ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോനാ പള്ളിയില്‍ മൂന്നാം ക്ലാസിലെ മതബോധന വിദ്യാർഥികളുടെ വിശുദ്ധ കുര്‍ബാന സ്വീകരണം ശനിയാഴ്ച 3.45നുള്ള പ്രദക്ഷിണത്തോടെ ആരംഭിക്കുന്നു. വിശുദ്ധകർമങ്ങൾക്കുശേഷം വിശുദ്ധ കുർബാന സ്വീകരിച്ച കുട്ടികൾക്കുള്ള സ്വീകരണവും ഉണ്ടായിരിക്കും.
ഈ വര്‍ഷം വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നത് നാരമംഗലത്ത് ഷാജന്-ജോസിമോൾ ദന്പതികളുടെ മകനായ ക്ലെയോൺ, കൊറ്റംകൊമ്പിൽ അലൻ-സൗമ്യ ദന്പതികളുടെ മകളായ അമേലിയ, കിഴക്കേപറമ്പിൽ വിജി-ജ്യോതി ദന്പതികളുടെ മകനായ ജോയൽ, നെടുംതുരുത്തിൽ എബ്രഹാം-ബീന ദന്പതികളുടെ മകനായ ജോസഫ്, പുളിക്കപ്പറമ്പിൽ ലിജു-ലിബി ദന്പതികളുടെ മകളായ ലോറ, ചക്കുങ്കൽ സിജോ-റ്റിമി ദന്പതികളുടെ മകളായ ആലിയ, പുറമടത്തിൽ അലക്സ്-സോയ ദന്പതികളുടെ മകനായ നീൽ, താന്നിച്ചുവട്ടിൽ ലിൻസ്-മെറിൻ ദന്പതികളുടെ മകനായ റാം, പറമ്പടത്ത്മലയിൽ ജോബിൻ-സ്വപ്ന ദന്പതികളുടെ മകളായ ഈഷ, മുണ്ടപ്ലാക്കിൽ ലിജോ-ജെയ്ൻ ദന്പതികളുടെ മകനായ യൊഹാൻ, കരുനാട്ട് സിറിൽ-സുജ ദന്പതികളുടെ മകനായ ജെയ്സ് എന്നിവരാണ്.
വിശുദ്ധ കുർബാനയ്ക്ക് ക്നാനായ കത്തോലിക്ക റീജിയണ്‍ വികാരി ജനറാള്‍ മോണ്‍. തോമസ് മുളവനാല്‍ ഫൊറോനാ വികാരി വെരി. റവ. ഫാ. എബ്രാഹം മുത്തോലത്ത്, റവ. ഫാ. ലിജോ കൊച്ചുപറമ്പിൽ, റവ. ഫാ. ജോനസ് ചെറുനിലത്ത്, റവ. ഫാ. ജോർജ്കുട്ടി താന്നിച്ചുവട്ടിൽ, റവ. ഫാ. റെനി കട്ടേൽ എന്നിവര്‍ കാര്‍മ്മികരായിരിക്കും.
കുട്ടികളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമായ ആഘോഷമായുള്ള വിശുദ്ധ കുര്‍ബാനസ്വീകരണത്തില്‍ പങ്കെടുത്ത്, അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ച് അനുഗ്രഹപ്രദമാക്കണമെന്ന് മാതാപിതാക്കൾ, അധ്യാപകരായ സി.സനീജ, ആൻസി ചേലയ്കൽ, മഞ്ജു ചകര്യംതടത്തിൽ, സാനിയ കോലടി, ക്രിസ്റ്റൽ മാലിത്തുരുത്തേൽ, ക്രിസ്റ്റീന മുത്തോലം, ക്രിസ്ത്യൻ ചേലയ്കൽ, നവീൻ ചകര്യംതടത്തിൽ, റവ. ഫാ. എബ്രാഹം മുത്തോലത്ത്, ഡിആര്‍ഇ സക്കറിയ ചേലയ്കൽ എന്നിവർ അറിയിച്ചു.