ഷിക്കാഗോ എസ്ബി-അസംപ്ഷന്‍ അലുംമ്നി ദേശീയ ഉപന്യാസ മത്സരം: രജിസ്‌ട്രേഷന്‍ നീട്ടി
Thursday, February 2, 2023 4:43 PM IST
ഷിക്കാഗോ ∙ ചങ്ങനാശേരി എസ്ബി-അസംപ്ഷന്‍ അലുംമ്നി അസോസിയേഷന്‍റെ ഷിക്കാഗോ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ ദേശീയ ഉപന്യാസ മത്സരം നടത്തും. എസ്ബി-അസംപ്ഷന്‍ അലുംമ്നി അംഗങ്ങളുടെ മക്കള്‍ക്കായി മാത്രമുള്ള ഉപന്യാസ മത്സരമാണിത്. രജിസ്‌ട്രേഷനുള്ള സമയം മാർച്ച് 5 വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു.

ഹൈസ്‌കൂള്‍, കോളേജ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഹൈസ്‌കൂളില്‍ ജൂനിയറോ സീനിയറോ ആയവര്‍ക്കും കോളേജില്‍ ഫ്രഷ്മെൻ,സോഫോമോർ,ജൂനിയർ എന്നിവർക്ക്അപേക്ഷിക്കാവുന്നതാണ്. വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം.

രജിസ്‌ട്രേഷനും മത്സരത്തിനുള്ള എന്‍ട്രികളും [email protected] എന്ന ഇമെയിൽ വഴിയാണ് അയക്കേണ്ടത്. മാർച്ച് 5 വരെയാണ് സൗജന്യ രജിസ്‌ട്രേഷൻ. ഉപന്യാസ എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് അഞ്ച് ആണ് . ജഡ്ജിങ് പാനലിന്‍റെ തീരുമാനം അന്തിമമായിരിക്കും എന്ന് പ്രസിഡന്‍റ് ആന്‍റണി ഫ്രാൻസിസും സംഘാടകരും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഡോ. തോമസ് സെബാസ്റ്റ്യൻ: 601-715-2229.