അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യു​ണൈ​റ്റ​ഡി​ന്‍റെ ആ​നു​വ​ൽ ബാ​ങ്ക്വ​റ്റ് വി​ജ​യ​മാ​യി; പോ​ലീ​സ് സേ​ന​യി​ലും മ​ല​യാ​ളി തി​ള​ക്കം
Wednesday, February 8, 2023 6:45 AM IST
മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
ന്യൂ​യോ​ർ​ക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​ൻ പോ​ലീ​സ് സേ​ന​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി സം​ഘ​ട​നാ കൂ​ട്ടാ​യ്മ​യാ​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യു​ണൈ​റ്റ​ഡി ( AMLEU, Aweobp) ന്‍റെ ര​ണ്ടാ​മ​ത് ആ​നു​വ​ൽ കോ​ണ്‍​ഫ​റ​ൻ​സും ബാ​ങ്ക്വ​റ്റും ന്യൂ​യോ​ർ​ക്കി​ൽ വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു.

2020 സെ​പ്റ്റം​ബ​റി​ലാ​ണ് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ ചേ​ർ​ന്ന് സം​ഘ​ട​ന​യ്ക്ക് രൂ​പം ന​ൽ​കി​യ​ത്. നാ​ളി​തു​വ​രെ​യാ​യി നി​ര​വ​ധി സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സം​ഘ​ട​ന കാ​ഴ്ച​വ​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി, ക​ര​വാ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​തി​മൂ​ന്നു വാ​ർ​ഡു​ക​ൾ​ക്കു ധ​ന​സ​ഹാ​യം, കോ​ക്കാ​ട്ട് വൃ​ദ്ധ​സ​ദ​ന​ത്തി​ലേ​ക്കു ഭ​ക്ഷ​ണം, ജ​ല​ശു​ദ്ധീ​ക​ര​ണ ഡി​സ്പെ​ന്സ​റി​ക്കു സ​ഹാ​യം തു​ട​ങ്ങി നി​ര​വ​ധി സേ​വ​ന പ്ര​വ​ർ​ത്ത​ങ്ങ​ൾ ഇ​വ​ർ​ക്ക് ജ​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​നാ​യി.

ന്യൂ​ജേ​ഴ്സി ടീ​നെ​ക് പോ​ലീ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ലെ മ​ല​യാ​ളി ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജോ​ണ്‍ എ​ബ്ര​ഹാം ജൂ​നി​യ​ർ 2010 ൽ ​ഡ്യൂ​ട്ടി​ക്കി​ടെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​നെ സ്മ​ര​ണാ​ർ​ത്ഥം അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യു​ണൈ​റ്റ​ഡ് എ​ണ്ണാ​യി​രം ഡോ​ള​റി​ന്‍റെ സ്കോ​ള​ർ​ഷി​പ്പ് ഏ​ർ​പ്പെ​ടു​ത്തി ന​ൽ​കു​ക​യു​ണ്ടാ​യി.

സ​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ൾ ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ത്തി​നി​ട​യി​ൽ പ്ര​ശം​സ​നീ​യ​മാ​യ നേ​ട്ട​ങ്ങ​ളും നി​ര​വ​ധി സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കാ​ഴ്ച​വ​ച്ച​താ​യും കോ​ണ്‍​ഫ​റ​സ് വി​ല​യി​രു​ത്തി. ഇ​ല്ലി​നോ​യി​സ് ബ്രു​ക് വി​ല്ലെ പോ​ലീ​സ് ഡി​പ്പാ​ർ​ട് മെ​ന്‍റി​ലെ ചീ​ഫ്, മൈ​ക്കി​ൾ കു​രു​വി​ള അ​മേ​രി​ക്ക​യി​ലെ പോ​ലീ​സ് വ​കു​പ്പി​നെ ന​യി​ക്കു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​യി. ഡ​പ്യൂ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ലി​ജു തോ​ട്ട​വും ന്യ​യോ​ർ​ക് പോ​ലീ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ലെ (NYPD) ഷി​ബു മ​ധു​വും ഈ ​റാ​ങ്കി​ലെ​ത്തു​ന്ന ആ​ദ്യ മ​ലാ​യ​ളി​ക​ളാ​യി. ത​മോ​ക പോ​ലീ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ലെ ഷി​ബു ഫി​ലി​പ്പോ​സാ​ണ് ഡ​പ്യൂ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ ത​സ്തി​ക​യി​ലെ​ത്തു​ന്ന മെ​രി​ലാ​ന്‍റി​ലെ ആ​ദ്യ​മ​ല​യാ​ളി.

ആ​നു​വ​ൽ ബാ​ങ്ക്വ​റ്റി​ൽ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ ഏ​വ​ർ​ക്കും പ​രി​ച​യ​പ്പെ​ടു​ത്തി. ല​ഫ്റ്റ​ന​ന്‍റ് നി​തി​ൻ എ​ബ്ര​ഹാം (NYPD) സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റും, ഷി​ബു ഫി​ലി​പ്പോ​സ് വൈ​സ് പ്ര​ഡ​ന്‍റു​മാ​ണ്. ല​ഫ്റ്റ​ന​ന്‍റ് നോ​ബി​ൾ വ​ർ​ഗീ​സ് (PAPD) സം​ഘ​ട​നാ സെ​ക്ര​ട്ട​റി​യു​മാ​ണ്.

കോ​ർ​പ​റേ​ൽ ബെ​ൽ​സാ​ണ് മാ​ത്യു (ഫി​ല​ഡ​ൽ​ഫി​യ പോ​ലീ​സ് ഡി​പാ​ർ​ട്മെ​ന്‍റ്) ട്ര​ഷ​റ​റും , സൂ​പ്പ​ർ​വൈ​സ​ർ സ്പെ​ഷ്യ​ൽ ഏ​ജ​ൻ​റ് ഡാ​നി​യേ​ൽ ശ​ലോ​മോ​ൻ(​എ​ഫ്ബി​ഐ, എ​ൻ​വൈ ജെ​ടി​ടി​എ​ഫ്) സ​ർ​ജ​ൻ​റ് അ​റ്റ് ആം​സ് ആ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

ബി​നു പി​ള്ളൈ അ​ബ്ദു​ൾ(​ഡി​ക്ട​റ്റീ​വ്, എ​ൻ​വൈ​പി​ഡി),, സ​ർ​ജെ​ന്‍റ് ഉ​മ്മ​ൻ സ്ലീ​ബാ(​ഷി​ക്കാ​ഗോ പോ​ലീ​സ് ഡി​പാ​ർ​ട്മെ​ന്‍റ്), റി​ട്ട. സ​ർ​ജെ​ന്‍റ് മാ​ത്യു സാ​മു​വ​ൽ(​എ​ൻ​വൈ​പി​ഡി), കോ​ർ​പ​റേ​ൽ ആ​ൽ​വി​ൻ വ​ർ​ഗീ​സ്( ഹൈ​ലാ​ൻ​ഡ് വി​ല്ലേ​ജ് പോ​ലീ​സ് ഡി​പാ​ർ​ട്മെ​ന്‍റ്), പോ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സ്വീ​റ്റി​ൻ ചെ​റി​യാ​ൻ (എ​ൻ​വൈ​പി​ഡി), ശ്രീ​കാ​ന്ത് ഹ​രി​ദാ​സ് (മെ​ട്രോ​പോ​ലീ​റ്റ​ൻ ട്രാ​ൻ​സി​റ്റ് അ​തോ​റി​റ്റി പോ​ലീ​സ് ഡി​പാ​ർ​ട്മെ​ന്‍റ്) ,നീ​നാ ഫി​ലി​പ്സ് (യു​എ​സ് ക്സ​റ്റം​സ് ആ​ൻ​ഡ് ബോ​ർ​ഡ​ർ പ്രോ​ട്ട​ക്ഷ​ൻ) എ​ന്നി​വ​രാ​ണ് സം​ഘ​ട​ന​യെ ന​യി​ക്കു​ന്ന ട്ര​സ്‌​സ്റ്റി​മാ​ർ.