ലോ​ക കേ​ര​ള സ​ഭാ മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​ന് നോ​ർ​ക്ക പ്ര​തി​നി​ധി​ക​ളും എ​ത്തു​ന്നു
Tuesday, May 23, 2023 6:50 AM IST
ന്യൂയോർക്ക്: ലോ​ക കേ​ര​ള സ​ഭ​യു​ടെ അ​മേ​രി​ക്ക​ൻ മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​ന് നോ​ർ​ക്ക പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും. നോ​ർ​ക്കാ റ​സി​ഡ​ൻ​റ് വൈ​സ് ചെ​യ​ർ​മാ​ൻ പി ​ശ്രീ​രാ​മ​കൃ​ഷ്ണ​നും നോ​ർ​ക്ക പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി സു​മ​ൻ ബി​ല്ല​യും സ​മ്മേ​ള​ന​ത്തി​നെ​ത്തും. നോ​ർ​ക്ക ഡ​യ​റ​ക്ട​ർ​മാ​രും പ്ര​മു​ഖ വ്യ​വ​സാ​യി​ക​ളു​മാ​യ യൂ​സ​ഫ് അ​ലി, ര​വി പി​ള്ള, ഓ ​വി​മു​സ്ത​ഫ, നോ​ർ​ക്കാ സീ.​ഈ.​ഓ ഹ​രി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, നോ​ർ​ക്കാ മാ​നേ​ജി​ങ്ങ്ഡ​യ​റ​ക്‌​ട​ർ അ​ജി​ത്ത് കൊ​ളാ​ശേ​രി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഉ​ന്ന​ത ത​ല സം​ഘ​മാ​ണ് ന്യൂ​യോ​ർ​ക്കി​ലേ​ക്കെ​ത്തു​ക.

അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള നോ​ർ​ക ഡ​യ​റ​ക്ട​ർ ഡോ. ​എം അ​നി​രു​ദ്ധ​നാ​ണ് മേ​ഖ​ലാ സ​മ്മേ​ള​ന​ത്തിന്‍റെ​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം​ ന​ൽ​കു​ന്ന​ത്. അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ക്കു​ന്ന നോ​ർ​ക്ക സം​ഘം മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ്യാ​വ​സാ​നം പ​ങ്കെ​ടു​ക്കു​ക​യും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കു​ക​യും മ​റു​പ​ടി പ​റ​യു​ക​യും ചെ​യ്യും.

കേ​ര​ള​ത്തി​ന് പു​റ​ത്ത് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും വി​ദേ​ശ​ത്തും ജീ​വി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്തു​ക, , വി​ദേ​ശ​ത്ത് നി​ന്നും തി​രി​ച്ചു​വ​രു​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സം സു​ഗ​മ​മാ​ക്കു​ക, വി​ദേ​ശ മ​ല​യാ​ളി​ക​ളെ സം​സ്ഥാ​ന​ത്ത് നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​ന് പ്രേ​രി​പ്പി​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ വ​കു​പ്പാ​ണ് നോ​ർ​ക്ക.

ജൂ​ൺ 9, 10,11 തി​യ​തി​ക​ളി​ൽ ന്യൂ ​യോ​ർ​ക്ക് ടൈം ​സ്ക്വ​യ​ർ മാ​രി​യ​റ്റ് മ​ർ​ക്വേ ഹോ​ട്ട​ലി​ൽ വച്ചാ​ണ് ലോ​ക കേ​ര​ള സ​ഭ​യു​ടെ മേ​ഖ​ലാ സ​മ്മേ​ള​നം​ന​ട​ക്കു​ന്ന​ത്. നോ​ർ​ക്ക​യു​ടെ ആ​രം​ഭ കാ​ലം മു​ത​ൽ ഡ​യ​റ​ക്ട​ർ ആ​യി​പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ. ​മാ​ധ​വ​ൻ അ​നി​രു​ദ്ധ​ൻ ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ അ​യി വി​വി​ധ ​ക​മ്മി​റ്റി​ക​ൾ ഈ ​സ​മ്മേ​ള​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.