ഡേ​വി​ഡ് ബ്രൗ​ണ്‍ ഷിക്കാ​ഗോ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സൂ​പ്ര​ണ്ട് സ്ഥാ​നം രാ​ജി​വ​ച്ചു
Friday, March 3, 2023 5:33 AM IST
പി.പി ചെ​റി​യാ​ൻ
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ പോ​ലീ​സ് സൂ​പ്ര​ണ്ട് ഡേ​വി​ഡ് ബ്രൗ​ണ്‍ മാ​ർ​ച്ച് 16 ന് ​സ്ഥാ​ന​മൊ​ഴി​യും. ​ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​രു പ്ര​സ്താ​വ​ന​യി​ലാ​ണ് ലൈ​റ്റ്ഫൂ​ട്ട് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ലൈ​റ്റ്ഫൂ​ട്ടി​ന്‍റെ വി​ജ​യ​ത്തോ​ടെ​യാ​ണ് ഷിക്കാ​ഗോ​യി​ലെ വ​ർ​ധി​ച്ചു​വ​രു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളെ
നി​യ​ന്ത്രി​ക്കാ​ൻ ഡാ​ള​സ് പോ​ലീ​സ് ചീ​ഫാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഡേ​വി​ഡ് ബ്രൗ​ണിനെ 2020 ൽ ​ഷിക്കാ​ഗോ മേ​യ​റാ​യി തെര​ഞ്ഞെ​ടു​ക്ക​പെ​ട്ട ലൈ​റ്റ്ഫൂ​ട്ട് അ​ദ്ദേ​ഹ​ത്തെ ഷിക്കാ​ഗോ​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​ത്. ഇ​ന്ന​ലെ ന​ട​ന്ന ഷിക്കാ​ഗോ മേ​യ​ർ തെര​ഞ്ഞെ​ടു​പ്പി​ൽ ലൈ​റ്റ്ഫൂ​ട്ട് ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ട​താ​ണു ചീ​ഫി​ന്‍റെ രാ​ജി​യി​ലേ​ക്കു ന​യി​ച്ച​ത്എ​ന്ന് ക​രു​ത​പ്പെ​ടു​ന്നു.

​ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ജി സ്വീ​ക​രി​ച്ചു, ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന് മാ​ത്ര​മ​ല്ല, ന​ഗ​രം മു​ഴു​വ​ൻ തു​ട​ർ​ച്ച​യാ​യി ര​ണ്ട് വ​ർ​ഷ​മാ​യി റെ​ക്കോ​ർ​ഡ് എ​ണ്ണം അ​ന​ധി​കൃ​ത തോ​ക്ക് വീ​ണ്ടെ​ടു​ക്ക​ൽ ഉ​ൾ​പ്പെ​ടെ; 2022 ൽ ​അ​ക്ര​മാ​സ​ക്ത​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഇ​ര​ട്ട അ​ക്ക കു​റ​വ് വ​രു​ത്തി​യ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു.​

ക​ഴി​ഞ്ഞ വ​ർ​ഷം 950-ല​ധി​കം പു​തി​യ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നും ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ച​രി​ത്ര​ത്തി​ൽ മു​ന്പെ​ന്ന​ത്തേ​ക്കാ​ളും കൂ​ടു​ത​ൽ സ്ത്രീ​ക​ളെ സീ​നി​യ​ർ എ​ക്സെം​പ്റ്റ് റാ​ങ്കു​ക​ളി​ലേ​ക്ക് പ്രൊ​മോ​ട്ട് ചെ​യ്യു​ന്ന​തി​നും ചീ​ഫി​ന് ക​ഴി​ഞ്ഞ​താ​യി പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഞ​ങ്ങ​ളു​ടെ ന​ഗ​ര​ത്തോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​ന​ത്തി​ന് വ്യ​ക്തി​പ​ര​മാ​യി ഞാ​ൻ അ​ദ്ദേ​ഹ​ത്തോ​ട് ന​ന്ദി പ​റ​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും മേ​യ​ർ പ​റ​ഞ്ഞു