ഫോ​മ​യു​ടെ പ​തി​നൊ​ന്ന് സു​പ്ര​ധാ​ന സ​ബ് ക​മ്മ​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലേ​ക്ക് അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Thursday, February 9, 2023 5:12 AM IST
ജോ​സ​ഫ് ഇ​ടി​ക്കു​ള
ന്യൂ​യോ​ർ​ക്ക്: ഫോ​മ​യു​ടെ പ​തി​നൊ​ന്ന് സു​പ്ര​ധാ​ന സ​ബ് ക​മ്മ​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലേ​ക്ക് അം​ഗ​ങ്ങ​ളെ ഒൗ​ദ്യോ​ഗി​ക​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഫോ​മ​യു​ടെ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മ​റ്റി അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള എ​ല്ലാ റീ​ജ​ണു​ക​ളി​ലെ​യും ആ​ർ​വി​പി​മാ​രും മ​റ്റു നേ​താ​ക്ക·ാ​രു​മാ​യി ന​ട​ത്തി​യ ഏ​ക​ദേ​ശം ര​ണ്ടു മാ​സം നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കൂ​ടി​യ നാ​ഷ​ണ​ൽ ക​മ്മ​റ്റി വി​വി​ധ സ​ബ് ക​മ്മ​റ്റി​ക​ൾ​ക്ക് അ​ന്തി​മ​രൂ​പം ന​ൽ​കി​യ​ത്. വി​വി​ധ റീ​ജ​ണു​ക​ളി​ൽ നി​ന്ന് അ​ന​വ​ധി പ്ര​മു​ഖ നേ​താ​ക്ക​ളാ​ണ് ഫോ​മ​യു​ടെ പ്ര​ധാ​ന സ​ബ് ക​മ്മ​റ്റി​ക​ളു​ടെ ത​ല​പ്പ​ത്തേ​ക്ക് എ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ റീ​ജ​ണു​ക​ൾ​ക്കും വ്യ​ക്ത്യ​മാ​യ പ്രാ​തി​നി​ധ്യം ഉ​റ​പ്പു​വ​രു​ത്തി​ക്കൊ​ണ്ട് ന​ല്ല ഒ​രു നേ​തൃ​ത്വ നി​ര​യെ തെ​ര​ഞ്ഞെ​ടു​ക്കു​വാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് തോ​മ​സ് പ​റ​ഞ്ഞു,

ഫോ​മ​യു​ടെ പ​തി​നൊ​ന്ന് ക​മ്മ​റ്റി​ക​ളാ​ണ് ഇ​പ്പൊ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്, വു​മ​ണ്‍​സ് ഫോ​റം പ്ര​തി​നി​ധി​ക​ളെ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ല്ലാ ക​മ്മ​റ്റി​ക​ൾ​ക്കും കൃ​ത്യ​മാ​യ രീ​തി​യി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യ പ്രോ​ഗ്രാം ചാ​ർ​ട്ടു​ക​ളും ബ​ഡ്ജ​റ്റും ഒ​ക്കെ​യു​ണ്ടാ​വും. ഇ​നി ഫോ​മ​യു​ടെ പ്രൊ​ജ​ക്റ്റ് ക​മ്മ​റ്റി​ക​ളും ഫോ​റം ക​മ്മ​റ്റി​ക​ളും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​ള്ള പ​ണി​പ്പു​ര​യി​ലാ​ണ് ഇ​പ്പോ​ൾ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മ​റ്റി​യെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഓ​ജ​സ് ജോ​ണ്‍ പ​റ​ഞ്ഞു.

ഫോ​മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ല്ല രീ​തി​യി​ൽ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​വാ​ൻ ഒ​രു മി​ക​ച്ച ടീ​മി​നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ ഓ​രോ ക​മ്മ​റ്റി​യു​ടെ​യും അം​ഗ​ങ്ങ​ളെ നി​ങ്ങ​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​മെ​ന്നും ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി വ​ള്ളി​ക്ക​ളം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​ജെ​യ്മോ​ൾ ശ്രീ​ധ​ർ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജെ​യിം​സ് ജോ​ർ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.