വ്യോ​മ​സേ​ന​യു​ടെ യു​ദ്ധ​വി​മാ​ന പൈ​ല​റ്റ് യു​എ​സി​ന്‍റെ ജോ​യി​ന്‍റ് ചീ​ഫ് ചെ​യ​ർ​മാ​ൻ
Friday, May 26, 2023 7:12 AM IST
പി.പി ​ചെ​റി​യാ​ൻ
വാ​ഷിംഗ്ടൺ: രാ​ജ്യ​ത്തി​ന്‍റെ അ​ടു​ത്ത ജോ​യി​ന്‍റെ ചീ​ഫ് ചെ​യ​ർ​മാ​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കാ​ൻ ഒ​രു വ്യോ​മ​സേ​നാ യു​ദ്ധ​വി​മാ​ന പൈ​ല​റ്റി​നെ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ഉടൻ ​ഖ്യാ​പി​ക്കു​മെ​ന്ന് യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു.

എ​യ​ർ​ഫോ​ഴ്‌​സ് ജ​ന​റ​ൽ ചാ​ൾ​സ് ക്യു ​ബ്രൗ​ൺ ജൂ​നി​യ​റി​ന്‍റെ നോ​മി​നേ​ഷ​ൻ ഏ​റെ നാ​ളാ​യി പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. ജോ​യി​ന്‍റ് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫി​ന്‍റെ നി​ല​വി​ലെ ചെ​യ​ർ​മാ​നാ​യ ആ​ർ​മി ജ​ന​റ​ൽ മാ​ർ​ക്ക് മി​ല്ലി​യു​ടെ കാ​ലാ​വ​ധി ഒ​ക്ടോ​ബ​റി​ൽ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ സി​ക്യു ബ്രൗ​ൺ ജൂ​നി​യ​ർ ചു​മ​ത​ല​യേ​ൽ​ക്കും.

ബ്രൗ​ണി​ന്‍റെ സ്ഥാ​നം സ്ഥി​രീ​ക​രി​ക്കു​ന്ന​തോ​ടെ പെ​ന്‍റ​ഗ​ണി​ന്‍റെ ഉ​ന്ന​ത സൈ​നി​ക, സി​വി​ലി​യ​ൻ സ്ഥാ​ന​ത്തെ ആ​ദ്യ ആ​ഫ്രി​ക്ക​ൻ അ​മേ​രി​ക്ക​ക്കാ​ര​നാ​കും അ​ദ്ദേ​ഹം. പെ​ന്‍റ​ഗ​ൺ മേ​ധാ​വി, പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ക​റു​ത്ത​വ​ർ​ഗക്കാ​ര​നാ​യ ലോ​യ്ഡ് ഓ​സ്റ്റി​ൻ ഭ​ര​ണ​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ ചു​മ​ത​ല​യി​ലാ​ണ്. ജോ​യി​ന്റ് ചീ​ഫ്സ് ചെ​യ​ർ​മാ​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച മ​റ്റൊ​രു ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​ൻ ആ​ർ​മി ജ​ന​റ​ൽ കോ​ളി​ൻ പ​വ​ൽ ആ​യി​രു​ന്നു.

3,000-ത്തി​ല​ധി​കം ഫ്ലൈ​റ്റ് മ​ണി​ക്കൂ​റു​ക​ളും എ​ല്ലാ ത​ല​ങ്ങ​ളി​ലും ക​മാ​ൻ​ഡ് അ​നു​ഭ​വ​വു​മു​ള്ള ഒ​രു ക​രി​യ​ർ എ​ഫ്-16 ഫൈ​റ്റ​ർ പൈ​ല​റ്റാ​ണ് ബ്രൗ​ൺ. അ​ദ്ദേ​ഹം സൈ​ന്യ​ത്തി​ന്‍റെ ആ​ദ്യ​ത്തെ ബ്ലാ​ക്ക് പ​സ​ഫി​ക് എ​യ​ർ​ഫോ​ഴ്‌​സ് ക​മാ​ൻ​ഡ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു. ഇ​ന്തോ-​പ​സ​ഫി​ക്കി​ൽ ചൈ​ന​യെ നേ​രി​ടാ​നു​ള്ള രാ​ജ്യ​ത്തി​ന്‍റെ വ്യോ​മ ത​ന്ത്ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.