മ​ന്ത്ര ക​ൺ​വൻ​ഷ​നി​ൽ ത​രം​ഗ​മാ​കാ​ൻ തൈ​ക്കു​ടം ബ്രി​ഡ്ജ്
Friday, May 26, 2023 7:02 AM IST
ര​ഞ്ജി​ത് ച​ന്ദ്ര​ശേ​ഖ​ർ
ഹൂസ്റ്റൺ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഹി​ന്ദൂ​സ് (മ​ന്ത്ര) യു​ടെ ഹൂസ്റ്റ​ൺ ക​ൺവ​ൻ​ഷ​നി​ൽ കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത സം​ഗീ​ത ബാ​ൻ​ഡ് തൈ​ക്കു​ടം ബ്രി​ഡ്ജ് ​ സം​ഗീ​ത നി​ശ ഒ​രു​ക്കും . പു​തി​യ ത​ല​മു​റ​യി​ൽ ത​രം​ഗമാ​യി തീ​ർ​ന്ന ശ്ര​ദ്ധേ​യ ബാ​ൻ​ഡാ​ണ് തൈ​ക്കു​ടം ബ്രി​ഡ്ജ് . ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ഇ​വ​രു​ടെ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. സം​ഗീ​ത സ്നേ​ഹി​കളാ​യ ആ​ബാ​ല വൃ​ദ്ധം ജ​ന​ങ്ങ​ളെ​യും ആ​സ്വാ​ദ​ന​ത്തി​ന്‍റെ പു​തി​യ ത​ല​ങ്ങ​ളിലെത്തി​ക്കു​ന്ന ശ​ബ്ദ താ​ള വാ​ദ്യ വി​ന്യാ​സം ഇ​വ​രു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

യു​വാ​ക്ക​ൾ​ക്കും വ​നി​ത​ക​ൾ​ക്കും പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കി രൂ​പീ​ക​രി​ക്ക​പ്പെ​ട്ടു മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന 'മ​ന്ത്ര'​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന വി​ശ്വ ഹി​ന്ദു സ​മ്മേ​ള​നം "സു​ദ​ർ​ശ​നം" 2023 ജൂ​ലൈ ഒ​ന്നു മു​ത​ൽ നാ​ല് വ​രെ ഹൂ​സ്റ്റ​ണി​ലു​ള്ള റോ​യ​ൽ സൊ​ണ​സ്റ്റാ ക​ൺ​വൻ​ഷ​ൻ സെ​ന്‍ററി​ൽ ന​ട​ക്കും. ഗ്ലോബ​ൽ ക​ൺ​വൻ​ഷ​നി​ൽ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തു​ന്ന​ത് മ​ല​യാ​ള സി​നി​മ​യി​ലെ പു​ത്ത​ൻ സൂ​പ്പ​ർ താ​രോ​ദ​യം ഉ​ണ്ണി മു​കു​ന്ദ​നാണ്.

മ​ന്ത്ര ഗ്ലോ​ബ​ൽ ക​ൺ​വ​ൻ​ഷ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ഹൂ​സ്റ്റ​ണി​ൽ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്നു .വി​വി​ധ ക​മ്മി​റ്റി​ക​ളി​ലാ​യി പ്രാ​യ ഭേ​ദ​മെ​ന്യേ ഇ​രു​നൂ​റോ​ളം സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ഇ​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു . സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച​വ​രു​ടെ സം​ഗ​മം കൂ​ടി​യാ​വും മ​ന്ത്ര​യു​ടെ പ്ര​ഥ​മ ക​ൺ​വൻ​ഷ​ൻ .