല്ല​പ്പെ​ട്ട സ്ത്രീ. ​വി​വാ​ഹ​ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​വാ​ൻ ഭ​ർ​ത്താ​വ് ബ്ര​യാ​ൻ വാ​ൽ​ഷ് (47), ഭാ​ര്യ അ​ന്ന​യെ (39) ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കൊ​ല​പാ​ത​ക കു​റ്റം ചു​മ​ത്തി ജ​നു​വ​രി 18 കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ജാ​മ്യം ന​ൽ​കാ​തെ ജ​യി​ലി​ല​ട​ക്കു​ന്ന​തി​നും ഫെ​ബ്രു​വ​രി 9ന് ​വീ​ണ്ടും ഹാ​ജ​രാ​ക്കാ​നും ഉ​ത്ത​ര​വി​ട്ടു. വി​വാ​ഹ​മോ​ച​ന​ത്തേ​ക്കാ​ൾ ഭാ​ര്യ​യെ വ​ധി​ക്കു​ക​യാ​ണ് ന​ല്ല​തെ​ന്ന് ഇ​യാ​ൾ വി​ശ്വ​സി​ച്ചു.

ജ​നു​വ​രി ഒ​ന്നി​നു​ശേ​ഷം ഭാ​ര്യ​യെ ക​ണ്ടി​ട്ടി​ല്ല എ​ന്നാ​ണ് ഇ​യാ​ൾ പോ​ലീ​സി​ന് ന​ൽ​കി​യ വി​വ​രം. ജ​നു​വ​രി 4 മു​ത​ൽ ജോ​ലി​ക്ക് എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് സ്ഥാ​പ​ന ഉ​ട​മ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

പ​ല നു​ണ​ക​ൾ പ​റ​ഞ്ഞു ബ്ര​യാ​ൻ പോ​ലീ​സി​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​വാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും ജ​നു​വ​രി 8ന് ് ​ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്തു ജ​യി​ലി​ല​ട​ച്ചു. പോ​ലീ​സി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു എ​ന്ന​താ​യി​രു​ന്നു അ​റ​സ്റ്റി​നു കാ​ര​ണം. ഇ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്തു നി​ന്നും ര​ക്ത​ക​റ​യും ഒ​ടി​ഞ്ഞ ക​ത്തി​യും ക​ണ്ടെ​ത്തി. സ​മീ​പ​ത്തു​ള്ള ക്യാ​മ​റ​ക​ളി​ൽ ബ്രാ​യ​ൻ മാ​ലി​ന്യം ഇ​ടു​ന്ന​തി​നു സ​മീ​പം നി​ൽ​ക്കു​ന്ന​തും ക​ണ്ടെ​ത്തി. ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ട​തോ​ടെ മാ​ലി​ന്യം നീ​ക്കം ചെ​യ്ത സ്ഥ​ല​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ന്ന​യു​ടെ ഫോ​ണ്‍, വാ​ക്സി​നേ​ഷ​ൻ കാ​ർ​ഡ്, ബൂ​ട്ട്, പേ​ഴ്സ് എ​ന്നി​വ​യും ക​ണ്ടെ​ത്തി.